ആരാണ് സർപഞ്ച്? ഗ്രാമപഞ്ചായത്തിന്റെ അധ്യക്ഷസ്ഥാനത്തെക്കുറിച്ച് കൂടുതലറിയാം
- Published by:Anuraj GR
- news18-malayalam
Last Updated:
UP Panchayat Election 2021: ചില സംസ്ഥാനങ്ങൾ സർപാഞ്ചിനെ നേരിട്ട് തെരഞ്ഞെടുക്കുന്ന രീതി പിന്തുടരുമ്പോൾ മറ്റു ചില സംസ്ഥാനങ്ങൾ പരോക്ഷമായ തെരഞ്ഞെടുപ്പിലൂടെയാണ് സർപാഞ്ചിനെ നിയമിക്കുന്നത്
UP Panchayat Election 2021: പഞ്ചായത്തീരാജ് നിയമപ്രകാരം ഇന്ത്യയിൽ ഏറ്റവും താഴെത്തട്ടിലുള്ള തദ്ദേശ സ്വയംഭരണ സമിതിയുടെ തെരഞ്ഞെടുക്കപ്പെട്ട ഔദ്യോഗിക ഭരണാധികാരിയാണ് സർപാഞ്ച്. അഞ്ച് പേർ ഉൾപ്പെട്ട സമിതിയുടെ തലവൻ എന്ന നിലയ്ക്കാണ് സർപാഞ്ച് എന്ന പേര് ഉപയോഗിച്ചുപോരുന്നത്. യു പി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഗ്രാമപഞ്ചായത്തുകളുടെ അധ്യക്ഷനെയാണ് പൊതുവെ സർപാഞ്ച് എന്ന് വിളിക്കാറുള്ളത്. ഗ്രാമ പ്രധാൻ, ഗ്രാമ മുഖ്യ എന്നീ പേരുകൾ ഉപയോഗിച്ചും ഈ ഔദ്യോഗിക സ്ഥാനത്തെ സൂചിപ്പിക്കാറുണ്ട്.
കേരളത്തിൽ ഇതേ സ്ഥാനം വഹിക്കുന്നവരെയാണ്ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്ന പേരിൽ വിശേഷിപ്പിക്കുന്നത്. സർപാഞ്ചും തെരഞ്ഞെടുക്കപ്പെട്ട മറ്റ് പഞ്ചായത്ത് അംഗങ്ങളും ചേർന്നതാണ് ഗ്രാമ പഞ്ചായത്ത്. സർക്കാർ ജീവനക്കാർക്കും ആ പഞ്ചായത്തിന് കീഴിലെജനങ്ങൾക്കുമിടയിലുള്ള കേന്ദ്രബിന്ദുവായി പ്രവർത്തിക്കുന്ന സർപാഞ്ചിന്റെ കാലാവധി 5 വർഷമാണ്. കേരളത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന വാർഡ് അംഗങ്ങളുടെ പ്രതിനിധിയാണ് പഞ്ചായത്ത് പ്രസിഡന്റ് ആവുന്നതെങ്കിൽ മറ്റു ചില സംസ്ഥാനങ്ങളിൽ സർപാഞ്ച് സ്ഥാനത്തേക്ക് നേരിട്ടുള്ള തെരഞ്ഞെടുപ്പ് നടക്കാറുണ്ട്.
സർപാഞ്ചിനെ നേരിട്ട് ജനങ്ങൾ തെരഞ്ഞെടുക്കണോ അതോ തെരഞ്ഞെടുക്കപ്പെട്ട വാർഡ് കൗൺസിലർമാർ പരോക്ഷമായി തെരഞ്ഞെടുക്കണോ എന്ന വിഷയത്തിൽ ഇപ്പോഴും തർക്കങ്ങൾ നടക്കുന്നുണ്ട്. ചില സംസ്ഥാനങ്ങൾ സർപാഞ്ചിനെ നേരിട്ട് തെരഞ്ഞെടുക്കുന്ന രീതി പിന്തുടരുമ്പോൾ മറ്റു ചില സംസ്ഥാനങ്ങൾ പരോക്ഷമായ തെരഞ്ഞെടുപ്പിലൂടെയാ ണ് സർപാഞ്ചിനെ നിയമിക്കുന്നത്. സ്വാതന്ത്ര്യാനന്തരം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിലവിൽ വന്നപ്പോഴും പ്രാദേശിക തലത്തിൽ ഗ്രാമസ്വരാജ് എന്ന സങ്കൽപ്പത്തെ മുൻനിർത്തിയുള്ള സർക്കാരുകൾ രൂപീകരിക്കുന്നത് സംബന്ധിച്ച് വ്യക്തമായ വ്യവസ്ഥകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരുന്നില്ല.
