ഭരണഘടനയിൽ നിന്ന് 'മതേതരത്വം', 'സമത്വം' ഒഴിവാക്കണമെന്ന സുബ്രഹ്മണ്യം സ്വാമിയുടെ ഹർജി സുപ്രീം കോടതി പരിഗണിക്കും

Last Updated:

ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹർജിയിൽ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും ഏപ്രിൽ 29 മുതൽ വാദം കേൾക്കും

സുബ്രഹ്മണ്യം സ്വാമി
സുബ്രഹ്മണ്യം സ്വാമി
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് 'മതേതരത്വം', 'സമത്വം' എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി പരിഗണിക്കും. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹർജിയിൽ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും ഏപ്രിൽ 29 മുതൽ വാദം കേൾക്കും.
ഈ രണ്ട് വാക്കുകളും അടിസ്ഥാന ഘടനാ തത്വങ്ങളുടെ (basic structure doctrine) ലംഘനമാണെന്ന് സുബ്രഹ്മണ്യം സ്വാമി ഹർജിയിൽ പറയുന്നു. അടിയന്തരാവസ്ഥക്കാലത്ത്, 1976-ലെ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഭരണഘടനയുടെ ആമുഖത്തിൽ ഈ വാക്കുകൾ ഉൾപ്പെടുത്തുകയായിരുന്നു.
ആർട്ടിക്കിൾ 368 പ്രകാരം, പാർലമെൻ്റിൻ്റെ അധികാരത്തിനപ്പുറമാണ് ഇത്തരമൊരു ഭേദഗതിയെന്നും ഹർജിയിൽ പറയുന്നു. കേശവാനന്ദ ഭാരതിയും കേരള സർക്കാരുമായുള്ള കേസിൽ, ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റിമറിക്കുന്ന ഭേദഗതികള്‍ കൊണ്ടുവരാന്‍ പാര്‍ലമെന്‍റിന് അധികാരമില്ലെന്നും സുപ്രീംകോടതി വിധിച്ചിരുന്നു. 1973 ഏപ്രില്‍ 24 നാണ് സുപ്രീംകോടതി കേശവാനന്ദ ഭാരതി കേസിലെ ചരിത്രവിധി പുറപ്പെടുവിച്ചത്. ഈ വിധി അനുസരിച്ച്, 1973 ഏപ്രിൽ 24 ന് ശേഷം, പാർലമെന്റ് പാസാക്കിയ ഏത് നിയമവും, അത് ഭരണഘടനാ ഭേദഗതി ആയാൽ പോലും, ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളും ധാർമികതയും ലംഘിക്കുന്നതായി കണ്ടെത്തിയാൽ സുപ്രീം കോടതിക്ക് അത് പുനഃപരിശോധിക്കുകയും റദ്ദാക്കുകയും ചെയ്യാം.
advertisement
സുബ്രഹ്മണ്യം സ്വാമിയുടെ ഹർജിയെ എതിർത്ത് രാജ്യസഭാംഗവും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ നേതാവുമായ ബിനോയ് വിശ്വവും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മതത്തിൻ്റെ പേരിൽ വോട്ട് തേടുകയാണ് ഈ ഹർജിയുടെ പിന്നിലെ യഥാർത്ഥ ലക്ഷ്യമെന്ന് അദ്ദേഹം ആരോപിച്ചു.
Summary: Subramanian Swamy's plea to delete secular and socialist words from constitution to come for hearing
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഭരണഘടനയിൽ നിന്ന് 'മതേതരത്വം', 'സമത്വം' ഒഴിവാക്കണമെന്ന സുബ്രഹ്മണ്യം സ്വാമിയുടെ ഹർജി സുപ്രീം കോടതി പരിഗണിക്കും
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement