മുഖ്യമന്ത്രിയുടെ 'സമൂസ' എവിടെ? ഹിമാചല്‍ പ്രദേശില്‍ വന്‍ വിവാദം

Last Updated:

സിഐഡി ആസ്ഥാനത്ത് എത്തിയ മുഖ്യമന്ത്രിക്ക് നല്‍കാനായി വാങ്ങിയ സമൂസകളടങ്ങിയ 3 പെട്ടികള്‍ കാണാനില്ലെന്ന് പറഞ്ഞാണ് വിവാദം ആരംഭിച്ചത്

ഹിമാചല്‍പ്രദേശ് സിഐഡി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സുഖുവിനായി കരുതിയ സമൂസ കാണാതായതിനെച്ചൊല്ലി വിവാദം മുറുകുന്നു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ലെന്ന് വ്യക്തമാക്കി സിഐഡി മേധാവി രംഗത്തെത്തി. സിഐഡി ആസ്ഥാനത്ത് എത്തിയ മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സുഖുവിന് നല്‍കാനായി വാങ്ങിയ സമൂസകളടങ്ങിയ മൂന്ന് പെട്ടികള്‍ കാണാനില്ലെന്ന് പറഞ്ഞായിരുന്നു വിവാദം ആരംഭിച്ചത്.
തുടര്‍ന്ന് സംഭവത്തെപ്പറ്റി അന്വേഷണം നടത്താന്‍ സിഐഡി വിഭാഗം ഉത്തരവിട്ടുവെന്നും ആരോപണങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ലെന്നും ഇതൊരു ആഭ്യന്തരകാര്യമാണെന്നും ഹിമാചല്‍പ്രദേശ് സിഐഡി ഡയറക്ടര്‍ ജനറല്‍ സഞ്ജീവ് രഞ്ജന്‍ ഓജ പറഞ്ഞു.
'ഞങ്ങളുടെ പരിപാടിയിലെ മുഖ്യാതിഥിയായിരുന്നു മുഖ്യമന്ത്രി സുഖ് വിന്ദര്‍ സുഖു. പരിപാടി കഴിഞ്ഞപ്പോള്‍ അവിടെക്കൂടിയിരുന്ന ചില ഉദ്യോഗസ്ഥര്‍ ചടങ്ങിനായി വാങ്ങിയ സാധനങ്ങളെപ്പറ്റി തിരക്കി. അത്രമാത്രമാണ് സംഭവിച്ചത്. സിഐഡി വകുപ്പിലെ ആഭ്യന്തര കാര്യമാണിത്. എന്നാല്‍ ഈ വിഷയം പുറത്തേക്ക് എത്തുകയും രാഷ്ട്രീയവല്‍ക്കരിക്കപ്പെടുകയും ചെയ്തു. ഇതുമായി ബന്ധമില്ലാത്തവരെ വരെ ആരോപണങ്ങള്‍ ബാധിച്ചു,' എന്നും ഓജ പറഞ്ഞു.
advertisement
സമൂസ കാണാതായതില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടെന്ന ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രിയുടെ ഓഫീസും രംഗത്തെത്തി. സിഐഡി വകുപ്പിന്റെ ആഭ്യന്തരകാര്യമാണിതെന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് നരേഷ് ചൗഹാന്‍ പറഞ്ഞു.
'സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. വിഷയം സിഐഡി ഉദ്യോഗസ്ഥരാണ് അവരുടേതായ രീതിയില്‍ വിലയിരുത്തിവരുന്നത്,' നരേഷ് ചൗഹാന്‍ പറഞ്ഞു. വിഷയം ആളിക്കത്തിച്ചത് ബിജെപി നേതാക്കളാണെന്നും ചൗഹാന്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ വ്യാജ പ്രചരണം നടത്താനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
advertisement
അതേസമയം ചടങ്ങ് നടക്കുന്ന സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ടൂറിസം വകുപ്പ് ജീവനക്കാരോട് ആ പെട്ടികളില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണസാധനങ്ങള്‍ മുഖ്യമന്ത്രിയ്ക്ക് വിളമ്പണോ എന്ന് ചോദിച്ചപ്പോള്‍ അവ മുഖ്യമന്ത്രിയുടെ മെനുവില്‍ ഇല്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് ചില സിഐഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിപാടിയിലെ മുഖ്യമന്ത്രിയെ അനുഗമിക്കുന്ന ജീവനക്കാര്‍ക്കുള്ള ലഘുഭക്ഷണത്തിനുള്ള ക്രമീകരണങ്ങളുടെ ചുമതല ചില ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചിരുന്നതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
എന്നാല്‍ ഈ പെട്ടിക്കുള്ളിലെ ഭക്ഷണ സാധനങ്ങള്‍ മുഖ്യമന്ത്രിയ്ക്ക് നല്‍കാനായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നും അതിനാല്‍ ആ മൂന്ന് പെട്ടികള്‍ തുറക്കാതെ തന്നെ എംടി വിഭാഗത്തിന് കൈമാറിയതായും ഒരു വനിതാ ഉദ്യോഗസ്ഥ വ്യക്തമാക്കി. ഈ പെട്ടികളിലുണ്ടായിരുന്ന ഭക്ഷണസാധനങ്ങള്‍ ഐജിയുടെ മുറിയിലിരുന്ന 10-12 പേര്‍ക്ക് ചായയ്‌ക്കൊപ്പം നല്‍കിയതായും ചില ഉദ്യോഗസ്ഥര്‍ പറഞ്ഞു.
advertisement
അതേസമയം വിഷയത്തില്‍ സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. കോണ്‍ഗ്രസിന് മുഖ്യമന്ത്രിയ്ക്ക് നല്‍കാന്‍ വെച്ചിരുന്ന സമൂസയെപ്പറ്റി മാത്രമാണ് ചിന്തയെന്നും സംസ്ഥാനത്തിന്റെ വികസനത്തെപ്പറ്റി ഒരു ആശങ്കയുമില്ലെന്നും ബിജെപി കുറ്റപ്പെടുത്തി.
മലയാളം വാർത്തകൾ/ വാർത്ത/India/
മുഖ്യമന്ത്രിയുടെ 'സമൂസ' എവിടെ? ഹിമാചല്‍ പ്രദേശില്‍ വന്‍ വിവാദം
Next Article
advertisement
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ 
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ
  • ഐ ലൗ മുഹമ്മദ് കാമ്പയിൻ സമൂഹത്തിൽ വിഭാഗീയത പരത്താൻ കാരണമാകരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ ആവശ്യപ്പെട്ടു.

  • മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ജീവിതത്തിലൂടെ പ്രസരിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്ന് യോഗം നിർദേശിച്ചു.

  • പലസ്തീൻ പ്രശ്നം പരിഹരിക്കാൻ രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അഹ്‌ലെ ഹദീസ് ശൂറ അഭിപ്രായപ്പെട്ടു.

View All
advertisement