Shashi Tharoor| 'കത്ത് വിവാദം അവസാനിപ്പിക്കണം; പാർട്ടിയുടെ നന്മയ്ക്കായി ഒന്നിച്ച് പ്രവർത്തിക്കണം': ശശി തരൂർ
- Published by:Rajesh V
- news18-malayalam
Last Updated:
''പാർട്ടിയുടെ താൽപ്പര്യങ്ങൾക്കായി ക്രിയാത്മകമായി ഒരുമിച്ച് പ്രവർത്തിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും കടമയാണ്. ചർച്ചകൾ അവസാനിപ്പിക്കണം''- ശശി തരൂർ
ന്യൂഡൽഹി: കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ടുള്ള കത്തിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് ശശി തരൂർ എം.പി. പാർട്ടിയുടെ നന്മയ്ക്കായി ഒന്നിച്ച് പ്രവർത്തിക്കണമെന്നും തരൂർ ട്വീറ്റ് ചെയ്തു. കഴിഞ്ഞ നാല് ദിവസമായി ഈ വിഷയത്തിൽ മൗനം പാലിക്കുകയായിരുന്നു. ഈ വിഷയങ്ങൾ നമുക്ക് പിന്നിലെന്ന് പാർട്ടി പ്രസിഡന്റ് തന്നെ പറയുമ്പോൾ പാർട്ടിയുടെ താൽപ്പര്യങ്ങൾക്കായി ക്രിയാത്മകമായി ഒരുമിച്ച് പ്രവർത്തിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും കടമയാണ്. ഈ തത്വം ഉയർത്തിപ്പിടിക്കാനും ചർച്ച അവസാനിപ്പിക്കാനും ഞാൻ എന്റെ എല്ലാ സഹപ്രവർത്തകരോടും അഭ്യർത്ഥിക്കുന്നു.- ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.
അതേസമയം കോണ്‍ഗ്രസിന് മുഴുവന്‍ സമയനേതൃത്വം വേണമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദ്. രാഹുല്‍ ഗാന്ധിയോ മറ്റാരെങ്കിലുമോ അധ്യക്ഷനാകുന്നതില്‍ ആശങ്കയില്ല. സോണിയ ഗാന്ധിക്ക് കത്തയച്ചത് സമാന്തരപ്രവര്‍ത്തനമല്ലെന്നും പാര്‍ട്ടിയെക്കുറിച്ചറിയാത്തവരാണ് കുറ്റപ്പെടുത്തുതെന്നും ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗുലാം നബി ആസാദ് പറഞ്ഞു.
I’ve been silent for 4 days on recent events in @incIndia because once the CongressPresident says the issue is behind us, it is the duty of all of us to work together constructively in the interests of the Party. I urge all my colleagues to uphold this principle & end the debate.
— Shashi Tharoor (@ShashiTharoor) August 27, 2020
advertisement
നേതൃമാറ്റം ആവശ്യപ്പെട്ട് 23 നേതാക്കൾ നൽകിയ കത്തിനെ ചൊല്ലി രൂക്ഷമായ വാദ പ്രതിവാദങ്ങളാണ് ഉണ്ടായത്. പ്രവർത്തക സമിതിയിൽ വരെ വലിയ പൊട്ടിത്തെറികൾ ഉണ്ടായി. കത്തെഴുതിയ നേതാക്കൾക്കെതിരെയും ഹൈക്കമാൻഡിനെഴുതിയ കത്ത് മാധ്യമങ്ങൾക്ക് ചോര്‍ന്ന് കിട്ടയിതിനെ കുറിച്ചും രാജ്യമൊട്ടാകെ വലിയ തോതിൽ പാർട്ടി നേതാക്കൾ തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടായി.
കത്തിൽ ഒപ്പിട്ട 23 നേതാക്കളിൽ ശശി തരൂരും ഉണ്ടായിരുന്നു. തരൂരിനെതിരെ മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്റ് രംഗത്ത് വന്നിരുന്നു. പാർട്ടി അച്ചടക്കം എല്ലാവരും പാലിക്കണം. അഭിപ്രായം പാർട്ടി വേദികളിലാണ് പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വരാതെ ഡൽഹിയിലിരുന്ന് നിരന്തരമായി നേതാക്കളെ കാണുന്ന ആളാണ് തരൂർ. എന്തിനാണ് കത്തെഴുതിയതെന്ന് വ്യക്തമല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അതേസമയം കത്തിലൊപ്പിട്ട പിജെ കുര്യനെ മുല്ലപ്പള്ളി ന്യായീകരിക്കുകയും ചെയ്തിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 28, 2020 6:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Shashi Tharoor| 'കത്ത് വിവാദം അവസാനിപ്പിക്കണം; പാർട്ടിയുടെ നന്മയ്ക്കായി ഒന്നിച്ച് പ്രവർത്തിക്കണം': ശശി തരൂർ