wrestlers' protest| ഗുസ്തിതാരങ്ങളുടെ സമരത്തിൽ നിന്ന് സാക്ഷി മാലിക് പിന്മാറി
- Published by:Naseeba TC
- news18-malayalam
Last Updated:
രണ്ട് ദിവസം മുമ്പ് അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയതിനു പിന്നാലെയാണ് പിന്മാറ്റം
ന്യൂഡൽഹി: ഗുസ്തിതാരങ്ങളുടെ സമരത്തിൽ നിന്ന് ഒളിമ്പിക്സ് മെഡൽ ജേതാവ് സാക്ഷി മാലിക് പിന്മാറിയതായി സൂചന. ശനിയാഴ്ച്ച ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്കു പിന്നാലെയാണ് സാക്ഷി മാലിക്കിന്റെ പിന്മാറ്റം.
ഡൽഹിയിലെ അമിത് ഷായുടെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. അർധരാത്രി വരെ നീണ്ട ചർച്ചയിൽ ഗുസ്തി ഫെഡറേഷൻ തലവൻ ബ്രിജ് ഭൂഷൺ സിംഗിന്റെ അറസ്റ്റ് എന്ന ആവശ്യമായിരുന്നു താരങ്ങൾ ഉന്നയിച്ചത്. സമരത്തിന് നേതൃത്വം നൽകുന്ന സാക്ഷി മാലിക്, ബജ്റംഗ് പുനിയ, വിനേഷ് ഫൊഗട്ട് എന്നിവരായിരുന്നു അമിത് ഷായെ കണ്ടത്.
ആഭ്യന്തര മന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയിൽ കൃത്യമായ തീരുമാനം ഉണ്ടായില്ലെന്നായിരുന്നു സാക്ഷി മാലിക്കിന്റെ ഭർത്താവ് സത്യവ്രത് കാഡിയൻ പ്രതികരിച്ചിരുന്നത്. സമരക്കാർ പ്രതീക്ഷിച്ച പ്രതികരണം അമിത് ഷായിൽ നിന്നുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
advertisement
Also Read- കൊല്ലം സുധി ഇരുന്നത് മുൻസീറ്റിൽ; എയർബാഗ് പൊട്ടിച്ച് പുറത്തെടുത്തു; ബിനു അടിമാലിയുടെ മുഖത്തിന് പൊട്ടൽ
അതേസമയം, സമരത്തിൽ നിന്നും പിന്മാറിയതിനുള്ള കാരണം സാക്ഷി മാലിക് വ്യക്തമാക്കിയിട്ടില്ല. റെയിൽവേയിലെ ജോലിയിൽ സാക്ഷി മടങ്ങിയെത്തിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Also Read- മഴ പെയ്യാൻ വേണ്ടി പാവകളുടെ വിവാഹം നടത്തി കർണാടകയിലെ ഗ്രാമം
ബ്രിജ് ഭൂഷൺ സിംഗിനെതിരായി നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് മെയ് 30 ന് തങ്ങളുടെ മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്ന് താരങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ വൻ ജനാവലിയുടെ സാന്നധ്യത്തിൽ ഹരിദ്വാറിലെത്തി. കർഷക നേതാവ് നരേഷ് ടികായത്തിന്റെ നേതൃത്വത്തിലുള്ള ചർച്ചകൾക്കൊടുവിലാണ് താരങ്ങൾ തീരുമാനത്തിൽ നിന്ന് അവസാന നിമിഷം പിന്മാറിയത്.
advertisement
ഇതിനു ശേഷം അഞ്ച് ദിവസത്തെ സമയവും സർക്കാരിന് അനുവദിച്ചിരുന്നു. അഞ്ച് ദിവസത്തിനുള്ളിൽ തീരുമാനമുണ്ടായില്ലെങ്കിൽ മടങ്ങിയെത്തുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതിനു പിന്നാലെയാണ് അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 05, 2023 2:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
wrestlers' protest| ഗുസ്തിതാരങ്ങളുടെ സമരത്തിൽ നിന്ന് സാക്ഷി മാലിക് പിന്മാറി