'വിദ്വേഷ പ്രസംഗത്തിൽ ഉദയനിധി സ്റ്റാലിനെതിരെ സ്വമേധയാ കേസെടുക്കണം'; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് 262 പ്രമുഖരുടെ കത്ത്
- Published by:Rajesh V
- news18-malayalam
Last Updated:
സാമുദായിക സൗഹാർദം തകർക്കുന്നതും കലാപത്തിന് പ്രേരിപ്പിക്കുന്നതുമാണ് പ്രസംഗമെന്ന് കത്തിൽ ആരോപിക്കുന്നു
ന്യൂഡൽഹി: സനാതനധർമം പകർച്ചവ്യാധിയാണെന്നും ഉന്മൂലനം ചെയ്യപ്പെടണമെന്നുള്ള പരാമർശത്തിൽ തമിഴ്നാട് കായിക മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിനെതിരെ നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് 262 പ്രമുഖരുടെ കത്ത്. മുൻ ജഡ്ജിമാരും വിമുക്ത ഭടന്മാരും മുൻ സർക്കാർ ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് സ്വമേധയാ കേസെടുക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചത്.
സാമുദായിക സൗഹാർദം തകർക്കുന്നതും കലാപത്തിന് പ്രേരിപ്പിക്കുന്നതുമാണ് പ്രസംഗമെന്ന് കത്തിൽ ആരോപിക്കുന്നു. ഉദയനിധി മാപ്പ് പറയാൻ തയാറാകുന്നില്ലെന്നും പറഞ്ഞതിനെ ന്യായീകരിക്കുകയാണെന്നും കത്തിൽ പറയുന്നു. 14 ജഡ്ജുമാരും 130 മുൻ സർക്കാർ ഉദ്യോഗസ്ഥരും 20 അംബാസഡർമാരും 118 സൈനിക ഉദ്യോഗസ്ഥരുമാണ് കത്തെഴുതിയത്.
advertisement
സനാതനധർമം മലേറിയ, കൊതുക്, കൊറോണ, ഡെങ്കി എന്നിവയൊക്കെ പോലെ ഉന്മൂലനം ചെയ്യപ്പെടേണ്ടതുണ്ടെന്നായിരുന്നു തമിഴ്നാട് കായിക, യുവജനക്ഷേമ മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്റെ പരാമർശം. തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറം സംഘടിപ്പിച്ച സനാതനധർമ അബോളിഷൻ കോൺക്ലേവിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. സ്ത്രീകളെ അടിമകളാക്കുന്നുവെന്നും വീടിന് പുറത്തേക്ക് ഇറങ്ങാൻ സനാതന ധർമം അനുവദിക്കുന്നില്ലെന്നും ഉദയനിധി പറഞ്ഞതായി കത്തിൽ പറയുന്നു.
advertisement
സംഭവം വിവാദമായതോടെ ബിജെപിയും ഹിന്ദു സംഘടനകളും ഉദയനിധിക്കെതിരെ രംഗത്ത് വന്നിരുന്നു. ഉദയനിധിയുടെ തല വെട്ടുന്നവർക്ക് അയോധ്യയിലെ തപസ്വി ചൗനി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ പരംഹൻസ് ആചാര്യ 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിൽ പ്രതികരണവുമായി എത്തിയ ഉദയനിധി, ഇത്തരം ഭീഷണികളെ താൻ ഭയക്കുന്നില്ലെന്നും തമിഴ്നാടിന് വേണ്ടി റെയിൽവേ ട്രാക്കിൽ തലവെച്ചയാളുടെ ചെറുമകനാണ് താനെന്നും ഓർമിപ്പിച്ചിരുന്നു
advertisement
Summary: Total of 262 eminent persons – 14 judges, 130 bureaucrats, including 20 ambassadors, and 118 Armed Forces officers – have written to Chief Justice of India (CJI) DY Chandrachud to take suo motu cognisance of Udhayanidhi Stalin’s remarks on Sanatan Dharma, stating it “could incite communal disharmony and sectarian violence”.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 05, 2023 7:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'വിദ്വേഷ പ്രസംഗത്തിൽ ഉദയനിധി സ്റ്റാലിനെതിരെ സ്വമേധയാ കേസെടുക്കണം'; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് 262 പ്രമുഖരുടെ കത്ത്