ചെങ്കോട്ട ഭീകരാക്രമണക്കേസ് പ്രതിയുടെ വധശിക്ഷ ശരിവച്ച് സുപ്രീം കോടതി; തീവ്രവാദി മുഹമ്മദ് ആരിഫിന്റെ ഹർജി തള്ളി

Last Updated:

ലക്ഷര്‍ ഭീകരൻ മുഹമ്മദ് ആരിഫ് നൽകിയ പുനഃപരിശോധന ഹർജി തള്ളി

ന്യൂഡല്‍ഹി: ചെങ്കോട്ട ഭീകരാക്രമണക്കേസിൽ പ്രതിയുടെ വധശിക്ഷ ശരിവെച്ച് സുപ്രീംകോടതി. പ്രതിയുടെ കുറ്റം സംശയതീതമായി തെളിഞ്ഞെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് ബേല എം ത്രിപാഠി എന്നിവരുടെതാണ് വിധി.
ലക്ഷര്‍ ഭീകരൻ മുഹമ്മദ് ആരിഫ് നൽകിയ പുനഃപരിശോധന ഹർജി തള്ളിയാണ് വധശിക്ഷ ശരിവെച്ചത്. 2000 ഡിസംബര്‍ 22-ന് ചെങ്കോട്ടയ്ക്കു നേരെ നടത്തിയ ആരകമണത്തില്‍ രണ്ട് സൈനിക ഓഫിസര്‍മാര്‍ ഉള്‍പ്പെടെ മൂന്നു പേർ മരിച്ചിരുന്നു. 2005ലാണ് മുഹമ്മദ് ആരിഫ് കുറ്റക്കാരനാണെന്ന് കണ്ടെത്തി വിചാരണക്കോടതി വധശിക്ഷ വിധിച്ചത്.
കൊലപാതകം, ഇന്ത്യയ്‌ക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്യൽ എന്നീ കുറ്റങ്ങൾ ചുമത്തിക്കൊണ്ടായിരുന്നു കോടതി വിധി. ഡൽഹി ഹൈക്കോടതി ഈ വിധി ശരിവെച്ചിരുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയതോടെയാണ് പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/India/
ചെങ്കോട്ട ഭീകരാക്രമണക്കേസ് പ്രതിയുടെ വധശിക്ഷ ശരിവച്ച് സുപ്രീം കോടതി; തീവ്രവാദി മുഹമ്മദ് ആരിഫിന്റെ ഹർജി തള്ളി
Next Article
advertisement
ക്ഷേത്രദർശനത്തിന് അമ്മക്കൊപ്പം‌ വന്ന യുവതിയെ പൊലീസുകാർ ബലാത്സംഗം ചെയ്തു; അമ്മയെ മർദിച്ച് യുവതിയെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി
ക്ഷേത്രദർശനത്തിന് അമ്മക്കൊപ്പം‌ വന്ന യുവതിയെ പൊലീസുകാർ ബലാത്സംഗം ചെയ്തു; അമ്മയെ മർദിച്ച് യുവതിയെ കൊണ്ടുപോയി
  • തിരുവണ്ണാമലയിൽ അമ്മയോടൊപ്പം ക്ഷേത്രദർശനത്തിന് വന്ന യുവതിയെ പൊലീസുകാർ ബലാത്സംഗം ചെയ്തു.

  • പുലർച്ചെ 4 മണിക്ക് യുവതിയെ റോഡരികിൽ ഉപേക്ഷിച്ച ശേഷം പൊലീസുകാർ രക്ഷപ്പെട്ടു.

  • പീഡനത്തിനിരയായ പെൺകുട്ടിയിൽ നിന്ന് മൊഴിയെടുത്ത്, കുറ്റക്കാരായ പൊലീസുകാരെ സസ്പെൻഡ് ചെയ്തു.

View All
advertisement