നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ഭീഷണി നേരിടുന്നു; സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനെവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്രം

  വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ഭീഷണി നേരിടുന്നു; സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനെവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്രം

  പൂനെവാലയ്ക്ക് സുരക്ഷ ആവശ്യപ്പെട്ട് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഗവണ്‍മെന്റ് ആന്റ് റെഗുലേറ്ററി അഫയേഴ്‌സ് ഡയറക്ടര്‍ പ്രകാശ് കുമാര്‍ സിങ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഏപ്രില്‍ 16ന് കത്തെഴുതിയിരുന്നു

  Adar Poonawalla

  Adar Poonawalla

  • Share this:
   ന്യൂഡല്‍ഹി: സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനെവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി കെന്ദ്ര സര്‍ക്കാര്‍. പൂനെവാലയ്ക്ക് സുരക്ഷ ആവശ്യപ്പെട്ട് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഗവണ്‍മെന്റ് ആന്റ് റെഗുലേറ്ററി അഫയേഴ്‌സ് ഡയറക്ടര്‍ പ്രകാശ് കുമാര്‍ സിങ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഏപ്രില്‍ 16ന് കത്തെഴുതിയിരുന്നു. ഇതിനു പിന്നാലെയാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്.

   കോവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് അദാര്‍ പൂനെവാലയ്ക്ക് വിവിധ ഗ്രൂപ്പുകളില്‍ നിന്ന് ഭീഷണി ഉയര്‍ന്നതായി കത്തില്‍ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരുമായി കോവിഡ് 19 മഹാമാരിക്കെതിരെ പോരാടാന്‍ ഞങ്ങള്‍ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും കത്തില്‍ പ്രകാശ് കുമാര്‍ സിങ് പറയുന്നു.

   Also Read- Covid 19 | കോവിഡ് ചികിത്സയ്ക്കായി സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ ഏറ്റെടുക്കും


   അതേസമയം കോവിഷീല്‍ഡ് വാക്‌സിന്‍ വിതരണത്തിനായി സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിച്ചിരുന്ന വിലയില്‍ 25 ശതമാനം കുറവു വരുത്തിയതായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ബുധനാഴ്ച അറിയിച്ചിരുന്നു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കോവിഷീല്‍ഡ് വാക്സിന്റെ വില കുറച്ചു. സംസ്ഥാനങ്ങള്‍ വാക്സിന്‍ നല്‍കാന്‍ നിശ്ചയിച്ചിരുന്ന 400 രൂപയില്‍ നിന്ന് 300 രൂപയായാണ് കുറച്ചത്. 'സംസ്ഥാനങ്ങള്‍ വിതരണം നിശ്ചയിച്ചിരുന്ന കോവിഷീല്‍ഡ് വാക്സിന്റെ വിലയില്‍ 25 ശതമാനം കുറച്ചു. 400 രൂപയില്‍ നിന്ന് 300 രൂപയായി കുറച്ചുകൊണ്ട് വാക്സിന്റെ പുതിയ വില പ്രാബല്യത്തില്‍ വരും' അദാര്‍ പൂനെവാല അറിയിച്ചു.

   വാക്സിന്റെ വില കുറയ്ക്കുന്നതിലൂടെ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ഫണ്ട് നഷ്ടപ്പെടാതെയിരിക്കുകയും കൂടുതല്‍ വാക്സിനേഷന്‍ നടക്കാനും സഹായിക്കുമെന്ന് അദ്ദേഹം അദ്ദേഹം പറഞ്ഞു. അതേസമയം വാക്സിന്‍ നിര്‍മ്മാതക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക് എന്നിവരോട് വാക്സിന്റെ വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ചുകൊണ്ട് വാര്‍ത്ത ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേന്ദ്രത്തിന്റെ പുതിയ വാക്സിന്‍ നയത്തിന് കീഴില്‍ മെയ് ഒന്നു മുതല്‍ 18 വയസിനു മുകളിലുള്ളവര്‍ക്ക് വാക്സിനേഷന്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഈ നീക്കം.

   Also Read-Covid Vaccine Registration | മൂന്നു മണിക്കൂറിനുള്ളില്‍ വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്തത് 80 ലക്ഷത്തിലധികം പേര്‍

   അതേസമയം മോയ് ഒന്നിന് ആരംഭിക്കുന്ന 18 വയസിനു മുകളിലുള്ളവര്‍ക്കായുള്ള വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ബുധനാഴ്ച വൈകിട്ട് നാലു മണിക്ക് ആരംഭിച്ചിരുന്നു. 18 മുതല്‍ 44 വയസുവരെയുള്ളവര്‍ക്കാണ് മൂന്നാം ഘട്ടത്തില്‍ വാക്സിന്‍ ലഭിക്കുക. വാക്സിന്‍ രജിസ്ട്രേഷന്‍ ആരംഭിച്ച് മൂന്നു മണിക്കൂറിനുള്ളില്‍ 80 ലക്ഷത്തിലധികം പേരാണ് രജിസ്റ്റര്‍ ചെയ്തത്. മെയ് ഒന്നു മുതലാണ് വാക്സിന്‍ നല്‍കി തുടങ്ങുക. നിലവില്‍ 45 വയസിനു മുകളിലുള്ളവര്‍ക്ക് സൗജന്യമായി വാക്സിന്‍ വിതരണം നടത്തുന്നുണ്ട്.

   'ഒരു മണിക്കൂറിനുള്ളില്‍ 3.5 ലക്ഷത്തിലധികം ആളുകള്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ മൂന്നു മണിക്കൂറിനുള്ളില്‍ 79,65,720 പേരാണ് വാക്സിന്‍ രജിസ്റ്റര്‍ ചെയ്തത്. ഇന്ന് രജിസ്റ്റര്‍ ചെയ്തവരില്‍ ഏറെയും 18-44 വയസുള്ളവരാണ്. മറ്റു ദിവസങ്ങളില്‍ വാക്സിന്‍ രജിസ്റ്റര്‍ ചെറുതാണ്'ദേശീയ ആരോഗ്യ അതോറിറ്റി മേധാവി ആര്‍ എസ് ശര്‍മ പറഞ്ഞു.

   ഇന്നു രജിസ്റ്റര്‍ ചെയ്ത 45 വയസിന് താഴെയുള്ളവര്‍ക്ക് വാക്സിന്‍ വിതരണ കേന്ദ്രം കണ്ടെത്തനായില്ല. സ്ലോട്ടുകള്‍ ലഭിക്കുന്നത് സംസ്ഥാനത്തെയും സ്വകാര്യ ആശുപത്രികളെയും ആശ്രയിച്ചാണ് ഇരിക്കുന്നതെന്ന് ശര്‍മ പറഞ്ഞു. സംസ്ഥാനങ്ങളും സ്വകാര്യ ആശുപത്രികളും തങ്ങളുടെ കോവിഡ് വാക്സിന്‍ കേന്ദ്രങ്ങളെ കുറിച്ചും വാക്സിന്‍ വിലയെക്കുറിച്ചും ബോര്‍ഡില്‍ എത്തുന്നതോടെ ജനങ്ങള്‍ക്ക് വാക്സിന്‍ ബുക്ക് ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം കോവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ ബുധനാഴ്ച വൈകിട്ട് ആരംഭിച്ചപ്പോള്‍ സൈറ്റ് സാങ്കേതിക തകരാര്‍ നേരിടുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു.
   Published by:Jayesh Krishnan
   First published:
   )}