advertisement

'പാവങ്ങളോട് ധാര്‍ഷ്ട്യത്തോടെ ഇടപെടുന്ന ആദ്യത്തെ സിപിഎം നേതാവല്ല ജോസഫൈന്‍'; കെ സുധാകരന്‍

Last Updated:

ജോസഫൈന്റെ പതനത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ സ്വയം നവീകരിക്കാന്‍ തയ്യറാകണമെന്ന് കെ സുധാകരന്‍ പറഞ്ഞു

കെ. സുധാകരൻ
കെ. സുധാകരൻ
തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് എം സി ജോസഫൈന്‍ രാജിവെച്ചതില്‍ പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വൈകിയാണെങ്കിലും ജോസഫൈന്റെ രാജി അഭിനന്ദനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
പാവങ്ങളോട് ധാര്‍ഷ്ട്യത്തോടെ ഇടപെടുന്ന ആദ്യത്തെ സിപിഎം നേതാവല്ലെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം ജോസഫൈന്റെ പതനത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ സ്വയം നവീകരിക്കാന്‍ തയ്യറാകണമെന്ന് കെ സുധാകരന്‍ പറഞ്ഞു.
ഭര്‍തൃ പീഡനത്തെക്കുറിച്ച് പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് അപമര്യാദയായി പെരുമാറിയ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെ അധികാരത്തില്‍ നിന്നും പുറത്താക്കും വരെ വഴി തടയുമെന്ന് സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു.
advertisement
അധ്യക്ഷ പദത്തില്‍ 11 മാസം കൂടി അവശേഷിക്കെയാണ് പാര്‍ട്ടി ജോസഫൈന്റെ രാജി. അടുത്ത വര്‍ഷം മെയ് വരെയാണ് വനിതാ കമ്മീഷന്‍ ജോസഫൈന് കാലാവധി ഉണ്ടായിരുന്നത്.
സെക്രട്ടറിയേറ്റില്‍ നേതാക്കളാരും ജോസഫൈനെ പിന്തുണച്ചില്ല. സര്‍ക്കാരിന്റെ പ്രതിച്ഛായയെ തന്നെ ദോഷകരമായി ബാധിച്ച വിവാദത്തില്‍ സി പി എം നേതൃത്വം കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചത്. പരാമര്‍ശത്തെക്കുറിച്ച് ജോസഫൈന്‍ യോഗത്തില്‍ വിശദീകരിച്ചു. ജോസഫൈനെ തടയാന്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എകെജി സെന്ററിന്
advertisement
വിഷയത്തില്‍ ജോസഫൈന്‍ ഖേദപ്രകടനം നടത്തിയെങ്കിലും സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇടത് ആഭിമുഖ്യമുള്ളവരില്‍ നിന്നുപോലും കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. തത്സമയ ഫോണ്‍ ഇന്‍ പ്രോഗ്രാമില്‍ അധ്യക്ഷ പങ്കെടുത്തതിലും നേതാക്കള്‍ക്ക് എതിരഭിപ്രായമുണ്ട്. മുന്‍പുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് പ്രതികരണങ്ങളില്‍ കരുതല്‍ വേണമെന്ന ശക്തമായ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ജോസഫൈന്‍ വീണ്ടും വിവാദത്തില്‍ ചാടിയത്.
ജോസഫൈന്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും ഇത്രയേറെ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ സ്ഥാനത്ത് തുടരേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാടെടുത്തത്. മുതിര്‍ന്ന വനിതാ നേതാവ് കൂടിയായ ജോസഫൈന്‍ വനിത കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തിരുന്ന് നിരന്തരമായി നടത്തുന്ന പല പരാമര്‍ശങ്ങളും മുന്നണിക്കും സര്‍ക്കാരിനാകെ തന്നെയും തലവേദനയാകുന്നുവെന്നാണ് ഘടകക്ഷി നേതാക്കളും പറയുന്നത്. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ പാര്‍ട്ടിയും സര്‍ക്കാരും സ്വീകരിക്കുന്ന പുരോഗമന നിലപാടുകളെ ചോദ്യം ചെയ്യുന്നതിന് അവസരമുണ്ടാക്കുന്ന പ്രതികരണങ്ങള്‍ മുമ്പും ജോസഫൈന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പാവങ്ങളോട് ധാര്‍ഷ്ട്യത്തോടെ ഇടപെടുന്ന ആദ്യത്തെ സിപിഎം നേതാവല്ല ജോസഫൈന്‍'; കെ സുധാകരന്‍
Next Article
advertisement
കിങ്മേക്കറോ മുഖ്യമന്ത്രിയോ?തിരഞ്ഞെടുപ്പിനു ശേഷം കെസി വേണുഗോപാലിന്റെ സാധ്യതകൾ
കിങ്മേക്കറോ മുഖ്യമന്ത്രിയോ?തിരഞ്ഞെടുപ്പിനു ശേഷം കെസി വേണുഗോപാലിന്റെ സാധ്യതകൾ
  • കേരളത്തിൽ യു ഡി എഫ് ജയിച്ചാൽ കെ സി വേണുഗോപാൽ മുഖ്യമന്ത്രിയാവാൻ തുല്യ സാധ്യതയുണ്ട്

  • രാഹുൽ ഗാന്ധിയുടെ അനുമതിയോടെ കെ സി വേണുഗോപാൽക്ക് എം എൽ എമാരിൽ ഭൂരിപക്ഷ പിന്തുണ ലഭിക്കും

  • യു ഡി എഫ് പരാജയപ്പെട്ടാൽ കെ സി വേണുഗോപാലിന് ഏറ്റവും കൂടുതൽ പഴി കേൾക്കേണ്ടി വരും

View All
advertisement