ശശി തരൂരും രാജീവ് ചന്ദ്രശേഖറും നേര്‍ക്കുനേര്‍; രാജ്യത്തെ ആദ്യത്തെ തിരഞ്ഞെടുപ്പ് സംവാദം ഉടനുണ്ടാകുമോ?
- Published by:Arun krishna
- news18-malayalam
Last Updated:
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ചര്‍ച്ചയാകുന്ന കേരളത്തിലെ സ്റ്റാര്‍ മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമായ ഏപ്രില്‍ 26നാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ചര്‍ച്ചയാകുന്ന കേരളത്തിലെ സ്റ്റാര്‍ മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ശശി തരൂരും ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖരും മത്സരത്തിനിറങ്ങുന്ന മണ്ഡലം കൂടിയാണിത്.
നിലവില്‍ ഇരുവരും തെരഞ്ഞെടുപ്പ് സംവാദം നടത്താനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മണ്ഡലത്തിന്റെ പ്രശ്‌നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുന്ന ഈ സംവാദത്തിന് തയ്യാറാണെന്ന് ശശി തരൂരും അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് സംവാദങ്ങള്‍ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ കുറവാണെങ്കിലും അവ വീണ്ടും ഇക്കാലത്ത് ശക്തി പ്രാപിക്കുന്നത് വോട്ടര്‍മാര്‍ക്ക് ഗുണകരമായിരിക്കും എന്നാണ് കരുതുന്നത്.
'' വികസനം, ആശയങ്ങള്‍ എന്നിവയെപ്പറ്റി ശശി തരൂരുമായി ഒരു സംവാദത്തില്‍ ഏര്‍പ്പെടാന്‍ ഞാന്‍ തയ്യാറാണ്. ഞാന്‍ എന്റെ നിലപാടിലുറച്ചു നില്‍ക്കുന്നു,'' എന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
advertisement
രാജീവ് ചന്ദ്രശേഖറിന്റെ വെല്ലുവിളി ഏറ്റെടുത്ത് തരൂരും രംഗത്തെത്തി. ഇത്തരം ചര്‍ച്ചകളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നത് ആരാണെന്ന് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നന്നായി അറിയാമെന്ന് ശശി തരൂര്‍ മറുപടി നല്‍കുകയും ചെയ്തു.

'' സംവാദത്തിന് ഞാന്‍ തയ്യാറാണ്. ഇത്തരം സംവാദങ്ങളില്‍ നിന്ന് ആരാണ് ഒഴിഞ്ഞുനില്‍ക്കുന്നത് എന്ന കാര്യം തിരുവനന്തപുരത്തെ വോട്ടര്‍മാര്‍ക്ക് അറിയാം. രാഷ്ട്രീയത്തെപ്പറ്റിയും വികസനത്തെപ്പറ്റിയും നമുക്ക് സംവാദം നടത്താം. വിലക്കയറ്റം, അഴിമതി, വര്‍ഗ്ഗീയത, ബിജെപിയുടെ പത്ത് വര്‍ഷം നീണ്ട ഭരണകാലത്ത് പ്രചരിച്ച വിദ്വേഷ രാഷ്ട്രീയം എന്നിവയെപ്പറ്റി നമുക്ക് ചര്‍ച്ച ചെയ്യാം. തിരുവനന്തപുരത്ത് കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഉണ്ടായ വികസനവും സംവാദത്തില്‍ ചര്‍ച്ച ചെയ്യാം,'' തരൂര്‍ മറുപടി നല്‍കി.
advertisement
Yes, I welcome a debate. But the people of Thiruvananthapuram are aware of who has been evading a debate till now.
Let us debate politics and development.
