ന്യൂഡൽഹി: മൂന്നു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ആദ്യ ഫലസൂചനകൾ പുറത്തുവന്നതോടെ ബിജെപി മുന്നേറ്റമാണ് നടക്കുന്നത്. ത്രികോണ മത്സരം നടക്കുന്ന ത്രിപുരയിൽ 27 സീറ്റുകളിലാണ് ബിജെപി ലീഡ് നേടിയിരിക്കുന്നത്. നാഗാലാൻഡിൽ ബിജെപി സഖ്യം കേവലഭൂരിപക്ഷം കടന്ന് 43 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
മേഘാലയയില്‍ എൻപിപിയാണ് ലീഡ് ചെയ്യുന്നത്. 23 സീറ്റുകളിലാണ് എൻപിപി ലീഡ് നേടിയത്. എന്‍ഡിഎ സഖ്യമായിരുന്നെങ്കിലും ഭരണകക്ഷിയായ എന്‍പിപിയും ബിജെപിയും എല്ലാ സീറ്റിലും മത്സരിച്ചിരുന്നു. ആറു സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. എട്ടു സീറ്റുകളിൽ ലീഡ് നേടി തൃണമൂൽ കോൺഗ്രസ് പിന്നിലുണ്ട്.
Also Read-ത്രിപുരയിലും നാഗാലാന്റിലും ബിജെപി; മേഘാലയിൽ NPP വലിയ ഒറ്റകക്ഷി: എക്സിറ്റ് പോൾ ഫലങ്ങൾ
ത്രിപുരയിൽ ഇടത്-കോൺഗ്രസ് സഖ്യം 21 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. ഗോത്ര പാര്‍ട്ടിയായ തിപ്ര മോത്ത ഏവരേയും ഞെട്ടിച്ചുകൊണ്ട് 11 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. ഭരണം ഉറപ്പിക്കാൻ കേവല ഭൂരിപക്ഷമായ 31 സീറ്റുകളിൽ വിജയം ഉറപ്പിക്കണം.ത്രിപുരയിലെ 60 അംഗ നിയമസഭയിലേക്ക് നടന്ന വോട്ടെടുപ്പിൽ 81 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 259 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്.
കോൺഗ്രസ്, ബിജെപി, കോൺറാഡ് സാങ്മയുടെ എൻപിപി, തൃണമൂൽ കോൺഗ്രസ് എന്നിവയാണ് മേഘാലയിൽ മത്സരംഗത്തുള്ളത്. ബിജെപിയുടെയും യുഡിപിയുടെയും പിന്തുണയോടെയാണ് 2018ൽ എൻപിപി ഭരണം നേടിതയത്. മേഘാലയിൽ 76 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.
നാഗാലാൻഡിൽ NDPP- BJP സഖ്യം വമ്പൻ ഭൂരിപക്ഷളിൽ അധികാരത്തിൽ വരുമെന്നാണ് നാലു പ്രധാന എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നു. ത്രിപുരയിൽ ബിജെപി 36-45 സീറ്റ് വരെ നേടുമെന്ന് ഇന്ത്യാടുഡേ എക്സിറ്റ്പോൾ ഫലം പറയുന്നു.മേഘാലയയിൽ എൻപിപി അധികാരം തുടരുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും പറയുന്നത്. എൻപിപി 21 മുതൽ 26 വരെ സീറ്റ് നേടുമെന്നാണ് മാട്രിസ് എക്സിറ്റ് പോൾ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.