• HOME
  • »
  • NEWS
  • »
  • india
  • »
  • Vande Bharat Mission | 31 രാജ്യങ്ങളിൽനിന്ന് 32000 പേരെത്തും; ഇന്നുതുടങ്ങുന്ന രണ്ടാം ഘട്ടത്തിലും കൂടുതൽ വിമാനങ്ങൾ കേരളത്തിലേക്ക്

Vande Bharat Mission | 31 രാജ്യങ്ങളിൽനിന്ന് 32000 പേരെത്തും; ഇന്നുതുടങ്ങുന്ന രണ്ടാം ഘട്ടത്തിലും കൂടുതൽ വിമാനങ്ങൾ കേരളത്തിലേക്ക്

Vande Bharat Mission | കേരളത്തിലേക്ക് രണ്ടാം ഘട്ടത്തിൽ 45 സർവീസുകൾ. അവയുടെ സമയക്രമം ചുവടെ...

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിൽ മടക്കി എത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കമാകും. ജൂൺ മൂന്നു വരെ നീളുന്ന രണ്ടാം ഘട്ടത്തിൽ 31 രാജ്യങ്ങളിൽനിന്നായി 149 വിമാനങ്ങളിൽ 32000 പേരെ നാട്ടിൽ എത്തിക്കും. ആദ്യഘട്ടത്തിലേത് പോലെ രണ്ടാം ഘട്ടത്തിലും കേരളത്തിലേക്കാണ് ഏറ്റവുമധികം വിമാന സർവീസുകളുള്ളത്. കേരളത്തിലേക്ക് 45 സർവീസുകളാണുള്ളത്.

    കേരളത്തിലേക്കുള്ള സർവീസുകൾ സമയക്രമം

    തീയതി, എത്തുന്ന സമയം (പുറപ്പെടുന്ന സ്ഥലം) എന്നീ ക്രമത്തിൽ:

    16– വൈകിട്ട് 6.25 (ദുബായ്)
    17– വൈകിട്ട് 5.40 (ദുബായ്), രാത്രി 8.40 (അബുദാബി),
    18– രാത്രി 8.40 (അബുദാബി)
    19– രാത്രി 8.30 (ദമാം), രാത്രി 10.15 (ക്വാലലംപൂർ)
    20– രാവിലെ 6.45 (ലണ്ടൻ – മുംബൈ വഴി), വൈകിട്ട് 6.25 (ദുബായ്), രാത്രി 11.45 (മനില– മുംബൈ വഴി)
    21– രാത്രി 8.45 (ദോഹ)
    22– ഉച്ചയ്ക്ക് 12.30 (റോം–ഡൽഹി വഴി), രാത്രി 8.55 (ദുബായ്)
    23– വൈകിട്ട് 6.50 (മസ്കത്ത്)
    25– രാവിലെ 8.30 (സാൻഫ്രാൻസിസ്കോ – ഡൽഹി വഴി), രാത്രി 9.55 (മെൽബൺ – ഡൽഹി വഴി)
    26– പുലർച്ചെ 2.20 (യുക്രെയ്ൻ – ഡൽഹി വഴി)
    28– വൈകിട്ട് 4.40 (പാരീസ് – ഡൽഹി, ബെംഗളൂരു വഴി)
    29– രാത്രി 9.30 (അർമീനിയ– ഡൽഹി വഴി),
    ജൂൺ 3– രാവിലെ 8.45 (ഡബ്ലിൻ– ഡൽഹി, ബെംഗളൂരു വഴി).

    ആദ്യ ഘട്ടത്തിൽ ഉൾപ്പെട്ടിരുന്ന രാജ്യങ്ങൾക്ക് പുറമെ ഓസ്ട്രേലിയ, ജർമ്മനി, ഫ്രാൻസ്, കാനഡ, അയർലൻഡ്, ജപ്പാൻ, തായ്ലൻഡ്, കിർഗിസ്താൻ, കസാഖിസ്ഥാൻ, ഉക്രൈൻ, ബെലാറസ്, ജോർജിയ, അർമേനിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള വിമാനസർവീസുകളും രണ്ടാം ഘട്ടത്തിൽ ഉണ്ടാകും. എയർഇന്ത്യയും, എയർഇന്ത്യ എക്സ്പ്രസുമാണ് സർവീസുകൾ നടത്തുന്നത്.

    കേരളത്തിന് പുറമെ ഡൽഹി, കർണാടകം, തെലങ്കാന, ആന്ധ്രാപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്, പഞ്ചാബ്, ബീഹാർ, ഉത്തർപ്രദേശ്, ഒഡീഷ, ജമ്മു കശ്മീർ, മധ്യപ്രദേശ് എന്നിവിടങ്ങളിലേക്കും വിദേശത്തുനിന്നു ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരും. ഇന്ത്യയിലേക്ക് തിരിച്ചുവരാനായി വ്യാഴാഴ്ച വരെ വിവിധ രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളിൽ 1,88,646 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

    കേരളത്തിലേക്കുള്ള വിമാനങ്ങൾ ഈ രാജ്യങ്ങളിൽനിന്ന്

    യുഎഇ- 11, ഒമാൻ-4, സൌദി അറേബ്യ-3, ഖത്തർ-2, കുവൈറ്റ്-2, ബഹ്റൈൻ, റഷ്യ, ഇറ്റലി, ഫ്രാൻസ്, അയർലൻഡ്, താജിക്കിസ്ഥാൻ, ഇന്തോനേഷ്യ, മലേഷ്യ, ഓസ്ട്രേലിയ, യുകെ ഉക്രൈൻ, അമേരിക്ക, അർമേനിയ ഫിലിപ്പിൻസ് എന്നിവിടങ്ങളിൽനിന്ന് ഓരോ വിമാനങ്ങളും സർവീസ് നടത്തും.

    വന്ദേ ഭാരത് മിഷൻ രണ്ടാം ഘട്ടത്തിൽ കൊച്ചി അ‌ന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്നത് 19 വിമാനങ്ങൾ ആണ്. ഗൾഫ് രാജ്യങ്ങളെ കൂടാതെ അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നും കൊച്ചിയിലേക്ക് സർവീസ് ഉണ്ട്.

    രണ്ടാം ഘട്ടത്തിൽ യുകെ, ഫിലിപ്പീൻസ്, ഇറ്റലി, യുഎസ്, യുക്രെയ്ൻ, ഓസ്ട്രേലിയ, ഫ്രാൻസ്, അർമീനിയ അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നു കൊച്ചിയിലേക്കു കണക്‌ഷൻ വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. എയർ ഇന്ത്യ നടത്തുന്ന ഈ സർവീസുകൾ 20ന് ആരംഭിക്കും. 20ന് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ നിന്ന് മുംബൈ വഴിയുള്ള വിമാനം രാവിലെ 6.45ന് കൊച്ചിയിലെത്തും.
    TRENDING:COVID 19 | തിരുവനന്തപുരം സ്വദേശി മുംബൈയിൽ മരിച്ചു; ഇവിടെ മരിച്ച മലയാളികളുടെ എണ്ണം നാലായി [PHOTO]മദ്യശാലകളിലെ വെർച്വൽ ക്യൂ: 'ആപ്പ്'തയ്യാറാക്കാനൊരുങ്ങി സർ‍ക്കാർ [NEWS]കരിപ്പൂരിൽ എത്തിയ യാത്രക്കാരിയിൽനിന്ന് 7.65 കിലോ സ്വർണം പിടിച്ചെടുത്തു [NEWS]

    Published by:Anuraj GR
    First published: