കോട്ടയത്ത് മൂര്‍ഖന്‍ പാമ്പിന്‍റെ കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്‍റെ (Vava Suresh) ആരോഗ്യത്തിനായി തമിഴ്നാട്ടിലെ ക്ഷേത്രത്തില്‍ (Tamilnadu Temple) പ്രത്യേക പൂജ നടത്തി (Special Pooja for Vava Suresh) പോലീസ് ഉദ്യോഗസ്ഥരും സാമൂഹിക പ്രവര്‍ത്തകരും. മൂര്‍ഖന്‍ പാമ്പിന്‍റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ (Government Medical College Kottayam) ചികിത്സയില്‍ കഴിയുന്ന വാവ സുരേഷ് പഴയ ജീവിതത്തിലേക്ക് കടന്നുവരുന്നതിനായി മലയാളികള്‍ ഒന്നടങ്കം പ്രാര്‍ത്ഥിക്കുമ്പോഴാണ് തമിഴ്നാട്ടില്‍ നിന്നും ഇത്തരമൊരു വാര്‍ത്ത പുറത്തുവന്നത്.
തെങ്കാശി ജില്ലയിലെ കരിവാലം വണ്ടനല്ലൂര്‍ പോലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കാളിരാജന്‍, സബ് ഇന്‍സ്പെക്ടര്‍ രാജഗോപാല്‍, വനിത പോലീസ് ഉദ്യോഗസ്ഥ അന്‍പു സെല്‍വി, ലൂര്‍ദ് മേരി എന്നിവരുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം ശ്രീപാല്‍വണ്ണനാഥര്‍ ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും വഴിപാടുകളും നടത്തിയത്.
ALSO READ - Vava Suresh | ദൂരേക്ക് പാമ്പ് പിടിക്കാന്‍ പോകരുതെന്ന് മന്ത്രി വിഎന്‍ വാസവന്‍; വിളിച്ചാല്‍ പോകാതിരിക്കാന്‍ ആകില്ലെന്ന് വാവ സുരേഷ്
പഞ്ചായത്ത് പ്രസിഡന്റ് മാരിയപ്പന്‍, പൊതുപ്രവര്‍ത്തകരായ പളനിവേല്‍ രാജന്‍, ഷണ്‍മുഖവേല്‍, ഈശ്വരന്‍, ശരവണ പെരുമാള്‍, വീരരാജന്‍ എന്നിവര്‍ക്കൊപ്പം പ്രദേശവാസികളും പോലീസ് സംഘത്തിനോടൊപ്പം പൂജയില്‍ പങ്കെടുത്തു.
ഹൈന്ദവ വിശ്വാസ പ്രകാരം ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട് നാഗങ്ങള്‍ക്ക് വളരെ വലിയ സ്ഥാനമാണ് നല്‍കുന്നത്. ഇതിനാല്‍ പാമ്പുകളെ പിടിച്ച് കൊല്ലാതെ സുരക്ഷിതമായി വനത്തില്‍ തുറന്നുവിടുന്ന വാവ സുരേഷിനെ ആരാധനയോടെയാണ് തമിഴ്നാട്ടിലെ ജനങ്ങള്‍ കാണുന്നത്.
പൂജയുടെ ഭാഗമായി ക്ഷേത്രത്തിന് സമീപം രാജവെമ്പാലയുമായി വാവ സുരേഷ് നില്‍ക്കുന്ന വിവിധ തരത്തിലുള്ള ചിത്രങ്ങള്‍ ചേര്‍ത്ത കട്ടൗട്ടുകള്‍ സ്ഥാപിച്ചിരുന്നു. വാവ സുരേഷിന്റെ ചിത്രം പതിച്ച ബോര്‍ഡുമായാണ് കരിവാലം വണ്ടനല്ലൂര്‍ പോലീസിന്റെ നേതൃത്വത്തിലെത്തിയ സംഘം ക്ഷേത്രത്തിലെത്തി പൂജകള്‍ നടത്തിയത്. വാവ സുരേഷിന്‍റെ ആരോഗ്യനില
ഭേദപ്പെട്ടെന്നും ജീവിതത്തിലേക്ക് അദ്ദേഹം മടങ്ങിവരുന്നെന്ന വാര്‍ത്ത അതിയായ സന്തോഷം ഉണ്ടാക്കുന്നുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരും പറഞ്ഞു.
Vava Suresh| വാവ സുരേഷിന്റെ ശരീരത്തിൽ കൂടുതൽ അളവിൽ വിഷം കയറി; രക്ഷിച്ചത് ഇങ്ങനെ
പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ (Government Medical College Kottayam) ചികിത്സയിൽ കഴിയുന്ന വാവ സുരേഷിനെ (Vava Suresh) രക്ഷിച്ചത് ഡോക്ടർമാരുടെ അശ്രാന്ത പരിശ്രമം കൊണ്ട് കൂടിയാണ്. ദിവസവും മെഡിക്കൽ ബോർഡ് കൂടി ചേർന്ന് വാവ സുരേഷിന്റെ ആരോഗ്യ നില പരിശോധിച്ചിരുന്നു. മരുന്നുകളിൽ വേണ്ട സമയത്ത് നടത്തിയ മാറ്റം ആണ് സുരേഷ് ഇന്ന് ജീവിച്ചിരിക്കാൻ കാരണം.
സാധാരണ ഒരാൾക്ക് നൽകുന്നതിൽ കൂടുതൽ ആന്റിവെനം ആണ് വാവ സുരേഷിന് നൽകിയത് എന്ന് മെഡിക്കൽ ബോർഡിന് നേതൃത്വം നൽകിയ കോട്ടയം മെഡിക്കൽ കോളേജ് സുപ്രണ്ട് ഡോ. ടി കെ ജയകുമാർ പറഞ്ഞു. ഇതുവരെ 65 കുപ്പി ആന്റിവെനമാണ് വാവ സുരേഷിന്റെ ശരീരത്തിൽ കുത്തിവെച്ചത്. ആദ്യം കൊടുത്ത ആന്റിവെനം കൊണ്ട് കാര്യമായ മാറ്റം ഉണ്ടാകാതെ വന്നതോടെയാണ് കൂടുതൽ മരുന്ന് പ്രയോഗിച്ചത് എന്ന് ഡോക്ടർമാർ പറയുന്നു.
സാധാരണ മൂർഖൻ പാമ്പിന്റെ കടി ഏൽക്കുന്ന ഒരാൾക്ക് 25 കുപ്പി ആന്റി വെനം ആണ് നൽകി വരുന്നത്. സുരേഷിന്റെ ശരീരത്തിൽ കൂടുതൽ അളവിൽ വിഷം കയറിയത് കൊണ്ടാണ് കൂടുതൽ ആന്റി വെനം നൽകേണ്ടി വന്നത് എന്നും വാവ സുരേഷ് പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.