വ്യാജ സര്‍ട്ടിഫിക്കറ്റ്; വിവാദ ഐഎഎസ് ട്രെയിനിയ്‌ക്കെതിരെ യുപിഎസ്‌സി കേസെടുത്തു; സെലക്ഷൻ റദ്ദാക്കാനൊരുങ്ങുന്നു
- Published by:Sarika N
- trending desk
Last Updated:
വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (യുപിഎസ്‌സി) കേസെടുത്തു.
വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (യുപിഎസ്‌സി) കേസെടുത്തു. സിവില്‍ സര്‍വ്വീസ് പരീക്ഷ പാസാകാന്‍ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ചമച്ചു, ജോലി സ്ഥലത്ത് പ്രത്യേക സൗകര്യങ്ങള്‍ വേണമെന്നാവശ്യപ്പെട്ടു തുടങ്ങിയ ആരോപണങ്ങളാണ് പൂജയ്‌ക്കെതിരെ ഉയര്‍ന്നത്.
നിലവില്‍ വഞ്ചനാകുറ്റത്തിനാണ് യുപിഎസ്‌സി പൂജയ്‌ക്കെതിരെ കേസെടുത്തത്. വിശദമായ അന്വേഷണത്തിനൊടുവിലാണ് പൂജയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കൂടാതെ ഇവര്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസും അയച്ചിട്ടുണ്ട്. പൂജയുടെ തെറ്റായ പെരുമാറ്റത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയെന്ന് യുപിഎസ്‌സി വൃത്തങ്ങള്‍ അറിയിച്ചു. അന്വേഷണത്തില്‍ അവരുടെ പേര്, അച്ഛന്റെയും അമ്മയുടെയും പേര്, ഫോട്ടോ, ഒപ്പ്, ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍ എന്നിവയില്‍ മാറ്റം വരുത്തി പരീക്ഷാ ചട്ടങ്ങള്‍ ലംഘിച്ചുവെന്നും യുപിഎസ്‌സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഈ പശ്ചാത്തലത്തില്‍ പൂജയ്‌ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുകയാണെന്നും പൂജയുടെ സിവില്‍ സര്‍വ്വീസിലേക്കുള്ള തെരഞ്ഞെടുപ്പ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് കാരണം കാണിക്കല്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും യുപിഎസ്‌സി പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. സിവില്‍ സര്‍വീസ് പരീക്ഷ പാസാകാന്‍ വ്യാജ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, വ്യാജ ഒബിസി സര്‍ട്ടിഫിക്കറ്റ് എന്നിവ ഉപയോഗിച്ചുവെന്ന ആരോപണങ്ങളും പൂജക്കെതിരെ നിലനില്‍ക്കുന്നുണ്ട്.
advertisement
അധികാര ദുര്‍വിനിയോഗം നടത്തിയതുമായി ബന്ധപ്പെട്ട പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഇവരെ കഴിഞ്ഞ ആഴ്ച പൂനെയില്‍ നിന്ന് വാഷിമിലേക്ക് സ്ഥലം മാറ്റിയത്.
പൂജ ഖേദ്കര്‍ കേസിന്റെ റിപ്പോര്‍ട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. കേസില്‍ സംസ്ഥാനം അന്വേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇനി കേന്ദ്രം നിയമിച്ച സമിതി വിഷയത്തില്‍ അന്വേഷണം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ആരോപണങ്ങള്‍ ഉയരുന്നതിനിടെ പൂജയുടെ പിതാവും വിരമിച്ച സര്‍ക്കാരുദ്യോഗസ്ഥനുമായ ദിലീപ് ഖേദ്കര്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്.
advertisement
അതേസമയം കര്‍ഷകര്‍ക്ക് നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പൂജയുടെ അമ്മയായ മനോരമ ഖേദ്കറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരുവര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. തോക്കുചൂണ്ടുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നതോടെയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 19, 2024 6:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
വ്യാജ സര്‍ട്ടിഫിക്കറ്റ്; വിവാദ ഐഎഎസ് ട്രെയിനിയ്‌ക്കെതിരെ യുപിഎസ്‌സി കേസെടുത്തു; സെലക്ഷൻ റദ്ദാക്കാനൊരുങ്ങുന്നു