Republic Day 2021| 'സ്വാമിയേ ശരണമയ്യപ്പ'; റിപ്പബ്ലിക് ദിന പരേഡിൽ സൈനികരുടെ 'ശരണ' കാഹളം

Last Updated:

861 ബ്രഹ്മോസ് മിസൈൽ റജിമെന്റിന്റെ യുദ്ധകാഹളമാണ് സ്വാമിയേ ശരണമയ്യപ്പ എന്നത്. ക്യാപ്റ്റൻ ഖമറുൾ സമനാണ് പരേഡിൽ റജിമെന്റിനെ നയിച്ചത്.

ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ ബ്രഹ്മോസ് മിസൈലിന് പശ്ചാത്തലമായി ‘സ്വാമിയേ ശരണമയ്യപ്പ’ കാഹളം മുഴങ്ങി. 861 ബ്രഹ്മോസ് മിസൈൽ റജിമെന്റിന്റെ യുദ്ധകാഹളമാണ് സ്വാമിയേ ശരണമയ്യപ്പ എന്നത്. ക്യാപ്റ്റൻ ഖമറുൾ സമനാണ് പരേഡിൽ റജിമെന്റിനെ നയിച്ചത്. ജനുവരി 15ന് ആർമിദിനത്തിൽ ഡൽഹിയിൽ നടന്ന പരേഡിൽ ബ്രഹ്മോസ് അതിന്റെ കാഹളമായി സ്വാമിയേ ശരണമയ്യപ്പ മുഴക്കിയിരുന്നു.
ദുർഗ മാതാ കീ ജയ്, ഭാരത് മാതാ കീ ജയ് തുടങ്ങിയ സ്തുതികൾ സാധാരണയായി യുദ്ധകാഹളമായി ഉപയോഗിക്കാറുണ്ട്. ഇതിനൊപ്പമാണ് ഇത്തവണ അയ്യപ്പ സ്തുതിയും ഉൾപ്പെടുത്തിയത്. ഓപ്പറേഷൻ വിജയ്, മേഘദൂത് തുടങ്ങിയ സൈനിക നീക്കങ്ങളിൽ നിർണായക പങ്ക് വഹിച്ചിരുന്ന റജിമെന്റാണ് ബ്രഹ്മോസ്.
Also Read- ജാപ്പനീസ് മുൻ പ്രധാനമന്ത്രി ഷിന്‍സോ ആബേ മുതൽ എസ്പിബി വരെ; പത്മ പുരസ്കാര വിജയികളെ അറിയാം
രാജ്യത്തിന്റെ സൈനിക ശക്തി തെളിയിക്കുന്നതായിരുന്ന സൈനിക പരേഡ്. ടാങ്ക് 90 ഭീഷ്മ, പിനാക മള്‍ട്ടി ലോഞ്ചര്‍ റോക്കറ്റ് സിസ്റ്റം, ഷില്‍ക വെപ്പണ്‍ സിസ്റ്റം, രുദ്ര -ദ്രുവ് ഹെലികോപ്ടറുകള്‍, ബ്രഹ്മോസ് മിസൈല്‍ എന്നിവ പ്രദര്‍ശിപ്പിച്ചു. സൈനികശക്തി പ്രകടിപ്പിക്കുന്ന ടാബ്ലോകളും അണിനിരന്നു. രാജ്യത്തെ ഫൈറ്റര്‍ ജെറ്റ് ആദ്യ വനിതാ പൈലറ്റിലൊരാളായ ഭാവന കാന്ത് എയര്‍ ഫോഴ്‌സിന്റെ ടാബ്ലോയില്‍ പങ്കെടുത്തു.
advertisement
രാവിലെ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ധീരസൈനികര്‍ക്ക് ആദരമര്‍പ്പിച്ച് പുഷ്പാജ്ഞലി അര്‍പ്പിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും മൂന്നു സൈനിക മേധാവികളും പ്രധാനമന്ത്രിയെ അനുഗമിച്ചു. കോവിഡ് ആശങ്കകൾക്കിടയിലും പകിട്ട് ഒട്ടും കുറയാതെയായിരുന്നു റിപ്പബ്ലിക് ദിനാഘോഷം. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകവും വൈവിധ്യവും പ്രദര്‍ശിപ്പിക്കുന്നതായിരുന്നു വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിശ്ചലദൃശ്യപ്രദര്‍ശനം. കേന്ദ്രഭരണ പ്രദേശമായി മാറിയ ലഡാക്ക് ആദ്യമായി നടത്തിയ നിശ്ചലദൃശ്യത്തോടെയാണ് സാംസ്‌കാരിക നിശ്ചലദൃശ്യ പ്രദര്‍ശനം ആരംഭിച്ചത്. 32 നിശ്ചദൃശ്യങ്ങളാണ് അണിനിരന്നത്. വടക്കന്‍ മലബാറിന്റെ തനത്‌ കലാരൂപമായ തെയ്യമുള്‍പ്പെടുന്ന ദൃശ്യങ്ങളാണ് കേരളത്തില്‍ നിന്നുള്ള നിശ്ചല ദൃശ്യത്തിലുള്‍പ്പെട്ടത്. കൊയർ ഓഫ് കേരള എന്ന പേരിലായിരുന്നു കേരളത്തിന്റെ ഫ്ളോട്ട്.
advertisement
അയോധ്യയുടേയും നിര്‍ദിഷ്ട രാം മന്ദിറിന്റേയും രൂപരേഖ ഉള്‍ക്കൊളളുന്നതായിരുന്നു ഉത്തര്‍പ്രദേശിന്റെ നിശ്ചലദൃശ്യം. ഇന്ത്യ മുന്നോട്ടുവെയ്ക്കുന്ന ആത്മനിര്‍ഭര്‍ ഭാരത് ആശയം മുന്‍നിര്‍ത്തി കോവിഡ് വാക്‌സിന്‍ വികസനത്തിന്റെ വിവിധ ഘട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ച നിശ്ചലദൃശ്യവും പരേഡില്‍ അണിനിരന്നു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജിയാണ് ടാബ്ലോയ്ക്ക് നേതൃത്വം നല്‍കിയത്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Republic Day 2021| 'സ്വാമിയേ ശരണമയ്യപ്പ'; റിപ്പബ്ലിക് ദിന പരേഡിൽ സൈനികരുടെ 'ശരണ' കാഹളം
Next Article
advertisement
'ശ്രീനിവാസന്റെ ആരാധകനായിരുന്നു ഞാൻ'; സൂര്യ അന്ത്യാഞ്ജലി അർപ്പിക്കാൻ കണ്ടനാട്ടെ വീട്ടിലെത്തി
'ശ്രീനിവാസന്റെ ആരാധകനായിരുന്നു ഞാൻ'; സൂര്യ അന്ത്യാഞ്ജലി അർപ്പിക്കാൻ കണ്ടനാട്ടെ വീട്ടിലെത്തി
  • മലയാള സിനിമയിലെ ഇതിഹാസ താരം ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിക്കാൻ സൂര്യ വീട്ടിലെത്തി.

  • ശ്രീനിവാസന്റെ സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കും.

  • മമ്മൂട്ടി, മോഹൻലാൽ, ദിലീപ് ഉൾപ്പെടെ നിരവധി പ്രമുഖർ വീട്ടിൽ എത്തി ആദരാഞ്ജലികൾ അർപ്പിച്ചു.

View All
advertisement