'ആക്രമണത്തിൽ ആരാണ് നേട്ടമുണ്ടാക്കിയത്?'; പുൽവാമ വാർഷികത്തിൽ ബി.ജെപിക്കെതിരെ രാഹുൽ ഗാന്ധി

അന്വേഷണം എന്തായെന്നും ആക്രമണത്തിൽ ആരാണ് നേട്ടമുണ്ടാക്കിയതെന്നും ചോദിച്ച രാഹുൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: February 14, 2020, 2:31 PM IST
'ആക്രമണത്തിൽ ആരാണ് നേട്ടമുണ്ടാക്കിയത്?'; പുൽവാമ വാർഷികത്തിൽ ബി.ജെപിക്കെതിരെ രാഹുൽ ഗാന്ധി
Rahul Gandhi
  • Share this:
ന്യൂഡൽഹി: 40 സി.ആര്‍.പി.എഫ്. ജവാന്മാരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണത്തിന്റെ വാർഷികദിനത്തിൽ, ആരാണ്​ നേട്ടമുണ്ടാക്കിയതെന്ന ചോദ്യവുമായികോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി എം.പി. ട്വിറ്ററിലൂടെയാണ്​ രാഹുൽ പുൽവാമ ആക്രമണം സംബന്ധിച്ച്​ സർക്കാറിനോട്​ മൂന്നു ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്​.

പുൽവാമ ആക്രമണത്തിൽ ഏറ്റവും കൂടുതൽ ​നേട്ടമുണ്ടാക്കിയത്​ ആരാണ്​?,ആ​ക്രമണം സംബന്ധിച്ച അന്വേഷണത്തി​​​ൽ എന്താണ് കണ്ടെത്തിയത്? ആക്രമണം നടക്കാനുണ്ടായ ​സുരക്ഷാ വീഴ്ചയ്ക്ക് ബി.ജെ.പി സർക്കാരിലെ ആരാണ് ഉത്തരവാദികൾ? - ഈ ചോദ്യങ്ങളാണ്​ രാഹുൽ ഉയർത്തിയിരിക്കുന്നത്​.
അതേസമയം, ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ രക്തസാക്ഷിത്വം രാജ്യം മറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കി. രാജ്യത്തെ സംരക്ഷിക്കവെയാണ് അവരുടെ ജീവന്‍ നഷ്ടമായതെന്നും മോദി ട്വീറ്റ് ചെയ്തു.

 
First published: February 14, 2020, 2:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading