Suspended| POCSO കേസ് ഒതുക്കി; സ്റ്റേഷനില്‍ മദ്യപാർട്ടി നടത്തി; എസ് ഐ ഉൾപ്പെടെ ആറ് വനിതാ പൊലീസുകാർക്ക് സസ്പെൻഷൻ

Last Updated:

നിതാ പൊലീസ് സ്റ്റേഷനിൽ മദ്യപാർട്ടി നടത്തിയതിനാണ് അഞ്ച് വനിതാ പൊലീസുകാർക്കെതിരെ നടപടിയെടുത്തത്

മംഗളൂരു: പൊലീസ് കോൺസ്റ്റബിൾ (Police Constable) പ്രതിയായ പോക്സോ കേസ് (Pocso Case)  ഒതുക്കിതീർക്കാൻ ശ്രമിച്ച സംഭവത്തിൽ വനിതാ എസ്ഐയെയും (Woman SI) പൊലീസ് സ്റ്റേഷനിൽ മദ്യപാർട്ടി (Booze Party)  നടത്തിയതിന് അഞ്ച് വനിതാ പൊലീസുകാരെയും (Woman Police) സസ്പെൻഡ് ചെയ്തു. മംഗളൂരു സിറ്റി പൊലീസ് കമ്മീഷണറാണ് (Mangaluru City Police Commissioner) നടപടിയെടുത്തത്.
പോക്സോ കേസ് ഒതുക്കാൻ ശ്രമിച്ച എസ് ഐ റോസമ്മയെയാണ് സിറ്റി പൊലീസ് കമ്മീഷണർ എൻ ശശി കുമാർ സസ്പെന്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് മോശമായി പെരുമാറിയ കേസിൽ ആരോപണ വിധേയൻ ഹെഡ് കോൺസ്റ്റബിളാണ്. കഴിഞ്ഞ ജൂലൈയിലാണ് സംഭവം. ഹെഡ് കോൺസ്റ്റബിളിനെ രക്ഷിക്കുന്നതിനായി ഒത്തുകളിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് റോസമ്മയെ സസ്പെന്റ് ചെയ്തത്.
മറ്റൊരു സംഭവത്തിൽ വനിതാ പൊലീസ് സ്റ്റേഷനിൽ മദ്യപാർട്ടി നടത്തിയതിനാണ് അഞ്ച് വനിതാ പൊലീസുകാർക്കെതിരെ നടപടിയെടുത്തത്. സിസിടിവി ദൃശ്യങ്ങളിൽ പാർട്ടിയുടെ തെളിവുകൾ ലഭിച്ചു. മദ്യപാർട്ടി നടത്തി സസ്പെന്റ് ആയവരിൽ രണ്ട് എഎസ്ഐ, രണ്ട് ഹെഡ്കോൺസ്റ്റബിൾ, ഒരു കോൺസ്റ്റബിൾ എന്നിവർ ഉൾപ്പെടുന്നു.
advertisement
രണ്ട് സംഭവങ്ങളിലും നേരത്തെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എസിപി സൗത്ത് സബ് ഡിവിഷൻ രഞ്ജിത് ബണ്ടാരുവും എസിപി സെൻട്രൽ സബ് ഡിവിഷൻ പി എ ഹെഗ്ഡെയുമാണ് അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിച്ചത്. ഇതിന്മേൽ ഡി സി പി ഹരിറാം ശങ്കറിന്റെ അഭിപ്രായം തേടിയശേഷമാണ് നടപടി സ്വീകരിച്ചതെന്ന് കമ്മീഷണർ ശശി കുമാർ പറഞ്ഞു.
advertisement
English Summary: Mangaluru city police commissioner has suspended a SI on charges of faulty investigations in connection with a Pocso case. Also, five staff members from the Women’s Police Station have been suspended for allegedly consuming alcohol and partying in the police station. City police commissioner N Shashi Kumar said that the PSI Rosamma has been suspended for gross negligence in a Pocso case, where the accused is a head constable. In July, 2021, a head constable was arrested for misbehaving with a minor girl.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Suspended| POCSO കേസ് ഒതുക്കി; സ്റ്റേഷനില്‍ മദ്യപാർട്ടി നടത്തി; എസ് ഐ ഉൾപ്പെടെ ആറ് വനിതാ പൊലീസുകാർക്ക് സസ്പെൻഷൻ
Next Article
advertisement
ശിവകാർത്തികേയൻ ചിത്രം 'പരാശക്തി' നിരോധിക്കണമെന്ന് തമിഴ്‌നാട് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടാൻ കാരണമെന്ത്?
ശിവകാർത്തികേയൻ ചിത്രം 'പരാശക്തി' നിരോധിക്കണമെന്ന് തമിഴ്‌നാട് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടാൻ കാരണമെന്ത്?
  • ശിവകാർത്തികേയൻ നായകനായ 'പരാശക്തി' സിനിമയിൽ ചരിത്രം വളച്ചൊടിച്ചതായി യൂത്ത് കോൺഗ്രസ് ആരോപിച്ചു

  • ചിത്രത്തിലെ കോൺഗ്രസ് പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു

  • നിർമാതാക്കൾ മാപ്പ് പറയില്ലെങ്കിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി

View All
advertisement