പുൽവാമയിൽ‌ മൂന്ന് ഭീകരരെ സൈന്യം വധിച്ചു; പഹൽഗാം ഭീകരാക്രമണവുമായി ഇവർക്കുള്ള ബന്ധം അന്വേഷിക്കുന്നതായി പൊലീസ്

Last Updated:

പഹൽഗാം ഭീകരാക്രമണത്തിൽ ഈ ഭീകരരുടെ പങ്ക് അന്വേഷിച്ചുവരികയാണെന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് പറഞ്ഞു

(PTI)
(PTI)
ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. പുൽവാമയിലെ നാദർ, ത്രാൽ പ്രദേശത്ത് വ്യാഴാഴ്ച രാവിലെ ഉണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ആസിഫ് അഹമ്മദ് ഷെയ്ഖ്, ആമിർ നസീർ വാണി, യാവർ അഹമ്മദ് ഭട്ട് എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ-ഇ-മുഹമ്മദുമായി ബന്ധമുള്ളവരാണെന്നും കരുതുന്നതായി വൃത്തങ്ങൾ അറിയിച്ചു. പഹൽഗാം ഭീകരാക്രമണത്തിൽ ഈ ഭീകരരുടെ പങ്ക് അന്വേഷിച്ചുവരികയാണെന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് വി കെ ബിർഡി പറഞ്ഞു.
പുൽവാമ ജില്ലയിലെ അവന്തിപോരയിലെ ത്രാൽ പ്രദേശത്ത് ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. മൂന്ന് ദിവസത്തിനുള്ളിൽ ജമ്മു കശ്മീരിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.
ചൊവ്വാഴ്ച ഷോപിയാൻ ജില്ലയിൽ നടത്തിയ ഒരു ഓപ്പറേഷനിൽ ഇന്ത്യൻ സൈന്യം മൂന്ന് ലഷ്‌കർ-ഇ-തൊയ്ബ ഭീകരരെ ഇല്ലായ്മ ചെയ്തതിന് രണ്ട് ദിവസത്തിന് ശേഷമാണ് വെടിവയ്പ്പ്.
പഹൽഗാം ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ജമ്മു കശ്മീരിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.ഐക്യരാഷ്ട്രസഭയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) യുടെ സഹസംഘടനയായ ടിആർഎഫ്, ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾ‌ ഉൾ‌പ്പെടെ 26 സാധാരണക്കാരെ നിഷ്ഠൂരമായി കൊലപ്പെടുത്തിയിരുന്നു.
advertisement
ആക്രമണത്തിന് ശേഷം തീവ്രവാദികളെയും അവരെ സഹായിക്കുന്നവരെയും പിന്തുടർന്ന് കണ്ടെത്തുമെന്ന് ഇന്ത്യ പ്രതിജ്ഞയെടുത്തു. മെയ് 7 ന് പാകിസ്ഥാനിലും പാകിസ്ഥാൻ അധിനിവേശ കശ്മീരിലും ഒമ്പത് സ്ഥലങ്ങളിലെ ഭീകര ക്യാമ്പുകൾ ആക്രമിച്ചുകൊണ്ട് 'ഓപ്പറേഷൻ സിന്ദൂർ' ആരംഭിച്ചു. ലഷ്‌കറിന്റെയും ജെയ്‌ഷെ മുഹമ്മദിന്റെയും ഭീകര ക്യാമ്പുകളാണ് ഇന്ത്യ തകർത്തത്.
Summary: Three terrorists were killed in an encounter that broke out at Nader, Tral area of Jammu and Kashmir’s Pulwama on Thursday morning, officials said. The terrorists have been identified as Asif Ahmed Sheikh, Amir Nazir Wani, and Yawar Ahmed Bhat and are believed to be affiliated with Pakistan-based terror outfit Jaish-e-Mohammed, sources said.
മലയാളം വാർത്തകൾ/ വാർത്ത/India/
പുൽവാമയിൽ‌ മൂന്ന് ഭീകരരെ സൈന്യം വധിച്ചു; പഹൽഗാം ഭീകരാക്രമണവുമായി ഇവർക്കുള്ള ബന്ധം അന്വേഷിക്കുന്നതായി പൊലീസ്
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement