LockDown | ഇതര സംസ്ഥാന തൊഴിലാളികളെ സൗജന്യമായി നാട്ടിലെത്തിക്കണമെന്ന് സുപ്രീംകോടതി
- Published by:Naseeba TC
- news18-malayalam
Last Updated:
യാത്ര തിരിക്കുന്ന സംസ്ഥാനവും ഏത് സംസ്ഥാനത്തേക്കാണോ പോവുന്നത് ആ സംസ്ഥാനവും ചെലവ് പങ്കിടണം.
ന്യൂഡൽഹി: ലോക്ക്ഡൗണിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളെ സൗജന്യമായി നാട്ടിലെത്തിക്കണമെന്ന് സുപ്രീംകോടതി. ട്രെയിൻ-ബസ് യാത്രകൾ സൗജന്യമാക്കണമെന്നും വെള്ളവും ഭക്ഷണവും ലഭ്യമാക്കണമെന്നും സുപ്രീംകോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കുന്നു.
അതാത് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ് ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കേണ്ടത്. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
തൊഴിലാളികൾക്ക് യാത്രയ്ക്കാവശ്യമായ ഭക്ഷണവും വെള്ളവും സ്റ്റേഷനുകളിൽ ഒരുക്കണമെന്നും ട്രെയിൻ യാത്രയ്ക്കിടയിൽ ഈ ഭക്ഷണം ഉറപ്പുവരുത്തേണ്ടത് റെയിൽവേയുടെ ഉത്തരവാദിത്തവുമാണെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ബസ്സുകളിലും ഭക്ഷണ-കുടിവെള്ള സൗകര്യം ഏർപ്പെടുത്തണം.
യാത്ര തിരിക്കുന്ന സംസ്ഥാനവും ഏത് സംസ്ഥാനത്തേക്കാണോ പോവുന്നത് ആ സംസ്ഥാനവും ചെലവ് പങ്കിടണം. തൊഴിലാളികളെ എത്രയും വേഗം നാട്ടിലെത്തിക്കണമെന്നും ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും പരസ്യപ്പെടുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
advertisement
TRENDING:COVID 19 ഏറ്റവും മോശമായി ബാധിച്ച ഒമ്പതാമത്തെ രാജ്യമായി ഇന്ത്യ; മരണം 4600 കടന്നു [NEWS]എം പി വീരേന്ദ്രകുമാർ: ഏറ്റവും കുറച്ചുസമയം സംസ്ഥാനമന്ത്രിയായിരുന്ന വ്യക്തി; എഴുത്തുകാരനായി തിളങ്ങിയ രാഷ്ട്രീയ നേതാവ് [NEWS]കണ്ണൂർ വിമാനത്താവളത്തിൽ തെർമൽ സ്ക്രീനിങ് സ്മാർട്ട് ഗേറ്റ് പ്രവർത്തനം ആരംഭിച്ചു; ഇന്ത്യയിൽ ആദ്യത്തേത് [NEWS]
ലോക്ക്ഡൗണിനെ തുടർന്ന് ഇതരസംസ്ഥാന തൊഴിലാളികൾ നേരിടുന്ന യാതനകളും ദുരിതങ്ങളും സ്ഥിരം വാർത്തയാണ്. നിരവധി പേരാണ് ഇതിനകം അപകടത്തിൽ പെട്ടും ഭക്ഷണം കിട്ടാതേയും മരിക്കേണ്ടി വന്നത്. നിരവധി അനേകം തൊഴിലാളികൾ വാഹനസൗകര്യം ലഭ്യമാകാത്തതിനെ തുടർന്ന് കാൽനടയായി സ്വന്തം നാടുകളിലേക്ക് പുറപ്പെട്ടു. ഇവരിൽ പലരും പാതി വഴിയിൽ ജീവൻ വെടിഞ്ഞു.
advertisement
അതേസമയം, മേയ് 1 മുതല്‍ 91 ലക്ഷം പേരെ നാട്ടിലെത്തിച്ചെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. എന്നാൽ എല്ലാ തൊഴിലാളികളേയും തിരിച്ചെത്തിക്കാൻ ഇനിയും എത്രനാൾ എടുക്കുമെന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം.
തൊഴിലാളികളുടെ യാത്രയുമായി ബന്ധപ്പെട്ട് നിരവധി വീഴ്ച്ചകൾ ഉണ്ടായതായി കോടതി വിലയിരുത്തി. യാത്രയ്ക്കായി രജിസ്റ്റർ ചെയ്യുന്നതിലും യാത്രയിലും ഭക്ഷണ വിതരണത്തിലും വീഴ്ച്ചയുണ്ടായതായി കോടതി ചൂണ്ടിക്കാട്ടി.
ഇതുമായി ബന്ധപ്പെട്ട് നേരിടുന്ന വെല്ലുവിളികളെ കുറിച്ച് സത്യവാങ്മൂലം നൽകാൻ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും സുപ്രീംകോടതി ഒരാഴ്ച്ചത്തെ സമയം അനുവദിച്ചു. കേസ് ജൂൺ 5 ന് വീണ്ടും പരിഗണിക്കും.
advertisement
ഇതര സംസ്ഥാന തൊഴിലാളികൾ നേരിടുന്ന ദുരിതത്തിൽ സുപ്രീംകോടതി സ്വമേധയാ തന്നെ കേസെടുത്തതാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 29, 2020 7:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
LockDown | ഇതര സംസ്ഥാന തൊഴിലാളികളെ സൗജന്യമായി നാട്ടിലെത്തിക്കണമെന്ന് സുപ്രീംകോടതി