രണ്ടാം വിവാഹം എതിര്‍ത്ത മകനെ 76കാരന്‍ വെടിവെച്ച് കൊലപ്പെടുത്തി

Last Updated:

മകനെ കൊലപ്പെടുത്തിയതില്‍ ഇയാള്‍ക്ക് കുറ്റബോധം ഉണ്ടായിരുന്നില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു

രാംകുഭായി ബോരിച്ച പോലീസ് സ്റ്റേഷനിൽ
രാംകുഭായി ബോരിച്ച പോലീസ് സ്റ്റേഷനിൽ
രാജ്‌കോട്ട്: തന്റെ രണ്ടാം വിവാഹം എതിര്‍ത്ത മകനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. പ്രതാപ് ബോരിച്ച(52)യെയാണ് 76കാരനായ പിതാവ് രാംഭായ് എന്ന രാംകുഭായി ബോരിച്ച കൊലപ്പെടുത്തിയത്.
ഞായാറാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. അച്ഛന്‍ രണ്ടാം വിവാഹം കഴിക്കുന്നതിനെ പ്രതാപ് എതിര്‍ത്തിരുന്നു. ഞായറാഴ്ച ഇതുസംബന്ധിച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് രോഷാകുലനായ രാംഭായ് തോക്കെടുത്ത് മകന്റെ നേരെ രണ്ടുതവണ നിറയൊഴിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രതാപ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
വെടിവെച്ച ശേഷം രാംഭായ് മകന്റെ മൃതദേഹം കിടന്നതിന് സമീപമുള്ള കസേരയില്‍ ഇരുന്നു. മകനെ കൊലപ്പെടുത്തിയതില്‍ ഇയാള്‍ക്ക് കുറ്റബോധം ഉണ്ടായിരുന്നില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
advertisement
മരിച്ച പ്രതാപിന്റെ ഭാര്യ ജയ ആണ് തന്റെ അമ്മായിയച്ഛനെതിരേ ജാസ്ദന്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. സംഭവം നടന്ന അന്നു തന്നെ പോലീസ് രാംഭായിയെ അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി. രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ് ഇപ്പോള്‍. അതേസമയം, സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Summary: Son shot dead after he objected his father getting married for the second time. The incident reported from Rajkot in Gujarat has the 76-year-old father killing his son aged 52 years in a fit of fury. The son reportedly died on the spot and his wife registered a complaint with police
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
രണ്ടാം വിവാഹം എതിര്‍ത്ത മകനെ 76കാരന്‍ വെടിവെച്ച് കൊലപ്പെടുത്തി
Next Article
advertisement
പാലായില്‍ പുളിക്കക്കണ്ടം യുഡിഎഫിനൊപ്പം! രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മുനിസിപ്പൽ ചെയർപേഴ്സണാകാൻ 21-കാരി
പാലായില്‍ പുളിക്കക്കണ്ടം യുഡിഎഫിനൊപ്പം! രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മുനിസിപ്പൽ ചെയർപേഴ്സണാകാൻ 21-കാരി
  • പാലാ നഗരസഭയിൽ യുഡിഎഫ് ഭരണം ഉറപ്പാക്കാൻ പുളിക്കക്കണ്ടം കുടുംബവും സ്വതന്ത്രരും നിർണ്ണായകമായി.

  • 21 കാരിയായ ദിയ പുളിക്കക്കണ്ടം രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മുനിസിപ്പൽ ചെയർപേഴ്സൺ ആകുന്നു.

  • കോൺഗ്രസ് വിമത മായാ രാഹുൽ വൈസ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് എത്തും; കേരള കോൺഗ്രസ് എം പ്രതിപക്ഷം.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement