ചെന്നൈ: തമിഴ്നാട്ടിൽ മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്റെ കുടുംബത്തിന്റെ അഴിമതികളെക്കുറിച്ച് പറയുന്ന ശബ്ദസന്ദേശം പുറത്തുവന്നതിനെത്തുടർന്ന് വിവാദത്തിലായ പളനിവേൽ ത്യാഗരാജനെ ധനവകുപ്പിൽ നിന്ന് മാറ്റി. ഐടി വകുപ്പിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. വ്യവസായ മന്ത്രി തങ്കം തെന്നരശുവാണ് പുതിയ ധനമന്ത്രി.
വിവാദ ശബ്ദസന്ദേശം പുറത്തായ സാഹചര്യത്തിൽ പളനിവേലിനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പളനിവേൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതും വായിക്കൂ- ഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ അഴിമതിയാരോപണം: തമിഴ്നാട്ടിൽ പുതിയ ധനമന്ത്രി വന്നേക്കും
മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായി സംസ്ഥാന ക്ഷീര വികസനമന്ത്രി എസ് എം നാസറിനെ ഒഴിവാക്കി. പകരം പുതിയ മന്ത്രിയായി നിയോഗിക്കപ്പെട്ട ടി ആർ ബി രാജയുടെ സത്യപ്രതിജ്ഞ ചടങ്ങ് വ്യാഴാഴ്ച രാവിലെ നടന്നു. വ്യവസായ മന്ത്രിയായാണ് ടിആർബി രാജയുടെ നിയമനം.
ഇതും വായിക്കൂ- ‘DMK ഫയല്‍സ് വിവാദം’; തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയ്ക്കെതിരെ മുഖ്യമന്ത്രി എം.കെ സ്റ്റാലിന് മാനനഷ്ട കേസ് നല്കി
മന്നാർഗുഡി നിയമസഭ മണ്ഡലത്തിൽനിന്ന് മൂന്നു തവണ തെരഞ്ഞെടുക്കപ്പെട്ട രാജ ഡിഎംകെയിലെ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ടി ആർ ബാലുവിന്റെ മകനുമാണ്. 2021 മേയിൽ ചുമതലയേറ്റ ശേഷം ഇത് രണ്ടാം തവണയാണ് എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നത്.
ഇതും വായിക്കൂ- എം കെ സ്റ്റാലിന് റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ ബെനാമി നിക്ഷേപമെന്ന് ആരോപണം; തമിഴ്നാട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്
നാസറിന്റെ മന്ത്രി പദവി നഷ്ടപ്പെടാൻ കാരണം മോശം പ്രകടനമാണെന്ന് പറയപ്പെടുന്നു. ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി വകുപ്പ് മന്ത്രി എം പി സ്വാമിനാഥന് തമിഴ് ഭാഷാ, സംസ്കാരം, പ്രസ് എന്നിങ്ങനെ അധിക ചുമതലകൾ ലഭിച്ചു.
വിവാദ ശബ്ദസന്ദേശം
മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ കുടുംബത്തിന്റെ അഴിമതികളെക്കുറിച്ച് പറയുന്ന ശബ്ദസന്ദേശം പുറത്തുവന്നതിനെത്തുടർന്ന് പളനിവേൽ ത്യാഗരാജൻ വിവാദത്തിലായിരുന്നു.
ഓഡിയോ ടേപ്പിലെ ശബ്ദം തന്റേതല്ലെന്നാണ് ത്യാഗരാജൻ വിശദീകരിച്ചത്. എന്നാൽ ഓഡിയോ പുറത്തുവിട്ടവർക്കെതിരെ നിയമനടപടി സ്വീകരിച്ചതുമില്ല. രാഷ്ട്രീയ നിരീക്ഷകനും അന്വേഷണാത്മക മാധ്യമസ്ഥാപനമായ സവുക്കുവിന്റെ എഡിറ്ററുമായ എ ശങ്കർ ആണ് ആദ്യത്തെ ഓഡിയോ ടേപ്പ് പുറത്തുവിട്ടത്. പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ മറ്റൊരു ഓഡിയോ ടേപ്പും പുറത്തുവിട്ടിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Finance Minister, MK Stalin, Tamilnadu