advertisement
സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ എത്രയോ വർഷക്കാലമായി ഇന്ത്യയിൽ പല രൂപത്തിൽ പഞ്ചായത്തുകൾ നിലവിലുണ്ടായിരുന്നു. എന്നാൽ, സ്വാതന്ത്ര്യാനന്തരം പല സംസ്ഥാനങ്ങളിലും പതിറ്റാണ്ടുകളോളം പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. തെരഞ്ഞെടുക്കപ്പെട്ട സർപാഞ്ചിനു പകരം ഉദ്യോഗസ്ഥ മേധാവികളായിരുന്നു പലയിടത്തും ഗ്രാമ പഞ്ചായത്ത് ഭരിച്ചിരുന്നത്. പിന്നീട് 1992-ൽ 73, 74 ഭരണഘടനാ ഭേദഗതികൾ പാസാക്കിയതോടെയാണ് പതിവ് തെരഞ്ഞെടുപ്പുമായിബന്ധപ്പെട്ട നിർണായകമായ വ്യവസ്ഥകൾ നിലവിൽ വന്നത്.
പഞ്ചായത്ത് സ്ഥാപനങ്ങൾക്ക് ഭരണഘടനാപരമായികൂടുതൽ അധികാരം നൽകുന്നതിനായാണ് 1992-ൽ പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വരുന്നത്. പഞ്ചായത്തീരാജ് നിയമം പ്രാബല്യത്തിൽ വന്നതോടെ ത്രിതലപഞ്ചായത്തുകൾ രൂപീകരിക്കപ്പെടുകയും ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ സംവിധാനങ്ങൾ നിലവിൽ വരികയും ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് സമിതിയുടെ അധ്യക്ഷൻ എന്ന നിലയിൽ, സാധാരണ ജനങ്ങൾക്ക് ഭരണത്തിലുള്ള പങ്കാളിത്തം ഉറപ്പുവരുത്താനായി ഗ്രാമസഭകൾ സംഘടിപ്പിക്കാനുള്ള ഉത്തരവാദിത്തം സർപാഞ്ചിൽ നിക്ഷിപ്തമാണ്. സർക്കാരിന്റെ നിർദ്ദേശപ്രകാരം ഓരോ വർഷവും കുറഞ്ഞത് രണ്ട് ഗ്രാമസഭകൾ സംഘടിപ്പിക്കാൻ സർപാഞ്ച് ബാധ്യസ്ഥനാണ്. ഗ്രാമസഭകളിൽ ഉയരുന്ന നിർദ്ദേശങ്ങൾ പഞ്ചായത്ത് സമിതികളുടെ യോഗങ്ങളിൽ ചർച്ച ചെയ്യാനും സർപാഞ്ചിന് ബാധ്യതയുണ്ട്.
advertisement
Keywords: Sarpanch, Gram Panchayat, Panchayat Election, Gram Sabha
സർപാഞ്ച്, ഗ്രാമപഞ്ചായത്ത്, പഞ്ചായത്ത് തെരഞ്ഞെടുപ്പ്, ഗ്രാമസഭ
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Apr 15, 2021 6:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ആരാണ് സർപഞ്ച്? ഗ്രാമപഞ്ചായത്തിന്റെ അധ്യക്ഷസ്ഥാനത്തെക്കുറിച്ച് കൂടുതലറിയാം






