'ശങ്കരാചാര്യന്മാർ അയോധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാഞ്ഞത് പ്രധാനമന്ത്രി പിന്നാക്കക്കാരനായതിനാൽ: ഉദയനിധി സ്റ്റാലിന്‍
- Published by:Sarika KP
- news18-malayalam
Last Updated:
സനാതന ധര്‍മത്തിലെ പൊരുത്തക്കേടുകളെക്കുറിച്ചാണ് താന്‍ സംസാരിച്ചതെന്നും ശങ്കരാചാര്യന്മാരുടെ പ്രവര്‍ത്തി അതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നാക്ക സമുദായത്തില്‍ നിന്നുള്ള വ്യക്തിയായതിനാലാണ് അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങളില്‍ ശങ്കരാചാര്യന്മാര്‍ പങ്കെടുക്കാതിരുന്നതെന്ന് തമിഴ്‌നാട് യുവജനക്ഷേമം, കായിക വകുപ്പ് മന്ത്രിയായ ഉദയനിധി സ്റ്റാലില്‍. ഈസ്റ്റ് ചെന്നൈ ഡിഎംകെ ജില്ലാ ഘടകം സംഘടിപ്പിച്ച പാര്‍ട്ടിയുടെ ബൂത്ത് ഏജന്റുമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകന്‍ കൂടിയായ ഉദയനിധിയുടെ പ്രസ്താവന. സനാതന ധര്‍മത്തിലെ പൊരുത്തക്കേടുകളെക്കുറിച്ചാണ് താന്‍ സംസാരിച്ചതെന്നും ശങ്കരാചാര്യന്മാരുടെ പ്രവര്‍ത്തി അതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
''നാല് മാസം മുമ്പ് ഞാന്‍ ഇക്കാര്യം പറഞ്ഞു. നിങ്ങള്‍ക്കുവേണ്ടിയാണ് ഞാൻ സംസാരിച്ചത്. എല്ലാവരും തുല്യരാണെന്നാണ് ഞാന്‍ പറഞ്ഞത്,'' സനാതന ധര്‍മത്തെക്കുറിച്ചുള്ള തന്റെ പ്രസംഗത്തെക്കുറിച്ച് പ്രതിപാദിക്കവെ മന്ത്രി പറഞ്ഞു. സനാതന ധര്‍മത്തെക്കുറിച്ചുള്ള തന്റെ പരമാര്‍ശങ്ങളില്‍ മാപ്പ് പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിധവയായതിനാലും ഗോത്രവിഭാഗത്തില്‍ നിന്നുള്ള വ്യക്തിയായതിനാലും രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാചടങ്ങിലേക്ക് ബിജെപി സര്‍ക്കാര്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ക്ഷണിച്ചില്ല. താന്‍ ഏതെങ്കിലും മതത്തിനോ രാമക്ഷേത്രത്തിന്റെ നിര്‍മാണത്തിനോ ഡിഎംകെ എതിരല്ലെന്നും രാജ്യത്തിന്റെ രാഷ്ട്രപതിക്ക് പോലും ചടങ്ങളിലേക്ക് ക്ഷണമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുമതം ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് വകുപ്പ് മന്ത്രി പികെ ശേഖര്‍ ബാബുവും പരിപാടിയില്‍ സന്നിഹിതനായിരുന്നു.
advertisement
2023 സെപ്റ്റംബറില്‍ റൈറ്റേഴ്‌സ് ആന്‍ഡ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്റെ ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവെ സനാതന ധര്‍മത്തെക്കുറിച്ച് ഉദയനിധി നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. സനാതന ധര്‍മത്തെ കൊറോണ വൈറസ്, മലേറിയ, ഡെങ്കിപ്പനി എന്നിവയോട് ഉപമിച്ച അദ്ദേഹം സനാതന ധര്‍മത്തെ എതിര്‍ക്കുകയല്ല, മറിച്ച് ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്നും ആവശ്യപ്പെട്ടു. അത് സമത്വത്തിനും സാമൂഹികനീതിക്കും എതിരാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
advertisement
ഉദയനിധിയുടെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സനാതന ധര്‍മത്തില്‍ തന്റെ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയ അദ്ദേഹത്തിനെതിരേ ഒന്നിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അതേസമയം, കോടതികളോട് തനിക്ക് ബഹുമാനമുണ്ടെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉദയനിധി പറഞ്ഞു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Chennai,Tamil Nadu
First Published :
February 07, 2024 3:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'ശങ്കരാചാര്യന്മാർ അയോധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാഞ്ഞത് പ്രധാനമന്ത്രി പിന്നാക്കക്കാരനായതിനാൽ: ഉദയനിധി സ്റ്റാലിന്‍