PM Modi at Abu Dhabi| പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിൽ; UAE പ്രസിഡന്റ് നേരിട്ടെത്തി സ്വീകരിച്ചു
- Published by:Naseeba TC
- news18-malayalam
Last Updated:
ജർമ്മനിയിൽ നടന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷമാണ് പ്രധാനമന്ത്രി യുഎഇയിൽ എത്തിയത്.
അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ (PM Modi at Abu Dhabi). അബുദാബി വിമാനത്താവളത്തിലെത്തിയ നരേന്ദ്ര മോദിയെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ (Highness Sheikh Mohamed bin Zayed Al Nahyan) നേരിട്ടെത്തി സ്വീകരിച്ചു. യുഎഇ മുൻ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ (Sheikh Khalifa bin Zayed Al Nahyan)നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.
ജർമ്മനിയിൽ നടന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷമാണ് പ്രധാനമന്ത്രി യുഎഇയിൽ എത്തിയത്. മെയ് 13നാണ് ഷെയ്ഖ് ഖലീഫ അന്തരിച്ചത്. അദ്ദേഹത്തിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മഹത്തായ രാഷ്ട്രതന്ത്രജ്ഞനും ദീർഘവീക്ഷണമുള്ള നേതാവുമായിരുന്നു ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനെന്ന് അദ്ദേഹം പറഞ്ഞു. ഷെയ്ഖ് നഹ്യാന്റെ കീഴിലാണ് ഇന്ത്യ-യുഎഇ ബന്ധം കൂടുതൽ ദൃഢമായതെന്നും പ്രധാനമന്ത്രി പറഞ്ഞു.
I am touched by the special gesture of my brother, His Highness Sheikh Mohamed bin Zayed Al Nahyan, of coming to welcome me at Abu Dhabi airport. My gratitude to him. @MohamedBinZayed pic.twitter.com/8hdHHGiR0z
— Narendra Modi (@narendramodi) June 28, 2022
advertisement
തന്റെ സഹോദരനായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ട് സ്വീകരിക്കാനെത്തിയത് തന്റെ ഹൃദയത്തെ സ്പർശിച്ചുവെന്ന് നരേന്ദ്രമോദി സോഷ്യൽമീഡിയയിൽ കുറിച്ചു. അധികാരമേറ്റതിന് ശേഷം ഇത് നാലാം തവണയാണ് പ്രധാനമന്ത്രി യുഎഇയിലെത്തുന്നത്. ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ യാഥാർത്ഥ്യമായതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ യുഎഇ സന്ദർശനം കൂടിയാണിത്.
Namaskar, from Abu Dhabi airport!
Looking forward to the interaction between PM @narendramodi and UAE President Sheikh @MohamedBinZayed. pic.twitter.com/IhV2UyiD46
— Arindam Bagchi (@MEAIndia) June 28, 2022
advertisement
2019 ഓഗസ്റ്റിലാണ് അദ്ദേഹം അവസാനമായി യുഎഇ സന്ദർശിച്ചത്. അന്ന് യുഎഇയുടെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് സായിദ്’ നൽകി യുഎഇ ഭരണകൂടം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആദരിച്ചിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jun 28, 2022 7:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
PM Modi at Abu Dhabi| പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിൽ; UAE പ്രസിഡന്റ് നേരിട്ടെത്തി സ്വീകരിച്ചു








