സെന്‍സസ് വിജ്ഞാപനമിറങ്ങി; രണ്ടുഘട്ടം; ജാതി തിരിച്ച് കണക്കെടുക്കും

Last Updated:

രാജ്യത്ത് 93 വർഷത്തിനുശേഷമാണ് ജാതി സെൻസസ് നടത്തുന്നത്. 2027 ആണ് അടിസ്ഥാന വർഷമാക്കി കണക്കാക്കുന്നത്. കണക്കെടുപ്പും നടപടികളും അടുത്തടുത്ത വർഷമായിരിക്കും. പൂർത്തിയാകാൻ 3 വർഷമെങ്കിലും വേണ്ടിവരും

രാജ്യത്തെ സെൻസസ് നടപടികൾ ആരംഭിച്ചതിനു ശേഷമുള്ള 16-ാമത്തെയും സ്വാതന്ത്ര്യത്തിനു ശേഷമുള്ള എട്ടാമത്തെയും സെൻസസാണിത്
രാജ്യത്തെ സെൻസസ് നടപടികൾ ആരംഭിച്ചതിനു ശേഷമുള്ള 16-ാമത്തെയും സ്വാതന്ത്ര്യത്തിനു ശേഷമുള്ള എട്ടാമത്തെയും സെൻസസാണിത്
ന്യൂഡൽഹി: 2027 സെൻസസിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി‌. ജനസംഖ്യാ കണക്കെടുപ്പിനൊപ്പം ജാതി സെൻസസും നടത്തും. രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടത്തുക. ആദ്യ ഘട്ടത്തിൽ ഓരോ വീട്ടിലെയും അടിസ്ഥാന സാഹചര്യങ്ങൾ, ആസ്തികൾ, സൗകര്യങ്ങൾ എന്നിവ സമാഹരിക്കും. തുടർന്ന്, ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്ന രണ്ടാം ഘട്ടത്തിൽ, ഓരോ വീട്ടിലെയും അംഗങ്ങളുടെ എണ്ണം, വ്യക്തികളുടെ സാമൂഹിക-സാമ്പത്തിക, സാംസ്കാരിക മേഖലയുമായി ബന്ധപ്പെട്ടതുൾപ്പെടെയുള്ള മറ്റു വിശദാംശങ്ങൾ ശേഖരിക്കും.
സെൻസസ് പ്രവർത്തനങ്ങൾക്കായി, ഏകദേശം 34 ലക്ഷം എന്യുമെറേറ്റർമാരെയും സൂപ്പർവൈസർമാരെയും ഏകദേശം 1.3 ലക്ഷം സെൻസസ് പ്രവർത്തകരെയും നിയോഗിക്കും. ലഡാക്കിലും ജമ്മു കശ്മീർ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മഞ്ഞുമൂടിക്കിടക്കുന്ന മേഖലകളിലും സെൻസസ് 2026 ഒക്ടോബർ 1 മുതൽ ആരംഭിക്കും. രാജ്യത്തെ മറ്റിടങ്ങളിൽ സെൻസസ് നടപടികൾ 2027 മാർച്ച് ഒന്നിനാണ് ആരംഭിക്കുക. സമാഹരണം, കൈമാറ്റം, സംഭരണം എന്നിവയിലെ ഡേറ്റ സുരക്ഷ ഉറപ്പാക്കുന്നതിനു കർശനമായ നടപടികൾ ഉറപ്പാക്കുമെന്ന് ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനമെടുത്തിരുന്നു.
advertisement
advertisement
രാജ്യത്തെ സെൻസസ് നടപടികൾ ആരംഭിച്ചതിനു ശേഷമുള്ള 16-ാമത്തെയും സ്വാതന്ത്ര്യത്തിനു ശേഷമുള്ള എട്ടാമത്തെയും സെൻസസാണിത്. ഇനിയുള്ള സെൻസസ് പ്രവർത്തനങ്ങൾ മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ഡിജിറ്റൽ മാർഗങ്ങളിലൂടെയാണു നടത്തുക. കണക്കെടുപ്പ് പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് സ്വയംഭാഗമാകാനുള്ള സംവിധാനവും ഉണ്ടാകും.
അതേസമയം രാജ്യത്ത് 93 വർഷത്തിനുശേഷമാണ് ജാതി സെൻസസ് നടത്തുന്നത്. 2027 ആണ് അടിസ്ഥാന വർഷമാക്കി കണക്കാക്കുന്നത്. കണക്കെടുപ്പും നടപടികളും അടുത്തടുത്ത വർഷമായിരിക്കും. പൂർത്തിയാകാൻ 3 വർഷമെങ്കിലും വേണ്ടിവരും. കോവിഡ് കാരണമാണ് 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് മാറ്റിവയ്ക്കേണ്ടിവന്നതെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
advertisement
പതിനാറാമത് സെന്‍സസിനുള്ള തയ്യാറെടുപ്പുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഞായറാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തില്‍ അവലോകനം ചെയ്തിരുന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, രജിസ്ട്രാര്‍ ജനറല്‍, സെന്‍സസ് കമ്മീഷണര്‍ ഓഫ് ഇന്ത്യ മൃത്യുഞ്ജയ് കുമാര്‍ നാരായണന്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/India/
സെന്‍സസ് വിജ്ഞാപനമിറങ്ങി; രണ്ടുഘട്ടം; ജാതി തിരിച്ച് കണക്കെടുക്കും
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement