news18
Updated: June 21, 2019, 7:55 PM IST
nipah
- News18
- Last Updated:
June 21, 2019, 7:55 PM IST
ന്യൂഡൽഹി: കേരളത്തിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി സ്ഥിരീകരണം. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ ലോക്സഭയിൽ അറിയിച്ചതാണ് ഇക്കാര്യം. 36 വവ്വാലുകളിലെ സാമ്പിളുകൾ പരിശോധിച്ചതിൽ 16 എണ്ണത്തിലും വൈറസിനെ കണ്ടെത്തി. ജീവനോടെയുള്ള ഒമ്പത് വവ്വാലുകളെയും ബാക്കിയുള്ളവയുടെ സ്രവങ്ങളുമാണ് പുനെയിലേക്ക് അയച്ചത്.
കേരളത്തിലെ എറണാകുളത്ത് ഇതുവരെ ഒരു നിപ കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്നും രോഗിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായും മന്ത്രി ലോക്സഭയെ അറിയിച്ചു. 50 പേരിൽ നിപ ബാധ സംശയിച്ചിരുന്നെങ്കിലും ആരിലും കണ്ടെത്താൻ കഴിഞ്ഞില്ല. വൈറസ് ബാധിച്ചയാളുമായി അടുത്തിടപഴകിയ 330 പേരെ നിരീക്ഷണവിധേയരാക്കിയെങ്കിലും ഒരാളിൽ പോലും വൈറസ് ബാധ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും മന്ത്രി അറിയിച്ചു.
നായ്ക്കളും സൈനികരും യോഗ ചെയ്യുന്ന പടം പങ്കുവെച്ച് 'ന്യൂ ഇന്ത്യ'യെന്ന് രാഹുൽ ഗാന്ധി
എറണാകുളം ജില്ലയിൽ നിന്നും ജൂൺ ആദ്യവാരമായിരുന്നു നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. 2018ൽ കോഴിക്കോട് നിപ വൈറസ് ബാധയുണ്ടായ സമയത്ത് 52 വവ്വാലുകളിൽ നിന്ന് സാമ്പിൾ ശേഖരിച്ചിരുന്നു. ഇതിൽ പത്തെണ്ണത്തിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു.
First published:
June 21, 2019, 7:55 PM IST