ഗിഫ്റ്റ് ബാഗിനൊപ്പം 2500 രൂപയും: തെരഞ്ഞെടുപ്പ് വർഷത്തിൽ പൊങ്കൽ കിറ്റ് പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി

Last Updated:

നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള AIADMKയുടെ പ്രചാരണത്തിന് മുഖ്യമന്ത്രി തുടക്കമിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പൊങ്കൽ സമ്മാനത്തിന്റെ പ്രഖ്യാപനവും

പൊങ്കൽ ആഘോഷത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ 2.6 കോടി റേഷൻ കാർഡ് ഉടമകൾക്ക് 2500 രൂപയും സമ്മാനവും നൽകുമെന്ന പ്രഖ്യാപനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി കെ പളനിസ്വാമി. 2021 ജനുവരി 4 മുതൽ റേഷൻ കടകളിലൂടെ പണവും പൊങ്കൽ ഗിഫ്റ്റ് ബാഗും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സമ്മാനങ്ങളുടെ വിതരണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ സർക്കാർ ഗുണഭോക്താക്കൾക്ക് ടോക്കണുകൾ നൽകും. ഇതിൽ സമ്മാനം വാങ്ങാൻ എത്തേണ്ട തീയതിയും സമയവും നൽകും. റേഷൻ കാർഡ് ഉടമകൾക്ക് ഒരു കിലോ അരിയും പഞ്ചസാരയും, 20 ഗ്രാം കശുവണ്ടിയും ഉണക്കമുന്തിരിയും, കരിമ്പിന് പുറമെ 8 ഗ്രാം ഏലയ്ക്കയും നൽകും. ഇവ ഒരു തുണി സഞ്ചിയിൽ പൊതിഞ്ഞാവും നൽകുക,- മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള എ.ഐ.എ.ഡി.എം.കെയുടെ പ്രചാരണത്തിന് മുഖ്യമന്ത്രി തുടക്കമിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പൊങ്കൽ സമ്മാനത്തിന്റെ പ്രഖ്യാപനവും.
advertisement
'മുഖ്യമന്ത്രിയാകുമെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല. ഇത് ദൈവം നൽകിയതാണ്, ജനങ്ങളെ സേവിക്കാൻ. ഞാൻ ഇത് ഉപയോഗിച്ചു. തന്റെ ഗ്രാമീണ പശ്ചാത്തലവും സർക്കാർ സ്കൂളിലെ വിദ്യാഭ്യാസവും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാൻ സഹായിച്ചു', മുഖ്യമന്ത്രി പളനിസ്വാമി കൂട്ടിച്ചേർത്തു.
ജന്മനാടായ എടപ്പാടി നിയോജകമണ്ഡലത്തിൽ നിന്ന് പ്രചരണം ആരംഭിച്ച അദ്ദേഹം മുഖ്യമന്ത്രിയായതിനു ശേഷം ജീവിതം വെല്ലുവിളിയായിരുന്നുവെന്നും പറഞ്ഞു. ജയലളിതയുടെ മരണത്തിന് ശേഷം എന്റെ ഭരണം തുടരുമോ എന്ന് ചിലർ ചോദിച്ചു. ഇപ്പോൾ എന്റെ സർക്കാർ നാലുവർഷം അധികാരത്തിൽ വിജയകരമായി പൂർത്തിയാക്കി മറ്റൊരു തെരഞ്ഞെടുപ്പ് വർഷത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണെന്നും പളനിസ്വാമി പറഞ്ഞു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഗിഫ്റ്റ് ബാഗിനൊപ്പം 2500 രൂപയും: തെരഞ്ഞെടുപ്പ് വർഷത്തിൽ പൊങ്കൽ കിറ്റ് പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement