മാധ്യമപ്രവര്‍ത്തകരുടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുക്കല്‍; മാര്‍ഗരേഖ തയ്യാറാക്കാൻ ഒരാഴ്ച കൂടി സമയം ആവശ്യപ്പെട്ട് കേന്ദ്രം
- Published by:Anuraj GR
- trending desk
Last Updated:
മാധ്യമപ്രവര്‍ത്തകരുടെയും ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുക്കപ്പെട്ട മറ്റുള്ളവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗരേഖ ആവശ്യമാണെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു
ന്യൂഡല്‍ഹി: അന്വേഷണ ഏജൻസികൾ മാധ്യമ പ്രവര്‍ത്തകരുടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നത് സംബന്ധിച്ച മാര്‍ഗരേഖ ഉടന്‍ രൂപീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, സുധാംശു ധുലിയ എന്നിവരടങ്ങുന്ന ബെഞ്ചായിരുന്നു ഹര്‍ജിയില്‍ വാദം കേട്ടത്. സര്‍ക്കാര്‍ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കുമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു കോടതിയെ അറിയിച്ചു. മാര്‍ഗ രേഖ തയ്യാറാക്കാന്‍ ഒരാഴ്ച കൂടി സമയം വേണമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഇതോടെ കേസ് ഡിസംബര്‍ 14ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി പറഞ്ഞു.
അന്വേഷണ എജന്‍സികള്‍ മാധ്യമപ്രവര്‍ത്തകരുടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്ന വിഷയത്തില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കണമെന്ന് സുപ്രീം കോടതി നേരത്തെ കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രത്യേകം മാര്‍ഗ്ഗനിര്‍ദ്ദേശം തയ്യാറാക്കണമെന്നായിരുന്നു കോടതി പറഞ്ഞിരുന്നത്.
ഇതിനായി സമിതിയെ ഉടന്‍ രൂപീകരിക്കുമെന്ന് മാര്‍ഗനിര്‍ദ്ദേശം എത്രയും വേഗം പുറത്തിറക്കുമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയ അറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് കോടതി കേന്ദ്രത്തിന് കുറച്ച് കൂടി സമയം അനുവദിച്ചത്.
advertisement
മാധ്യമപ്രവര്‍ത്തകരുടെയും ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുക്കപ്പെട്ട മറ്റുള്ളവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗരേഖ ആവശ്യമാണെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു. അതേസമയം ഡിസംബര്‍ 14ല്‍ നിന്ന് കേസ് മാറ്റിവെയ്ക്കരുതെന്ന് മുതിര്‍ന്ന അഭിഭാഷക നിത്യ രാമകൃഷ്ണ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ കേന്ദ്രം ഒരാഴ്ചത്തെ സമയം മാത്രമാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ മറുപടി നല്‍കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
December 09, 2023 8:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മാധ്യമപ്രവര്‍ത്തകരുടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുക്കല്‍; മാര്‍ഗരേഖ തയ്യാറാക്കാൻ ഒരാഴ്ച കൂടി സമയം ആവശ്യപ്പെട്ട് കേന്ദ്രം