Let us debate price hike, unemployment, corruption, communalism and the BJP's 10 years of propagating politics of hatred.… pic.twitter.com/cJTHX5DC7G
— Shashi Tharoor (@ShashiTharoor) April 7, 2024
advertisement
തിരുവനന്തപുരത്ത് ബിജെപിയ്ക്ക് വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി ഇപ്പോള്‍. ദക്ഷിണേന്ത്യയില്‍ പാര്‍ട്ടി സ്വാധീനം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കത്തെ ബിജെപി കാണുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയിലെ 129 ലോക്‌സഭാ സീറ്റില്‍ 29 എണ്ണത്തിലും വിജയിക്കാന്‍ ബിജെപിയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ ഒറ്റയിടത്ത് പോലും വിജയിക്കാന്‍ ബിജെപിയ്ക്ക് സാധിക്കാത്തത് വലിയ തിരിച്ചടിയായിരുന്നു.
ഈ സാഹചര്യത്തില്‍ തരൂരും രാജീവ് ചന്ദ്രശേഖറും ഉള്‍പ്പെടുന്ന തെരഞ്ഞെടുപ്പ് സംവാദം യാഥാര്‍ത്ഥ്യമാകുമെങ്കില്‍ അത് ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവമായിരിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
advertisement
എന്നാല്‍ ഇതാദ്യമായല്ല തെരഞ്ഞെടുപ്പ് സംവാദത്തിന് വേണ്ടിയുള്ള വെല്ലുവിളികള്‍ നടക്കുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് സംവാദം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. വിദേശനയം, അഴിമതി, ദേശീയ സുരക്ഷ എന്നീ വിഷയങ്ങളില്‍ പൊതു സംവാദത്തിന് തയ്യാറാണോ എന്നായിരുന്നു അന്ന് രാഹുല്‍ ചോദിച്ചത്.
'' നരേന്ദ്രമോദി ഒളിച്ചിരിക്കുകയാണ്. അദ്ദേഹത്തിന് പേടിയാണ്. ഒരു സംവാദം നടത്താന്‍ അദ്ദേഹത്തിന് പേടിയാണ്. വിദേശനയം, അഴിമതി, ദേശീയ സുരക്ഷ എന്നീ വിഷയങ്ങളില്‍ ഒരു സംവാദം നടത്താന്‍ മോദി തയ്യാറാണോ? എന്തിനാണ് അദ്ദേഹം പേടിക്കുന്നത്,'' എന്നായിരുന്നു അന്ന് രാഹുല്‍ ചോദിച്ചത്.
advertisement
2023ലെ രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് അന്നത്തെ രാജസ്ഥാന്‍ മുഖ്യമന്ത്രിയായിരുന്ന അശോക് ഗെഹ്ലോട്ട് മുന്‍ ബിജെപി മുഖ്യമന്ത്രി വസുന്ധര രാജെയെ രാഷ്ട്രീയ സംവാദത്തിന് വെല്ലുവിളിച്ചതും വാര്‍ത്തയായിരുന്നു.
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ സംവാദത്തിന് വെല്ലുവിളിച്ച് എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി രംഗത്തെത്തിയതും ഈയടുത്തായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങളുമായി ബന്ധപ്പെട്ട പൊതു ചര്‍ച്ച നടത്താന്‍ ഡിഎംകെ സര്‍ക്കാര്‍ തയ്യാറാണോ എന്ന് ചോദിച്ചായിരുന്നു വെല്ലുവിളി.
'' നിങ്ങള്‍ വിളിക്കുന്ന സ്ഥലത്ത് ഞാന്‍ വരാം. എഐഎഡിഎംകെയെപ്പറ്റി കള്ളങ്ങള്‍ പ്രചരിപ്പിക്കാതെ സ്വന്തം നേട്ടങ്ങള്‍ വോട്ടര്‍മാരെ അറിയിച്ച് വോട്ട് പിടിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ,'' എന്നായിരുന്നു പളനിസ്വാമി ചോദിച്ചത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
April 10, 2024 6:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ശശി തരൂരും രാജീവ് ചന്ദ്രശേഖറും നേര്‍ക്കുനേര്‍; രാജ്യത്തെ ആദ്യത്തെ തിരഞ്ഞെടുപ്പ് സംവാദം ഉടനുണ്ടാകുമോ?