ഭോപ്പാല്‍: മധ്യപ്രദേശിലെ സ്കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ വിശ്വ ഹിന്ദു പരിഷത്ത്. ക്രിസ്മസ് ആഘോഷങ്ങളില്‍ വിദ്യാര്‍ഥികള്‍ സാന്താക്ലോസിന്റെ വേഷം ധരിക്കരുതെന്നും ഇത്തരത്തിലുള്ള ആഘോഷങ്ങള്‍ ഹിന്ദു സംസ്കാരത്തിന് എതിരാണെന്നും വിഎച്ച്പി.
ക്രിസ്മസ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്ന സ്കൂളുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വിഎച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂളില്‍ ഹിന്ദു വിദ്യാര്‍ഥികളെ സാന്തായാക്കി ക്രിസ്തു മതത്തില്‍ വിശ്വാസമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് സംഘടന ആരോപിച്ചു.
भारत भूमि संतो की भूमि – सांता की नही
किसी भी हिन्दू छात्र को अभिभावक की अनुमति के बिना सांता नही बांये @VHPDigital @vinod_bansal pic.twitter.com/Y70Kr0lw7N— Vishva Hindu Parishad – Madhya Bharat (@VHPBhopal) December 24, 2022
ക്രിസ്മസ് ട്രീ കൊണ്ടുവരാനും സാന്താക്ലോസിന്റെ വേഷം ധരിക്കാനും ഹിന്ദു വിദ്യാര്‍ത്ഥികളോട് നിര്‍ബന്ധിക്കുന്നതായി വിഎച്ച്പി ആരോപിച്ചു. ഹിന്ദു കുട്ടികള്‍ രാമന്, കൃഷ്ണന്, ബുദ്ധന്, ഗൗതം, മഹാവീര്‍, ഗുരു ഗോവിന്ദ് സിംഗ് എന്നിവരാകണം. അവര്‍ സാന്താ ആകരുത്. ഇന്ത്യ സന്യാസിമാരുടെ നാടാണെന്നും സാന്തയുടേതല്ലെന്നും വിഎച്ച്പി പറയുന്നതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.