സംയുക്ത സൈനികമേധാവി ബിപിൻ റാവത്ത് ഹെലികോപ്ടർ അപകടത്തിൽപ്പെട്ടതിന്‍റെ ഞെട്ടലിലാണ് രാജ്യം. തമിഴ്നാട്ടിലെ ഊട്ടിക്ക് അടുത്ത് കൂനൂരിലാണ് ബിപിൻറാവത്തും ഭാര്യയും സഞ്ചരിച്ച എംഐ-17വി5 എന്ന ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. അതേസമയം ബിപിൻ റാവത്ത് ഹെലികോപ്ടർ അപകടത്തിൽപ്പെടുന്നത് ഇതാദ്യമല്ല. ആറു വർഷം മുമ്പ് നാഗാലാൻഡിൽവെച്ച് ഉണ്ടായ ഹെലികോപ്ടർ അപകടത്തിൽനിന്ന് അത്ഭുതകരമായാണ് അദ്ദേഹം രക്ഷപെട്ടത്.
2015ൽ നാഗാലാൻഡിൽ ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഒറ്റ എഞ്ചിൻ ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. അന്ന് പറന്ന ഉടൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ തകർന്ന് വീഴുകയായിരുന്നു. അന്നത്തെ അപകടത്തിൽ ചെറിയ പരിക്ക് പോലുമില്ലാതെയാണ് റാവത്ത് രക്ഷപെട്ടത്. നാഗാലാൻഡിലെ ദിമാപൂരിലാണ് അന്ന് അപകടം ഉണ്ടായത്. എഞ്ചിൻ തകരാർ മൂലമാണ് അന്ന് ഹെലികോപ്ടർ തകർന്നുവീണത്.
സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും (CDS Bipin Rawat)സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ (Tamil Nadu Chopper Crash)നാല് മൃതദേഹങ്ങൾ കണ്ടെത്തി. മൃതദേഹങ്ങൾ ആരുടേയൊക്കെയാണെന്ന് വ്യക്തമായിട്ടില്ല. ബിപിൻ റാവത്തും ഭാര്യയും മറ്റ് ഉന്നത സൈനിക ഉദ്യോഗസ്ഥരും അടക്കം 14 പേർ സഞ്ചരിച്ച Mi17v5 ഹെലികോപ്റ്ററാണ് വനത്തിൽ തകർന്ന് വീണത്. ഊട്ടിക്ക് സമീപം കൂനുരിലാണ് അപകടമുണ്ടായത്. തകർന്നത് റഷ്യൻ നിർമ്മിത ഹെലികോപ്റ്ററാണിത്.
Also Read-Indian Army Helicopter| ഊട്ടിയിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു; 2 പേരുടെ മൃതദേഹം കണ്ടെത്തി
അപകട സ്ഥലത്ത് നിന്ന് അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തതായി അനൗദ്യോഗിക വാർത്തയുമുണ്ട്. പ്രധാനമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി.
Unfortunate news of the Army chopper crash in Tamil Nadu.
My prayers for the safety and wellbeing of CDS Bipin Rawat ji, his family and all defence officers who were on board.
— Gajendra Singh Shekhawat (@gssjodhpur) December 8, 2021
അപകടത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര മന്ത്രിസഭയുടെ അടിയന്തര യോഗം ചേർന്നു. രാജ് നാഥ് സിങ് പാർലമെന്റിൽ പ്രസ്താവന നടത്തും. സംഭവത്തെ കുറിച്ച് വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവ സ്ഥലത്ത് രാജ്നാഥ് സിംഗ് സന്ദർശനം നടത്തിയേക്കും.
പരിക്കേറ്റവർക്ക് 85 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിൽ രാഷ്ട്രീയ-സൈനിക നേതൃത്വം നടുക്കം രേഖപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ നീലഗിരിയിലെ വെല്ലിങ്ടൺ കന്റോൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bipin rawat