മഹുവ മൊയ്ത്രക്കെതിരായ പരാതി: എംപിയുടെ ലോഗിൻ ഐഡി ഉപയോഗിക്കുന്നത് കുറ്റം, വ്യവസായിയുടെ കത്ത് ലഭിച്ചിട്ടില്ലെന്ന് എത്തിക്‌സ് കമ്മിറ്റി
- Published by:Arun krishna
- news18-malayalam
Last Updated:
എംപിയുടെ ലോഗിൻ ഐഡി ആരെങ്കിലും ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് വളരെ ഗുരുതരമായ കുറ്റമാണെന്ന് പാർലമെന്റിന്റെ എത്തിക്‌സ് കമ്മിറ്റി ചെയർമാൻ വിനോദ് സോങ്കർ പറഞ്ഞു
തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ വ്യവസായി ദര്‍ശന്‍ ഹീരാനന്ദനിയിൽ നിന്ന് ഇതുവരെ ഒരു കത്തും ലഭിച്ചിട്ടില്ലെന്ന് പാർലമെന്റിന്റെ എത്തിക്‌സ് കമ്മിറ്റി ചെയർമാൻ വിനോദ് സോങ്കർ. മൊയ്ത്രയുടെ പാർലമെന്ററി ലോഗിൻ ഉപയോഗിച്ചാണ് അദാനി ഗ്രൂപ്പിനെതിരെയുള്ള ചോദ്യം ഉന്നയിച്ചതെന്ന് ദർശൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എത്തിക്‌സ് കമ്മിറ്റി ചെയർമാന്റെ പ്രതികരണം.
എംപിയുടെ ലോഗിൻ ഐഡി ആരെങ്കിലും ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് വളരെ ഗുരുതരമായ കുറ്റമാണെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ പരാതിക്കാരോട് തെളിവുമായി ഹാജരാകാൻ ആവശ്യപ്പെട്ടാൽ ഒക്ടോബർ 26ന് ഞങ്ങൾ എല്ലാ തെളിവുകളും പരിശോധിക്കും എന്നും വിനോദ് സോങ്കർ അറിയിച്ചു. എന്നാൽ ഇത് ഗൗരവമേറിയ ഒരു സംഭവമാണെന്നും പാർലമെന്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
അതേസമയം മഹുവ മൊയ്‌ത്ര നൽകിയ മാനനഷ്ടക്കേസ് ഇന്ന് ജസ്റ്റിസ് സച്ചിൻ ദത്തയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിച്ചു. ബിജെപി എംപി നിഷികാന്ത് ദുബെയും അഭിഭാഷകനും ചില സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും മാധ്യമ സ്ഥാപനങ്ങളും തനിക്കെതിരെ വ്യാജവും അപകീർത്തികരവുമായ ഉള്ളടക്കം പോസ്റ്റുചെയ്യുന്നതും പ്രസിദ്ധീകരിക്കുന്നതും തടയണമെന്ന് ആവശ്യപ്പെട്ട് ടിഎംസി എംപി ചൊവ്വാഴ്ച ആണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസ് ഒക്ടോബർ 31 ന് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു. എന്നാൽ വില കൂടിയ ആഡംബര സമ്മാനങ്ങൾ അടക്കം നൽകിയെന്ന് ചൂണ്ടിക്കാട്ടി വ്യവസായി ദർശൻ ഹീരാനന്ദനി വ്യാഴാഴ്ച സത്യവാങ്മൂലം സമർപ്പിച്ചതായി ബി.ജെ.പി എം.പി നിഷികാന്ത് ദുബെയുടെ അഭിഭാഷകൻ കോടതിയെ ബോധ്യപ്പെടുത്തി.
advertisement
സി.ബി.ഐ, എത്തിക്‌സ് കമ്മിറ്റി എന്നിവർ എന്നെ വിളിച്ചാൽ അവർക്കുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ തയ്യാറാണെന്നും അല്ലാതെ ഒരു സർക്കസ് ട്രയലിനോ ബിജെപി ട്രോളുകൾക്ക് ഉത്തരം നൽകാനോ സമയമോ താൽപ്പര്യമോ ഇല്ല എന്നും ടിഎംസി എംപി പ്രതികരിച്ചു. എക്‌സിൽ പങ്കുവെച്ച ഒരു പോസ്റ്റിലൂടെയാണ് അവർ ഈകാര്യം വ്യക്തമാക്കിയത്. പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ മൊയ്ത്ര ഒരു വ്യവസായിയിൽ നിന്ന് കോഴ വാങ്ങിയെന്നാണ് ദുബെ ആരോപിച്ചത്. ഇതിനെ തുടർന്ന് മൊയ്ത്രയ്ക്കെതിരായ കുറ്റങ്ങൾ അന്വേഷിക്കാൻ ഒരു അന്വേഷണ സമിതിയെ രൂപീകരിക്കണമെന്ന് സ്പീക്കർ ഓം ബിർളയോട് ആവശ്യപ്പെടുകയും ചെയ്തു.
advertisement
അതോടൊപ്പം ടിഎംസി നേതാവിന് വ്യവസായി കൈക്കൂലി നൽകിയതിന്റെ നിഷേധിക്കാനാവാത്ത തെളിവുകൾ അഭിഭാഷകന് പങ്കിട്ടതായും ദുബെ അറിയിച്ചു. അടുത്തിടെ വരെ ലോക്‌സഭയിൽ തൃണമൂൽ എംപി ചോദിച്ച 61 ചോദ്യങ്ങളിൽ 50 ഉം അദാനി ഗ്രൂപ്പിനെ കേന്ദ്രീകരിച്ചു കൊണ്ടായിരുന്നു എന്നും ലോക്‌സഭാ സ്പീക്കർക്ക് അയച്ച കത്തിൽ ദുബെ അവകാശപ്പെട്ടു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
October 20, 2023 5:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മഹുവ മൊയ്ത്രക്കെതിരായ പരാതി: എംപിയുടെ ലോഗിൻ ഐഡി ഉപയോഗിക്കുന്നത് കുറ്റം, വ്യവസായിയുടെ കത്ത് ലഭിച്ചിട്ടില്ലെന്ന് എത്തിക്‌സ് കമ്മിറ്റി