അദാനി - ഹിന്‍ഡന്‍ബെര്‍ഗ് വിവാദം: സെബിയെ അപകീര്‍ത്തിപ്പെടുത്താനാകില്ലെന്ന് സുപ്രീം കോടതി

Last Updated:

സെബിയുടെ അന്വേഷണത്തെ സംശയിക്കുന്ന ഹർജിക്കാരുടെ നിലപാടിനെ കോടതി ചോദ്യം ചെയ്തു.

സുപ്രീം കോടതി
സുപ്രീം കോടതി
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച സെബിയെ (SEBI) അപകീര്‍ത്തിപ്പെടുത്താനാകില്ലെന്ന് സുപ്രീം കോടതി. സെബിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന വസ്തുതകളൊന്നും ലഭിച്ചിട്ടില്ല. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളെ വിശ്വാസത്തിലെടുക്കാറായിട്ടില്ലെന്നും കോടതി പറഞ്ഞു.
സെബിയുടെ അന്വേഷണത്തെ സംശയിക്കുന്ന ഹർജിക്കാരുടെ നിലപാടിനെ കോടതി ചോദ്യം ചെയ്തു. സ്വന്തമായി പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂപീകരിക്കുന്നത് ശരിയല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. അദാനി - ഹിൻഡൻബെർഗ് തർക്കവുമായി ബന്ധപ്പെട്ട് ഒരു കൂട്ടം ഹർജികളിൽ വിധി പറയുന്നത് കോടതി നീട്ടി വച്ചു.
“ഹിൻഡൻബെർഗ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നതെല്ലാം യഥാർത്ഥ്യമാണെന്ന് കരുതേണ്ടതില്ല. അതിനാലാണ് ഞങ്ങൾ സെബിയോട് അന്വേഷിക്കാൻ നിർദേശിച്ചത്. കാരണം ഈ സ്ഥാപനത്തിന്റെ റിപ്പോർട്ടിലുള്ളത്, നമ്മുടെ മുമ്പിൽ ഇല്ലാത്ത കാര്യങ്ങളാണ്. അതിന്റെ സത്യാവസ്ഥ പരിശോധിക്കാൻ ഞങ്ങൾക്ക് മറ്റു മാർഗവുമില്ല. ഈ സാഹചര്യത്തിൽ എന്തെങ്കിലും നടപടി സ്വീകരിക്കുക എന്നത് അന്യായമാണ്,” ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഹർജിക്കാരിൽ ഒരാൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷണിനോട് പറഞ്ഞു.
advertisement
2014ൽ തന്നെ നിരവധി വിവരങ്ങൾ റെഗുലേറ്ററിന് ലഭ്യമായിരുന്നതിനാൽ പല കാരണങ്ങളാലും ഈ വിഷയത്തിൽ സെബിയുടെ പങ്ക് സംശയാസ്പദമാണെന്ന് ഭൂഷൺ വാദിച്ചു. “അവർ അവരുടെ അന്വേഷണം പൂർത്തിയാക്കി. അത് ഇപ്പോൾ തങ്ങളുടെ അർദ്ധ ജുഡീഷ്യൽ അധികാരത്തിലാണെന്ന് അവർ പറയുന്നു. കാരണം കാണിക്കാൻ നോട്ടീസ് നൽകുന്നതിന് മുമ്പ് അവർ അന്വേഷണത്തെക്കുറിച്ച് വെളിപ്പെടുത്തണമോ” ബെഞ്ച് ചോദിച്ചു.
advertisement
സെബി നടത്തിയ അന്വേഷണം വിശ്വസനീയമാണോ അല്ലയോ എന്ന് പരിശോധിക്കേണ്ടത് സുപ്രീം കോടതിയാണെന്നും ഇത് അന്വേഷിക്കാൻ മറ്റേതെങ്കിലും സ്വതന്ത്ര സംഘടനയോ പ്രത്യേക അന്വേഷണ സംഘമോ രൂപീകരിക്കേണ്ടതുണ്ടോയെന്ന് പരിശോധിക്കണമെന്നും ഭൂഷൺ പറഞ്ഞു.
“ഗാർഡിയനിലായാലും ഫിനാൻഷ്യൽ ടൈംസിലായാലും പത്രത്തിൽ വരുന്ന വാർത്ത കണ്ണുമടച്ച് വിശ്വസിക്കാൻ സെബിയോട് ആവശ്യപ്പെടാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. അവരെ അപകീർത്തിപ്പെടുത്താൻ ഞങ്ങൾ ഒരു കാരണവും കാണുന്നില്ലെന്നും“ ബെഞ്ച് കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Law/
അദാനി - ഹിന്‍ഡന്‍ബെര്‍ഗ് വിവാദം: സെബിയെ അപകീര്‍ത്തിപ്പെടുത്താനാകില്ലെന്ന് സുപ്രീം കോടതി
Next Article
advertisement
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement