മ്യാൻമർ സൈനിക ഭരണം: ചൈനയുടെ ലക്ഷ്യമെന്ത്? ഇന്ത്യയെ ബാധിക്കുന്നത് എങ്ങനെ?

Last Updated:

ഇന്ത്യയ്ക്കെതിരായ ആയുധമായി മ്യാൻമറിനെ ഉപയോഗിക്കുകയാണ് ചൈനയുടെ ലക്ഷ്യം. അതായത് ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ സൈനിക താവളങ്ങൾ വികസിപ്പിച്ചുകൊണ്ട് ഇന്ത്യയെ വളയാനാണ് ചൈന ഉദ്ദേശിക്കുന്നത്. ഇതിനായി മ്യാൻമറിനെ ചൈന നേരത്തെ തന്നെ നോട്ടമിട്ടിരുന്നു. കടക്കെണിയിൽ മ്യാൻമറിനെ വീഴ്ത്തുകയായിരുന്നു ഇതിനായുള്ള ചൈനയുടെ ആദ്യ പടി.

സന്തോഷ് ചൗബേ
ഇന്ത്യയുടെ അയൽ രാജ്യമായ മ്യാൻമറിൽ വീണ്ടും പട്ടാളം പിടിമുറുക്കുന്നു. ഇന്ത്യ ഇതിനെ ശക്തമായി അപലപിച്ചുകഴിഞ്ഞു. മ്യാൻമറിൽ ജനാധിപത്യം നിലനിർത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടപ്പോൾ തികച്ചും വ്യത്യസ്തമായ നിലപാടാണ് ചൈന സ്വീകരിച്ചിരിക്കുന്നത്. മ്യാൻമറിന്റെ മറ്റൊരു അയൽരാജ്യം കൂടിയായ ചൈന, ഇതുവരെ അപലപിക്കുകയോ ആശങ്ക പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ ഭരണപക്ഷവും സൈന്യവും തമ്മിൽ അനുരഞ്ജനം ആവശ്യമാണെന്ന് മാത്രം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പറഞ്ഞു.
10 വർഷത്തിനുശേഷം മ്യാൻമർ വീണ്ടും സൈനിക ഭരണത്തിലേയ്ക്ക് മടങ്ങിയപ്പോൾ ഇന്ത്യയും ചൈനയും തികച്ചും വ്യത്യസ്തമായ നിലപാടുകളാണ് സ്വീകരിച്ചിരിക്കുന്നത്. മ്യാൻമർ പട്ടാള ഭരണം വഴി ഏത് അയൽരാജ്യം നേട്ടമുണ്ടാക്കും എന്നതിന്റെ ഒരു നേർകാഴ്ചയാണിത്. മ്യാൻമർ സൈന്യം തിങ്കളാഴ്ചയാണ് അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തത്. സർക്കാരിനെ പിരിച്ചുവിട്ട സൈന്യം രാജ്യത്ത് ഒരു വർഷത്തേയ്ക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
advertisement
ദക്ഷിണേഷ്യയ്ക്കും തെക്കുകിഴക്കൻ ഏഷ്യയ്ക്കും ഇടയിലുള്ള ഒരു പാലമായി കണക്കാക്കുന്ന രാജ്യമാണ് മ്യാൻമർ. നയതന്ത്രപരമായ നിരവധി സംരംഭങ്ങൾക്കായി ഇന്ത്യയ്ക്ക് മ്യാൻമർ സർക്കാരുമായി നല്ല ബന്ധം നിലനിർത്തേണ്ടതുണ്ട്. എന്നാൽ ഇന്ത്യയ്ക്കെതിരായ മ്യാൻമറിനെ തിരിക്കുക എന്നതാണ് ചൈനയുടെ ഗൂഢ ലക്ഷ്യം.
വർഷങ്ങളായി മ്യാൻമറിനെ സൈന്യം ഭരിച്ചിട്ടുണ്ടെങ്കിലും അവരുമായി ഇന്ത്യ അടുത്ത ബന്ധം വളർത്തിയെടുക്കുകയും സൈന്യമായ ടാറ്റ്മാഡോയുമായി മികച്ച ഇടപെടലുകൾ നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഇന്ത്യ അന്തർവാഹിനിയായ ഐഎൻഎസ് സിന്ധുവീർ മ്യാൻമർ നാവികസേനയ്ക്ക് വിട്ടു നൽകിയിരുന്നു. ഇതിനെ തുടർന്ന് മ്യാൻമർ അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യൻ വിമത സംഘങ്ങൾക്കെതിരെ പ്രവർത്തിക്കാൻ ഇന്ത്യയെ അനുവദിക്കുകയും ചെയ്തു.
advertisement
എന്നാൽ ഇന്ത്യയ്ക്കെതിരായ ആയുധമായി മ്യാൻമറിനെ ഉപയോഗിക്കുകയാണ് ചൈനയുടെ ലക്ഷ്യം. അതായത് ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ സൈനിക താവളങ്ങൾ വികസിപ്പിച്ചുകൊണ്ട് ഇന്ത്യയെ വളയാനാണ് ചൈന ഉദ്ദേശിക്കുന്നത്. ഇതിനായി മ്യാൻമറിനെ ചൈന നേരത്തെ തന്നെ നോട്ടമിട്ടിരുന്നു. കടക്കെണിയിൽ മ്യാൻമറിനെ വീഴ്ത്തുകയായിരുന്നു ഇതിനായുള്ള ചൈനയുടെ ആദ്യ പടി.
മ്യാൻമറിലെ ചൈനയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം ഇപ്പോൾ 25 ശതമാനത്തിലധികമാണ്. സിംഗപ്പൂരിനുശേഷം മ്യാൻമറിന്റെ രണ്ടാമത്തെ വലിയ നിക്ഷേപകനെന്ന നിലയിൽ ചൈന ഇതുവരെ 21.5 ബില്യൺ ഡോളർ മ്യാൻമറിൽ നിക്ഷേപിച്ചിട്ടുണ്ട്. ഇത് മ്യാൻമറിലെ വ്യാപാരത്തിന്റെ മൂന്നിലൊന്ന് വരും. ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവിന്റെ ഭാഗമായ ചൈന-മ്യാൻമർ ഇക്കണോമിക് കോറിഡോർ (CMEC) പ്രകാരം, ചൈന മ്യാൻമറിലെ നിരവധി വലിയ പദ്ധതികൾക്ക് സാമ്പത്തിക സഹായം നൽകുന്നുണ്ട്. ഇത് ഭാവിയിൽ മ്യാൻമറിനെ സൈനിക താവളമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് നയതന്ത്രജ്ഞരുടെ വിലയിരുത്തൽ. ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾ മ്യാൻമറിനെ വൻതോതിൽ ചൈനയുടെ കടക്കാരാക്കി മാറ്റി. രാജ്യത്തെ നിലവിലെ 10 ബില്യൺ ഡോളർ ദേശീയ കടത്തിന്റെ 40 ശതമാനത്തിലധികവും ചൈനയിൽ നിന്ന് വാങ്ങിയതാണ്.
advertisement
എന്നാൽ അടുത്തിടെ ഇന്ത്യയുമായുള്ള ചില വലിയ പദ്ധതികളിൽ മ്യാൻമർ സർക്കാർ കാലതാമസം വരുത്തുകയും റദ്ദാക്കുകയും ചെയ്തു. ഇന്ത്യ-മ്യാൻമർ-തായ്ലൻഡ് ത്രിരാഷ്ട്ര ഹൈവേ, കലാഡൻ മൾട്ടി-മോഡൽ ട്രാൻസിറ്റ് ട്രാൻസ്പോർട്ട് നെറ്റ്വർക്ക് തുടങ്ങിയ പദ്ധതികളാണ് നിലവിൽ മുടങ്ങിയിരിക്കുന്നത്. ബീജിംഗ് അനുകൂല, ഇന്ത്യൻ വിരുദ്ധ സർക്കാർ സ്ഥാപിക്കാൻ നേപ്പാളിലെന്നപോലെ ചൈന മ്യാൻമറിലും തന്ത്രങ്ങൾ മെനയുന്നുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇന്ത്യയുമായുള്ള അതിർത്തി തർക്കം ആരംഭിക്കാൻ ചൈന നേപ്പാളിനെ പ്രേരിപ്പിച്ചുവെന്ന് ജിയോസ്ട്രാറ്റജിക് വിദഗ്ധർ പറയുന്നു.
Also Read- പ്രഭാസ് നായകനായ രണ്ട് സിനിമകളുടെ സെറ്റുകളിൽ ഒരേദിവസം അപകടം
മ്യാന്മാർ സൈനികമേധാവി മിൻ ആംഗ് ലെയ്ഗും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും കഴിഞ്ഞ മാസം ബീജിംഗിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. സൈന്യം അധികാരം പിടിച്ചെടുക്കുന്നതിന്റെ മുന്നോടിയായിരുന്നു കൂടിക്കാഴ്ച. മ്യാൻമറിനെ സഹോദരൻ എന്ന് വിശേഷിപ്പിച്ച ചൈന, ടാറ്റ്മാഡോയുടെ ദേശീയ പുനരുജ്ജീവന ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തിരുന്നു. മിൻ ആംഗ് ലെയ്ഗിന്റെ ബീജിംഗ് സന്ദർശനത്തിന് ശേഷമാണ് മ്യാൻമറിലെ സൈനിക അട്ടിമറിയെക്കുറിച്ച് ടാറ്റ്മാഡോ അധികൃതർ സൂചനകൾ നൽകിയത്.
മലയാളം വാർത്തകൾ/ വാർത്ത/India/
മ്യാൻമർ സൈനിക ഭരണം: ചൈനയുടെ ലക്ഷ്യമെന്ത്? ഇന്ത്യയെ ബാധിക്കുന്നത് എങ്ങനെ?
Next Article
advertisement
അമ്പട കള്ളന്മാരെ! ബ്രിട്ടൻ ഒരിക്കലും ഇന്ത്യ ഭരിച്ചിട്ടില്ലെന്ന എക്സ് പോസ്റ്റ് ലൈക്കും ഷെയറും ചെയ്ത് ഇലോൺ മസ്ക്
അമ്പട കള്ളന്മാരെ! ബ്രിട്ടൻ ഒരിക്കലും ഇന്ത്യ ഭരിച്ചിട്ടില്ലെന്ന എക്സ് പോസ്റ്റ് ലൈക്കും ഷെയറും ചെയ്ത് ഇലോൺ മസ്ക്
  • ബ്രിട്ടൻ ഒരിക്കലും ഇന്ത്യ ഭരിച്ചിട്ടില്ലെന്ന എക്സ് പോസ്റ്റ് ഇലോൺ മസ്ക് ലൈക്കും ഷെയറും ചെയ്തു.

  • ഇലോൺ മസ്കിന്റെ പോസ്റ്റ് ഓൺലൈനിൽ ചൂടേറിയ ചർച്ചകൾക്ക് തുടക്കമിട്ടു.

  • ഇന്ത്യയിലെ ഉപയോക്താക്കൾ ഈ അവകാശവാദത്തിനെതിരെ വിയോജിപ്പ് പ്രകടിപ്പിച്ചു.

View All
advertisement