പങ്കാളിയുടെ കോൾ റെക്കോഡ് എടുക്കുന്നത് സ്വകാര്യതയിൽ കടന്നുകയറ്റം; മദ്രാസ് ഹൈക്കോടതി
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഒരാൾ തന്റെ ജീവിത പങ്കാളിയുടെ കാര്യങ്ങളിൽ ഒളിഞ്ഞു നോക്കുന്നതോ അനാവശ്യമായി ഇടപെടുന്നതോ നിയമത്തിന് പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് കോടതി
വിവാഹ മോചനത്തിനായി പങ്കാളിയുടെ കോൾ റെക്കോഡ് എടുക്കുന്നത് സകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് നിരീക്ഷിച്ച് മദ്രാസ് ഹൈക്കോടതി. വിവാഹമോചനത്തിനായി പങ്കാളിയുടെ മൊബൈൽ ഫോൺ പരിശോധിച്ച് കോൾ ഹിസിറ്ററിയും മറ്റുമെടുത്തുള്ള തെളിവുകൾ കോടതിക്ക് മുന്നിൽ എത്താറുണ്ട്. എന്നാൽ അത്തരത്തിൽ പങ്കാളിയുടെ സ്വകാര്യതയ്ക്കു മേൽ കടന്നുകേറിയുള്ള തെളിവ് ശേഖരണം മൌലിക അവകാശങ്ങളുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. വിവാഹ മോചനത്തിനായി ഭാര്യയുടെ കോൾ ഹിസ്റ്ററി തെളിവായി ഹാജരാക്കിയ ഭർത്താവിനോടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പങ്കാളിയുടെ സ്വകാര്യത മൌലികാവകാശമാണെന്ന് ഓർമ്മിപ്പിച്ചാണ് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി.ആർ സ്വാമിനാഥൻ ഇക്കാര്യം വ്യക്തമാക്കിയത്.പങ്കാളിയുടെ സ്വകാര്യതയിൽ കടന്നുകയറി ശേഖരിച്ച തെളിവുകൾ സ്വീകാര്യമല്ലെന്നും കോടതി നിരീക്ഷിച്ചു.
ഒരാൾ തന്റെ ജീവിത പങ്കാളിയുടെ കാര്യങ്ങളിൽ ഒളിഞ്ഞു നോക്കുന്നതോ അനാവശ്യമായി ഇടപെടുന്നതോ നിയമത്തിന് പ്രോത്സാഹിപ്പിക്കാനാകില്ല. ഭാര്യയുടെ ക്രൂരത, പരപുരുഷ ബന്ധം തുടങ്ങിയകാരണങ്ങൾ കൊണ്ട് വിവാഹ മോചനം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഇക്കാര്യം കോടതി വ്യക്തമാക്കിയത്. ഭാര്യയുടെ കോൾ ഹിസ്റ്ററി ഭർത്താവ് ശേഖരിച്ചത് ഭാര്യയുടെ സ്വകാര്യതയുടെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ദാമ്പത്യ ബന്ധത്തിലെ വിഷയങ്ങൾ ഉയർത്തുമ്പോൾ ആധികാരികമാർഗങ്ങളിലൂടെയാണ് അത് തെളിയിക്കേണ്ടതെന്നും കോടതി പറഞ്ഞു.
ദാമ്പത്യ ബന്ധത്തിൽ പങ്കാളിയെ ഒളിഞ്ഞു നോക്കുന്നത് പ്രോത്സാഹിപ്പിക്കാനോ അനുവദിക്കാനോ കഴിയില്ലെന്നും മൌലീകാവകാശത്തിൽ ഭാര്യാഭർത്താക്കൻമാരുടെ സ്വകാര്യതയും ഉൾപ്പെടുന്നെന്നും ഈ അവകാശം ലംഘിച്ചുള്ള തെളിവുകൾ സ്വീകരിക്കാൻ കഴിയില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. വിശ്വാസമാണ് ദാമ്പത്തിക ബന്ധങ്ങളുടെ അടിത്തറ എന്നു പറഞ്ഞ കോടതി പങ്കാളികൾക്ക് പരസ്പര വിശ്വാസം ഉണ്ടാകണമെന്നും കൂട്ടിച്ചേർത്തു. സ്ത്രീകൾക്ക് അവരുടേതായ സ്വയംഭരണാവകാശമുണ്ടെന്നും തങ്ങളുടെ സ്വകാര്യ ഇടം കയ്യേറിയിട്ടില്ല എന്നുറപ്പ് വരുത്താൻ അവർക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
November 02, 2024 9:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പങ്കാളിയുടെ കോൾ റെക്കോഡ് എടുക്കുന്നത് സ്വകാര്യതയിൽ കടന്നുകയറ്റം; മദ്രാസ് ഹൈക്കോടതി


