മുംബൈയിൽ ക്ഷേത്രത്തിൽ തീപിടുത്തം; രണ്ട് മരണം; ഒരാള്‍ ഗുരുതരാവസ്ഥയിൽ
- Published by:Asha Sulfiker
- news18-malayalam
Last Updated:
സംഭവത്തിൽ അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് ചാർകോപ് പൊലീസ് സ്റ്റേഷൻ അധികൃതർ അറിയിച്ചിരിക്കുന്നത്.
മുംബൈയിൽ ക്ഷേത്രത്തിലുണ്ടായ തീപിടുത്തത്തിൽ രണ്ട് പേർമരിച്ചു. ഗുരുതരാവസ്ഥയിൽ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണ്ഡിവാലിയിലെ ഭണ്ഡാർ പഖാജി റോഡിലുള്ള സായ്ബാബ ക്ഷേത്രത്തിൽ ഇന്ന് പുലർച്ചയോടെയാണ് തീപിടുത്തമുണ്ടായത് എന്നാണ് ഔദ്യോഗിക റിപ്പോർട്ട്. ഷോർട്ട് സര്‍ക്യൂട്ടാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
Also Read-2021നെ കാത്ത് മഹാദുരന്തങ്ങൾ, കാന്‍സറിന് മരുന്ന്'; വീണ്ടും ചർച്ചയായി ബാബ വാംഗയുടെ പ്രവചനങ്ങൾ
'പുലർച്ചെ 4.15ഓടെയാണ് ഷോർട്ട് സർക്യൂട്ട് മൂലം തീ പടർന്നത്. ഉടൻ തന്നെ അറിയിപ്പ് കിട്ടി. അഗ്നിശമന സേന അപ്പോൾതന്നെ സ്ഥലത്തെത്തുകയും ചെയ്തു. 4.40ഓടെയാണ് അഗ്നി നിയന്ത്രണവിധേയമാക്കിയത്. അതൊരു ചെറിയ തീപിടുത്തമായിരുന്നു' എന്നാണ് അഗ്നിശമന സേന ഉദ്യോഗസ്ഥരുടെ വിശദീകരണം.
Also Read-ജയിലിൽ അനുവദിച്ച 'സ്വകാര്യ സന്ദര്‍ശനത്തിന്' ഭാര്യയെത്തിയില്ല; ലിംഗം മുറിച്ച് തടവുകാരന്റെ പ്രതിഷേധം
advertisement
'അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. മൂന്ന് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് പേർ അപ്പോഴേക്കും മരിച്ചിരുന്നു. മൂന്നാമത്തെയാളുടെ നില ഗുരുതരമായതിനെ തുടർന്ന് സിയോൺ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സ നടക്കുന്നുണ്ടെങ്കിലും ഇയാളുടെ അവസ്ഥ വളരെ മോശമാണ്' എന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സംഭവത്തിൽ അപകടമരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് ചാർകോപ് പൊലീസ് സ്റ്റേഷൻ അധികൃതർ അറിയിച്ചിരിക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 27, 2020 2:40 PM IST