ഉത്തരാഖണ്ഡ് പേര് മാറി ഉത്തർപ്രദേശ് 2 ആകുമോ? 15 സ്ഥലങ്ങളുടെ പേരുമാറ്റത്തിനെതിരെ പ്രതിപക്ഷം

Last Updated:

മുഗൾ സാമ്രാജ്യവുമായി ബന്ധപ്പെട്ട പേരുകളാണ് മാറ്റിയത്

News18
News18
ദില്ലി: ഉത്തരാഖണ്ഡ് സർക്കാർ സംസ്ഥാനത്തെ 17 സ്ഥലങ്ങളുടെ പേരുകൾ മാറ്റി. മുഗൾ സാമ്രാജ്യവുമായി ബന്ധപ്പെട്ട പേരുകളാണ് മാറ്റിയത്. ഇന്ത്യയുടെ സംസ്കാരവും പാരമ്പര്യവും കണക്കിലെടുത്തും പൊതുവികാരം മാനിച്ചുമാണ് പേരുമാറ്റമെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പ്രതികരിച്ചു. ഈ നടപടിയെ ബിജെപി അഭിനന്ദിച്ചെങ്കിലും പ്രതിപക്ഷം വിമർശിച്ചു.
ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ പേരുകൂടി ഉത്തർപ്രദേശ്–2 എന്നു മാറ്റാമായിരുന്നു എന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പരിഹസിച്ചു.. ഹരിദ്വാർ, നൈനിറ്റാൾ, ഡെറാഡൂൺ, ഉദംസിംഗ് നഗർ എന്നിവിടങ്ങളിലെ സ്ഥലങ്ങളുടെ പേരുകളാണ് മാറ്റിയത്. അടിമത്തത്തിന്റെ അവസാന ശേഷിപ്പും ഇല്ലാതാക്കിയെന്നാണ് ബിജെപിയുടെ അവകാശവാദം. ചില സ്ഥലങ്ങളുടെ പഴയ പേരുകളും പുതുക്കിയ പേരുകളും ഇങ്ങനെ.
ഔറംഗസെബ്പൂർ - ശിവാജി നഗർ
ഗാസിവാലി - ആര്യ നഗർ
ഖാൻപൂർ - ശ്രീ കൃഷ്ണപൂർ
ഖാന്പൂർ കുർസാലി - അംബേദ്കർ നഗർ
advertisement
മിയവാല - റാംജിവാല
ചന്ദ്പൂർ ഖുർദ് - പൃഥ്വിരാജ് നഗർ
നവാബി റോഡ് - അടൽ റോഡ്
പഞ്ചുക്കി മാര്ഗ് - ഗുരു ഗോൾവാക്കർ മാർഗ്
മലയാളം വാർത്തകൾ/ വാർത്ത/India/
ഉത്തരാഖണ്ഡ് പേര് മാറി ഉത്തർപ്രദേശ് 2 ആകുമോ? 15 സ്ഥലങ്ങളുടെ പേരുമാറ്റത്തിനെതിരെ പ്രതിപക്ഷം
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement