Sushant Singh Rajput Death Case | അന്വേഷണം സിബിഐക്ക്; പിന്തുണ നൽകണമെന്ന് മഹാരാഷ്ട്ര സർക്കാരിനും നിർദേശം

Last Updated:

കേസ് നിലവിൽ അന്വേഷിക്കുന്ന മുംബൈ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. ഉന്നതരായ പലരെയും സംരക്ഷിക്കുന്ന നിലപാടാണ് ഇവർ സ്വീകരിക്കുന്നതെന്നായിരുന്നു ആരോപണം

ന്യൂഡൽഹി: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. കേസിൽ ആരോപണവിധേയയാ റിയാ ചക്രബർത്തി നൽകിയ ഒരു ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർണായക ഉത്തരവ്. കഴിഞ്ഞ ജൂണ്‍ 14നാണ് സുശാന്തിനെ മുംബെയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ മരണത്തിൽ ദുരൂഹത ആരോപിച്ച് ആരാധകരും സുഹൃത്തുക്കളും ആദ്യം മുതൽ തന്നെ രംഗത്തെത്തിയിരുന്നു. മരണം നടന്ന് ഒരുമാസം പിന്നിട്ടപ്പോൾ താരത്തിന്‍റെ കുടുംബം പരാതിയുമായി പൊലീസിനെ സമീപിച്ചു.
സുശാന്തിന്‍റെ കാമുകിയായ റിയാ ചക്രബർത്തിയെ പ്രതിസ്ഥാനത്ത് നിർത്തിയായിരുന്നു കുടുംബത്തിന്‍റെ പരാതി. വിശ്വാസ വഞ്ചന, പണത്തട്ടിപ്പ് തുടങ്ങിയ ആരോപണങ്ങൾ റിയക്കെതിരെ ഉന്നയിച്ച കുടുംബം ഇവർക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സുശാന്തിന്‍റെ ജന്മനാടായ ബീഹാറിലായിരുന്നു കുടുംബം പരാതി നൽകിയത്. എന്നാൽ ബീഹാറിൽ നിന്നും കേസ് മുബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് റിയ സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹർജിയിൽ വാദം കേൾക്കവെയാണ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടത്.
advertisement
You may also like:COVID 19| 103 വയസുകാരന് കോവിഡ് മുക്തി; അഭിമാനത്തോടെ എറണാകുളം മെഡിക്കല്‍ കോളേജ്; പൂക്കൾ നൽകി യാത്രയാക്കി [NEWS]Sushant Singh Rajput| 'മദ്യപിച്ച അവസ്ഥയിൽ സുശാന്തിന്‍റെ സഹോദരി ലൈംഗിക താൽപര്യത്തോടെ പെരുമാറി'; റിയാ ചക്രബർത്തി [NEWS] പൊലീസ് സംഘത്തിന് നേരെ കൊലക്കേസ് പ്രതി ബോംബെറിഞ്ഞു; തമിഴ്നാട്ടിൽ പൊലീസ് കോണ്‍സ്റ്റബിളിന് ദാരുണാന്ത്യം [NEWS]
കേസ് നിലവിൽ അന്വേഷിക്കുന്ന മുംബൈ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. ഉന്നതരായ പലരെയും സംരക്ഷിക്കുന്ന നിലപാടാണ് ഇവർ സ്വീകരിക്കുന്നതെന്നായിരുന്നു ആരോപണം. അന്വേഷണത്തിനായി ബീഹാറിൽ നിന്നെത്തിയ പൊലീസ് സംഘത്തോട് ഇവർ കാട്ടിയ നിസ്സഹകരണവും ആരോപണങ്ങൾക്കും സംശയങ്ങൾക്കും ബലം പകർന്നു. ഇതിനെ പിന്നാലെയാണ് കേസ് സിബിഐക്ക് വിടണമെന്ന ആവശ്യം ശക്തമായത്. സുശാന്തിന്‍റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ ഈ വിഷയം ഉന്നയിച്ച് ആഗോളതലത്തിൽ ക്യാംപെയ്നും നടന്നിരുന്നു.
advertisement
തുടർന്നാണ് ഇന്ന് കോടതിയുടെ വിധി അനുകൂല വിധിയെത്തുന്നത്. ജസ്റ്റിസ് ഹൃഷികേഷ് റോയ് അധ്യക്ഷനായി ബഞ്ചിന്‍റെതാണ് ഉത്തരവ്. കേസിൽ എല്ലാവിധ പിന്തുണയും ഉറപ്പാക്കണമെന്ന് മഹാരാഷ്ട്ര സർക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. മുംബൈ പൊലീസ് ഇതുവരെ നടത്തിയ അന്വേഷണത്തിന്‍റെ എല്ലാ സുപ്രധാന രേഖകളും ഉടൻ തന്നെ സിബിഐക്ക് കൈമാറണമെന്നും കോടതി നിർദേശിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/India/
Sushant Singh Rajput Death Case | അന്വേഷണം സിബിഐക്ക്; പിന്തുണ നൽകണമെന്ന് മഹാരാഷ്ട്ര സർക്കാരിനും നിർദേശം
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement