എയർപോട്ടുകൾ അടച്ചു, വിമാനങ്ങൾ റദ്ദാക്കി; മ്യാന്മാറിൽ പട്ടാള അട്ടിമറിക്ക് പിന്നാലെ അടിയന്തരാവസ്ഥ

Last Updated:

സൈന്യത്തിന്റെ നടപടിക്കെതിരെ ജനങ്ങൾ പ്രതിഷേധവുമായി മുന്നോട്ടുവരണമെന്ന് ഓങ് സാൻ സൂചി ആവശ്യപ്പെട്ടു.

യാങ്കൂൺ: പട്ടാള അട്ടിമറിക്കും തുടർന്ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയ്ക്കും പിന്നാലെ മ്യാന്മാറിലെ എയർപോട്ടുകൾ പൂർണമായും അടച്ചു. വിമാന സർവീസുകളും റദ്ദാക്കി. മ്യാന്മാറിലെ പ്രധാനനഗരമായ യാങ്കൂൺ എയർപോട്ടിലേക്കുള്ള റോഡ് അടച്ചതായി മ്യാൻമാർ യുഎസ് എംബസി ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്.
ഞായാഴ്ച്ച രാത്രിയാണ് ഭരണാധികാരിയും നൊബേൽ സമ്മാന ജേതാവുമായ ഓങ് സാൻ സൂചി(75)യും പ്രസിഡന്റ് വിൻ മിൻടുവും ഉൾപ്പെടെയുള്ളവരെ സൈന്യം തടങ്കലിലാക്കിയത്. പട്ടാള ടിവി ഒഴികെയുള്ള രാജ്യത്തെ ചാനലുകളും റേഡിയോ ആശയവിനിമയ മാധ്യമങ്ങളുടെ പ്രവര്‍ത്തനവും നിര്‍ത്തിവച്ചു. യാങ്കൂൺ അടക്കമുള്ള സ്ഥലങ്ങളിൽ ഇന്റർനെറ്റ് സേവനവും നിർത്തിവെച്ചിരിക്കുയാണ്.
ഒരു വർഷത്തേക്ക് പട്ടാളം ഭരണ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണെന്ന് തിങ്കളാഴ്ച്ച പട്ടാള ചാനലിലൂടെ സൈന്യം അറിയിച്ചിരുന്നു. സൈന്യത്തിന്റെ നടപടികൾ നീതീകരിക്കപ്പെടാത്തതും ഭരണഘടനയ്ക്കും വോട്ടർമാരുടെ താത്പര്യത്തിനും വിരുദ്ധമാണെന്ന് ഓങ് സാൻ സൂചിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
advertisement
സൈന്യത്തിന്റെ നടപടിക്കെതിരെ ജനങ്ങൾ പ്രതിഷേധവുമായി മുന്നോട്ടുവരണമെന്ന് ഓങ് സാൻ സൂചി ആവശ്യപ്പെട്ടു. നവംബറിലെ തെരഞ്ഞെടുപ്പ് അട്ടിമറിയെന്ന് സൈന്യം പിന്തുണയ്ക്കുന്ന പ്രതിപക്ഷപാര്‍ട്ടി ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു സൈന്യം.
പുതിയ സർക്കാരിന്റെ ആദ്യ പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിനു മണിക്കൂറുകൾക്കു മുൻപേയാണ് പട്ടാള അട്ടിമറി. നവംബർ എട്ടിലെ പൊതു തെരഞ്ഞെടുപ്പിൽ സൂചിയുടെ എൻഎൽഡി 83 ശതമാനം വോട്ടുകൾ നേടി വിജയിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന് പട്ടാളത്തിന്റെ പരാതി കഴിഞ്ഞ ആഴ്ച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു. തുടർന്ന് പട്ടാള അട്ടിമറിയുണ്ടാകുമെന്ന് സൂചനകൾക്കിടയിലാണ് ഞായറാഴ്ച്ച രാത്രിയിലുണ്ടായ നീക്കം.
advertisement
You may also like:സംസ്ഥാനത്ത് മദ്യവില കൂടി: ഒരു കുപ്പി മദ്യത്തിനു 40 രൂപ വർധിക്കുമ്പോൾ സർക്കാരിന് 35 രൂപ നികുതി ഇനങ്ങളിൽ
തെരഞ്ഞെടുപ്പ് കമ്മീഷൻ പുനഃസംഘടിപ്പിക്കുമെന്നും ഒരു വർഷത്തിന് ശേഷം വീണ്ടും തെരഞ്ഞെടുപ്പ് നടത്തുമെന്നും പട്ടാള ടിവി അറിയിച്ചു. അതേസമയം, പട്ടാള അട്ടിമറിയെ അപലപിച്ച് യുഎസ്, യുകെ, ഫ്രാൻസ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.
advertisement
സായുധാ സേനാ കമാൻഡറായ മിൻ ഓങ് ലെയ്ങ് ആണ് അട്ടിമറിക്ക് നേതൃത്വം നൽകിയത്. 2017 ൽ റോഹിങ്ക്യ മുസ്ലീങ്ങൾക്കെതിരെ നടന്ന അതിക്രമങ്ങളിൽ മനുഷ്യാവകാശ ലംഘന കുറ്റങ്ങളാണ് മിൻ ഓങ് ലെയ്ങ്ങിനെതിരെയുള്ളത്. മ്യാന്മാറിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ റാഖൈനിൽ സൈന്യം നടത്തിയ വംശീയ അതിക്രമങ്ങളെ തുടർന്ന് ഏഴ് ലക്ഷത്തിലേറെ റോഹിങ്ക്യൻ മുസ്ലീങ്ങലാണ് പാലായനം ചെയ്തത്. 2019 മുതൽ ലെയ്ങ്ങിനെതിരെ യുഎസ് ഉപരോധവുമുണ്ട്.
നീണ്ട നാളത്തെ പട്ടാള ഭരണത്തിനൊടുവിൽ 2011 ലാണ് മ്യാന്മാറിൽ ജനാധിപത്യ രീതിയിലുള്ള ഭരണം ആരംഭിച്ചത്. 15 വർഷത്തോളം വീട്ടുതടങ്കലിലായിരുന്ന സൂചി 2010 ലാണ് സ്വതന്ത്രയാകുന്നത്. 2015 ലെ തെരഞ്ഞെടുപ്പിൽ സൂചിയുടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസി വിജയിച്ചതിന് ശേഷം വീണ്ടുമൊരു തെരഞ്ഞെടുപ്പ് നടന്നത് കഴിഞ്ഞ നവംബറിലാണ്. ഇതിൽ എൻഎൽഡി ഭരണതുടർച്ച നേടിയിരുന്നു. . 1988ൽ ജനാധിപത്യ പ്രക്ഷോഭത്തിൽ പട്ടാള ഭരണകൂടത്തിനെതിരെ സൂചിക്കൊപ്പം നിന്നു പോരാടി തടവിലായ നേതാവാണു വിൻ മിൻഡ്.
advertisement
നവംബറിലെ തെരഞ്ഞെടുപ്പ് അട്ടിമറിയെന്ന് സൈന്യം പിന്തുണയ്ക്കുന്ന പ്രതിപക്ഷ പാർട്ടി ആരോപിച്ചിരുന്നു. മ്യാൻമർ ദേശീയ നേതാവ് ഓങ് സാൻ സൂചിയെ അധികാരത്തിൽ നിന്നകറ്റി നിർത്തി സൈന്യത്തിന് പ്രധാന സ്ഥാനങ്ങളെല്ലാം നൽകുന്ന രീതിയിലാണ് മ്യാൻമറിന്റെ നിലവിലെ ഭരണഘടനയുള്ളത്. ജനാധിപത്യ ഫെഡറൽ രാഷ്ട്രത്തിനു രൂപം നൽകുന്നതിനായി ഭരണഘടന ഭേദഗതി വരുത്തുമെന്നു പ്രസിഡന്റ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/World/
എയർപോട്ടുകൾ അടച്ചു, വിമാനങ്ങൾ റദ്ദാക്കി; മ്യാന്മാറിൽ പട്ടാള അട്ടിമറിക്ക് പിന്നാലെ അടിയന്തരാവസ്ഥ
Next Article
advertisement
ആടെടാ ആട് ! ആറാട് ! ബെംഗളൂരുവിൽ ബുക്ക് ചെയ്ത കാബ് ഷെയർ ചെയ്യാൻ എത്തിയത്  ഒരു ആട്‌!
ആടെടാ ആട് ! ആറാട് ! ബെംഗളൂരുവിൽ ബുക്ക് ചെയ്ത കാബ് ഷെയർ ചെയ്യാൻ എത്തിയത്  ഒരു ആട്‌!
  • ബെംഗളൂരുവിൽ കാബ് ഷെയർ ചെയ്യാൻ കയറിയ യുവാവ് പിറകിലെ സീറ്റിൽ കണ്ടത് ആടിനെ

  • യുവാവ് ആടിനൊപ്പം സെൽഫി എടുത്തു, ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി

  • യുവാവിന്റെ അസാധാരണമായ യാത്രാ അനുഭവമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ചര്‍ച്ച

View All
advertisement