റഫേൽ വിവാദം; നാൾവഴികൾ

Last Updated:
ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തെ രണ്ടു വർഷം പിടിച്ചുലച്ച വിവാദത്തിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. നരേന്ദ്ര മോദി സർക്കാരിന് എതിരെ ഉയർന്ന ഏറ്റവും വലിയ ആരോപണമായിരുന്നു റഫേൽ ഇടപാട്. വിവാദത്തിന്റെ നാൾവഴി ഇങ്ങനെ:
2007
എ കെ ആന്റണി പ്രധിരോധ മന്ത്രി ആയിരിക്കെ 126 യുദ്ധ വിമാനങ്ങള്‍ വാങ്ങാനായി യു പി എ സർക്കാർ ആഗോള ടെണ്ടർ വിളിച്ചു. ഇന്ത്യക്ക് യുദ്ധ വിമാനങ്ങൾ കുറവാണെന്ന വ്യോമസേനയുടെ പരാതിയെ തുടർന്നായിരുന്നു നടപടി.
2012
ഏറ്റവും കുറഞ്ഞ തുകയ്ക്ക് ടെണ്ടർ നൽകിയ ഫ്രഞ്ച് കമ്പനി ഡസോൾട്ടിന് കരാർ. 126 യുദ്ധവിമാനങ്ങൾ വാങ്ങാൻ ധാരണ. 54,000 കോടി രൂപയ്ക്ക് 126 പോര്‍വിമാനങ്ങളും അതിന്റെ സാങ്കേതിക വിദ്യയും ഇന്ത്യയില്‍ എത്തിക്കാനായിരുന്നു ധാരണ.
2015
പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലെത്തിയപ്പോള്‍ കരാരിൽ മാറ്റങ്ങൾ. വിമാനങ്ങളുടെ എണ്ണം 126 ല്‍ നിന്ന് 36 ആയി. എന്നാൽ, തുകയിൽ ആനുപാതികമായ കുറവ് വന്നില്ലെന്നു പരാതി. മാത്രമല്ല പുതിയ കരാറിൽ സാങ്കേതിക വിദ്യാ കൈമാറ്റവും ഉണ്ടായിരുന്നില്ല. ഇത് രാഷ്ട്രീയ വിവാദമായി.
advertisement
2017
കരാറിൽ അഴിമതി ആരോപിച്ച് അഭിഭാഷകരായ എം.എൽ ശർമ്മ, വിനീത ധൻഡെ, പ്രശാന്ത് ഭൂഷൺ , മുൻകേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളുമായിരുന്ന അരുൺഷൂരി, യശ്വന്ത് സിൻഹ, ആംആദ്മി എം.പി സഞ്ജയ് സിംഗ് എന്നിവർ സുപ്രീം കോടതിയെ സമീപിച്ചു.
2018
സുപ്രീംകോടതി ആവശ്യപ്രകാരം റാഫേൽ കരാർ തീരുമാനങ്ങളുടെ വിശദാംശങ്ങൾ കേന്ദ്രസർക്കാർ മുദ്രവച്ച കവറിൽ കോടതിയിൽ നൽകി. ഇടപാടിനെക്കുറിച്ച് വിശദീകരിക്കാൻ എയർവൈസ് മാർഷൽ വി.ആർ ചൗധരി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും കോടതിയിലെത്തി. പഴയ കരാര്‍ പരിഗണനയിലിരിക്കെ എന്തിനാണ് പ്രധാനമന്ത്രി പുതിയ കരാറുണ്ടാക്കിയതെന്ന് വാദത്തിനിടെ സുപ്രീംകോടതിയുടെ ചോദ്യം.
advertisement
2018 ഡിസംബർ 14
കേസിൽ സുപ്രീംകോടതിയുടെ വിധ. റഫേൽ ഇടപാടിൽ അന്വേഷണമില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ച് വിധിച്ചു. ഇതു സംബന്ധിച്ച ഹർജിയും സുപ്രീംകോടതി തള്ളി. വിമാനങ്ങളുടെ നിലവാരത്തിൽ സംശയം ഇല്ലെന്ന് കോടതി പറഞ്ഞു. ദേശിയ സുരക്ഷയും രാജ്യതാല്പര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോടതിയുടെ വിശദമായ പരിശോധന ആവശ്യമില്ലെന്നും ബെഞ്ച് വിധിച്ചു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
റഫേൽ വിവാദം; നാൾവഴികൾ
Next Article
advertisement
ബംഗളുരുവിൽ തെരുവുനായയുടെ കടിയേറ്റാല്‍ അടിയന്തര ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് ധനസഹായം
ബംഗളുരുവിൽ തെരുവുനായയുടെ കടിയേറ്റാല്‍ അടിയന്തര ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് ധനസഹായം
  • ബംഗളൂരുവിൽ തെരുവുനായയുടെ കടിയേറ്റാൽ അടിയന്തര ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾക്ക് ധനസഹായം നൽകും.

  • ചികിത്സയ്ക്കുള്ള പ്രാരംഭ ചെലവുകൾ സർക്കാർ നേരിട്ട് വഹിക്കും, ഇത് ഉടനടി ചികിത്സ ഉറപ്പാക്കും.

  • തെരുവുനായയുടെ കടിയേറ്റാൽ പരിക്കേറ്റവർക്ക് 5,000 രൂപ നഷ്ടപരിഹാരം നൽകും, 3,500 രൂപ നേരിട്ട് നൽകും.

View All
advertisement