നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കേന്ദ്രമന്ത്രിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത സംഭവം; ട്വിറ്ററില്‍ നിന്ന് വിശദീകരണം തേടും; ശശി തരൂര്‍

  കേന്ദ്രമന്ത്രിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത സംഭവം; ട്വിറ്ററില്‍ നിന്ന് വിശദീകരണം തേടും; ശശി തരൂര്‍

  കേന്ദ്ര മന്ത്രിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാനുണ്ടായ കാരണം, നടപടികള്‍ എന്നിവ ആരായുമെന്ന് ശശി തരൂര്‍ വ്യക്തമാക്കി

  ശശി തരൂർ

  ശശി തരൂർ

  • Share this:
   ന്യൂഡല്‍ഹി: കേന്ദ്ര ഐടി-നിയമകാര്യ മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത സംഭവത്തില്‍ ട്വിറ്ററില്‍ നിന്ന് വിശദീകരണം തേടുമെന്ന് ശശി തരൂര്‍. കേന്ദ്ര മന്ത്രിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാനുണ്ടായ കാരണം, നടപടികള്‍ എന്നിവ ആരായുമെന്ന് ശശി തരൂര്‍ വ്യക്തമാക്കി. പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനാണ് ശശി തരൂര്‍.

   ഒരു തവണ റാസ്പുടിന്‍ വൈറല്‍ വിഡിയോ പങ്കുവെച്ചതിന് തന്റെ അക്കൗണ്ട് ട്വിറ്റര്‍ ബ്ലോക്ക് ചെയ്തിരുന്നെന്ന് ശശി തരൂര്‍ പറഞ്ഞു. മന്ത്രിയുടെ അക്കൗണ്ട് ഒരു മണിക്കൂറിന് ശേഷം വീണ്ടും സജീവമാക്കി. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കു വെച്ചത്. വളരെ വിചിത്രമായ ഒരു കാരും ഇന്ന് സംഭവിച്ചു. യുഎസ്എയുടെ ഡിജിറ്റല്‍ മില്ലേനിയം പകര്‍പ്പവകാശ നിയമത്തിന്റെ ലംഘനമുണ്ടെന്നാരോപിച്ച് ഒരു മണിക്കൂറോളം അക്കൗണ്ട് ബ്ലോക് ചെയ്തുവെന്നാണ് മന്ത്രിയുടെ പോസ്റ്റ് . പിന്നീട് ട്വിറ്റര്‍ തന്നെ അക്കൗണ്ട് പ്രവര്‍ത്തന സജ്ജമാക്കിയെന്നും മന്ത്രി വ്യകതമാക്കി. കേന്ദ്രസര്‍ക്കാരും ട്വിറ്ററും തമ്മില്‍ പുതിയ ഐടി നിയമവുമായി ബന്ധപ്പെട്ട തര്‍ക്കം നിലനില്‍ക്കെയാണ് സംഭവം.

   Also Read-'പാവങ്ങളോട് ധാര്‍ഷ്ട്യത്തോടെ ഇടപെടുന്ന ആദ്യത്തെ സിപിഎം നേതാവല്ല ജോസഫൈന്‍'; കെ സുധാകരന്‍

   നേരത്തെഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് നീക്കം ചെയ്തത് ചര്‍ച്ചയായിരുന്നു. നീക്കം ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷം പുനഃസ്ഥാപിക്കുകയായിരുന്നു. സ്വകാര്യ അക്കൗണ്ട് ആറ് മാസത്തോളമായി നിഷ്‌ക്രിയമായിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് ബ്ലൂ ടിക്ക് നീക്കം ചെയ്യപ്പെട്ടതെന്നുമാണ് ഉപരാഷ്ട്രപതിയുടെ ഓഫീസിന്റെ പ്രതികരണം. നേരത്തെ ട്വിറ്ററിനുള്ള നിയമപരിരക്ഷ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്ന നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ ഉള്ളടക്കത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ അടിസ്ഥാനത്തില്‍ കമ്പനി ഉദ്യോഗസ്ഥരെ പോലീസിന് ചോദ്യം ചെയ്യാനും ക്രിമിനല്‍ നടപടി സ്വീകരിക്കാനും കഴിയുന്ന തരത്തിലാണ് പരിരക്ഷ ഒഴിവാക്കിയത്.

   2021 ഫെബ്രുവരി 25 ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഐടി നിയമ ഭേദഗതി രാജ്യത്തെ എല്ലാ സമൂഹമാധ്യമങ്ങള്‍ക്കും ബാധന കമാണ്. സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കം, നയം എന്നിവ പരിശോധിക്കാന്‍ ഇന്ത്യയില്‍ നിന്ന് കൂടി ഉദ്യോഗസ്ഥരെ നിയമിക്കണമെന്നത് ഉള്‍പ്പെടെ നിരവധി മാറ്റങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചത്.

   Also Read-ജോസഫൈന്റെ രാജി നില്‍ക്കക്കള്ളിയില്ലാത്തതുകൊണ്ട്; അധ്യക്ഷ സ്ഥാനത്തേക്ക് രാഷ്ട്രീയക്കാരല്ലാത്തവരെ പരിഗണിക്കണം; കെ സുരേന്ദ്രന്‍

   ഈ നിയമം നടപ്പാക്കാന്‍ സമൂഹമാധ്യമങ്ങള്‍ക്ക് മൂന്ന് മാസത്തെ സമയം നല്‍കിയിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ നടത്തി എന്നതല്ലാത നിയമവുമായി സഹകരിക്കാന്‍ ട്വിറ്റര്‍ തയ്യാറായില്ല. ഇതോടെയാണ് ട്വിറ്ററിനുള്ള നിയമപരിരക്ഷ ഒഴിവാക്കിയത്. ഇടനില മാധ്യമം എന്ന പരിഗണന നഷ്ടമായ അമേരിക്കന്‍ കമ്പനി നിലവില്‍ പ്രസാധകര്‍ എന്ന നിലയില്‍ മാത്രം കണക്കാക്കിയാണ് പ്രവര്‍ത്തിക്കുന്നത്.

   ഉപയോക്താക്കളുടെ കുറിപ്പുകള്‍ ടിറ്ററിന്റേതായി പരിഗണിക്കുകയും, കുറിപ്പുകളുടെ ഉള്ളടക്കം സംബന്ധിച്ച പരാതികള്‍ ട്വിറ്ററിന് ബാധകമാകുയും ചെയ്യും.

   ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്ന നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ ഉള്ളടക്കത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ അടിസ്ഥാനത്തില്‍ കമ്പനി ഉദ്യോഗസ്ഥരെ പോലീസിന് ചോദ്യം ചെയ്യാനും ക്രിമിനല്‍ നടപടി സ്വീകരിക്കാനും കഴിയും.
   Published by:Jayesh Krishnan
   First published:
   )}