കശ്മീർ: ജമ്മു കശ്മീരിലെ ബദ്ഗാമിൽ മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു. അഞ്ചു സൈനികർക്ക് പരുക്കേറ്റു. ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശത്ത് തെരച്ചിൽ നടത്തുകയായിരുന്ന സൈനികർക്കു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. അതിനിടെ കൃഷ്‌ണഗതി സെക്റ്ററിൽ പാക് സൈന്യം വെടിനിർത്തൽ ലംഘിച്ച് ഇന്ത്യൻ പോസ്റ്റുകൾക്കു നേരെ വെടിയുതിർത്തു. ശക്തമായ തിരിച്ചടി നൽകിയതായി ഇന്ത്യൻ സൈനിക വക്താവ് അറിയിച്ചു.
ഷോപ്പിയാനിലെ കെല്ലർ മേഖലയിൽ കഴിഞ്ഞ ദിവസം നടന്ന ഏറ്റമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചിരുന്നു. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് സൈന്യവും സിആർപിഎഫും പൊലീസും സംയുക്ത തെരച്ചിലിനെത്തിയതോടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇവരിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.