advertisement

BREAKING: പശ്ചിമബംഗാള്‍ കേസ് നാളെ പരിഗണിക്കുമെന്ന് സുപ്രീംകോടതി

Last Updated:

സിബിഐ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ തീരുമാനം

ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ സിബിഐയും പൊലീസും തമ്മിലുള്ള കേസ് നാളെ പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. സിബിഐ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ തീരുമാനം. അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകാന്‍ പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിന് നിര്‍ദ്ദേശം നല്‍കി ഉത്തരവ് ഇറക്കണമെന്നായിരുന്നു സിബിഐയുടെ ആവശ്യം.
കേസ് അടിയന്തിരമായി പരിഗണിക്കില്ലെന്ന് വ്യക്തമാക്കിയാണ് കോടതി കേസ് നാളെ പരിഗണിക്കാന്‍ തീരുമാനിച്ചത്.
Also Read:  പശ്ചിമബംഗാളിൽ നാടകീയ രംഗങ്ങൾ; കൊൽക്കത്ത കമ്മീഷണറുടെ വീട്ടിലെ സിബിഐ റെയ്ഡ്‌ തടഞ്ഞ് പൊലീസ്
ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസില്‍ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന അന്വേഷണം തടയാന്‍ കൊല്‍ക്കത്ത പൊലീസും സംസ്ഥാന സര്‍ക്കാരും ശ്രമിക്കുന്നുവെന്നായിരുന്നു സിബിഐ വാദം. നേരത്തെ കേസ് അന്വേഷിച്ചിരുന്ന കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് സിബിഐ ഇടക്കാല ഡയറക്റ്റര്‍ നാഗേശ്വര്‍ റാവു നേരത്തെ പറഞ്ഞിരുന്നു.
advertisement
അന്വേഷണവുമായി സഹകരിക്കണമെന്ന കോടതി ഉത്തരവ് ഉണ്ടായിട്ടും രാജീവ് കുമാര്‍ സഹകരിക്കാത്ത സാഹചര്യത്തിലാണ് വീട്ടില്‍ ചോദ്യം ചെയ്യാന്‍ എത്തിയതെന്നാണ് സിബിഐ വാദം.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
BREAKING: പശ്ചിമബംഗാള്‍ കേസ് നാളെ പരിഗണിക്കുമെന്ന് സുപ്രീംകോടതി
Next Article
advertisement
സിനിമയാണോ സ്വപ്നം? സത്യജിത് റായ്‌ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അപേക്ഷിക്കാം
സിനിമയാണോ സ്വപ്നം? സത്യജിത് റായ്‌ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അപേക്ഷിക്കാം
  • സത്യജിത് റായ് ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ എം.എഫ്.എ. കോഴ്സുകളിലേക്ക് അപേക്ഷിക്കാം

  • ഫെബ്രുവരി 10 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി, കേരളത്തിൽ പരീക്ഷാ കേന്ദ്രം തിരുവനന്തപുരത്ത്

  • പ്രാഥമിക എഴുത്തു പരീക്ഷ ഫെബ്രുവരി 22ന്, ഫൈനൽ സെലക്‌ഷൻ ടെസ്റ്റ് കൊൽക്കത്തയിൽ നടക്കും

View All
advertisement