ഷൈല്‍ബാല മാര്‍ട്ടിന്‍: ക്ഷേത്രങ്ങളിലെ ഉച്ചഭാഷിണി സംബന്ധിച്ച പോസ്റ്റ് പങ്കുവെച്ച് വിവാദം സൃഷ്ടിച്ച ഐഎഎസ് ഓഫീസർ

Last Updated:

ശബ്ദമലിനീകരണം കുറയ്ക്കുന്നതിനായി ലക്ഷ്യമിട്ട് മതപരമായ വേദികളിലെ ഉച്ചഭാഷണി നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം മാർഗനിർദേശം പുറപ്പെടുവിപ്പിച്ചിരുന്നു

ക്ഷേത്രങ്ങളിലെ ഉച്ചഭാഷിണിയുടെ ഉപയോഗം സംബന്ധിച്ച് മധ്യപ്രദേശിലെ ഐഎഎസ് ഓഫീസറായ ഷൈല്‍ബാല മാര്‍ട്ടില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് വലിയ വിവാദമായിരിക്കുകയാണ്. നിലവില്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ അഡീഷണല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയാണ് അവർ. 2009 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് അവര്‍.
1965 ഏപ്രില്‍ 9ന് മധ്യപ്രദേശിലെ ഝബുവയിലാണ് ഷൈല്‍ബാല മാര്‍ട്ടിന്റെ ജനനം. 2017 ജൂണ്‍ 12ന് ഇന്ത്യന്‍ അഡ്മിനിസിട്രേറ്റീവ് സര്‍വീസിലേക്ക്(ഐഎഎസ്) സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുമ്പ് സ്റ്റേറ്റ് സിവില്‍ സര്‍വീസിലാണ് അവര്‍ കരിയര്‍ ആരംഭിച്ചത്. ഇന്ദോറിലെ ഹോള്‍ക്കര്‍ സയന്‍സ് കോളേജില്‍ നിന്ന് ബിരുദവും ബിരുദാനന്തരബിരുദവും സ്വന്തമാക്കിയ അവര്‍ 2009ല്‍ സ്‌റ്റേറ്റ് സിവില്‍ സര്‍വീസില്‍ ചേര്‍ന്നു.
തന്റെ കരിയറില്‍ വിവിധ വകുപ്പുകളില്‍ അവര്‍ പ്രവർത്തിച്ചിട്ടുണ്ട്. 2014ല്‍ ആരോഗ്യവകുപ്പിലും 2019ല്‍ ബുര്‍ഹാന്‍പുര്‍ മുനിസിപ്പല്‍ കമ്മിഷണറായും പ്രവർത്തിച്ചു. 2019ൽ നിവാരി ജില്ലാ കളക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2022 ജനുവരി 25 മുതല്‍ പൊതുഭരണ വകുപ്പില്‍ അഡീഷണല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച് വരികയാണ് അവര്‍. ശബ്ദമലിനീകരണം കുറയ്ക്കുന്നതിനായി ലക്ഷ്യമിട്ട് മതപരമായ വേദികളിലെ ഉച്ചഭാഷണി നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളാണ് സമീപകാലത്ത് വിവാദത്തിന് പിന്നില്‍. എന്നാല്‍, ഉത്തരവിന് പിന്നിലെ അസമത്വത്തെ ചൂണ്ടിക്കാട്ടി ഒരു മാധ്യമപ്രവര്‍ത്തകന്‍ സാമൂഹികമാധ്യമമായ എക്‌സില്‍ ഒരു പോസ്റ്റ് പങ്കുവെച്ചു. മുസ്ലിം പള്ളികളിലെ ഉച്ചഭാഷണികളുടെ ഉപയോഗം സംബന്ധിച്ചും വലിയ ശബ്ദമുണ്ടാക്കുന്ന ഡിജെ പാര്‍ട്ടികളുടെ കാര്യത്തിലും അസമത്വം നിലനില്‍ക്കുന്നതായി മാധ്യമപ്രവര്‍ത്തകന്‍ ആരോപിച്ചു.
advertisement
ഇതിന് മറുപടിയായി ക്ഷേത്രങ്ങളിലെ ഉച്ചഭാഷിണി ഉണ്ടാക്കുന്ന ശബ്ദമലിനീകരണത്തെ ഷൈല്‍ബാല ഉയര്‍ത്തിക്കാട്ടി. ക്ഷേത്രങ്ങളിലെ ഉച്ചഭാഷണികളില്‍ നിന്ന് കിലോമീറ്ററുകളോളം ശബ്ദം എത്താറുണ്ടെന്നും രാത്രി വൈകിയും ഉച്ചഭാഷണികള്‍ പ്രവര്‍ത്തിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു. ഇത് പലപ്പോഴും അവഗണിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് അവര്‍ ചോദിച്ചു. ഇതാണ് വലിയ വിവാദത്തിന് വഴിവെച്ചത്. ഇതിനോട് സമ്മിശ്രപ്രതികരണമാണ് സോഷ്യല്‍ മീഡിയ പങ്കുവെച്ചത്. ചിലര്‍ ഷൈല്‍ബാലയുടെ പോസ്റ്റിനോട് വിയോജിപ്പ് രേഖപ്പെടുത്തിയപ്പോള്‍ ചിലര്‍ നിലപാടിനെ പിന്തുണച്ചു.
മലയാളം വാർത്തകൾ/ വാർത്ത/India/
ഷൈല്‍ബാല മാര്‍ട്ടിന്‍: ക്ഷേത്രങ്ങളിലെ ഉച്ചഭാഷിണി സംബന്ധിച്ച പോസ്റ്റ് പങ്കുവെച്ച് വിവാദം സൃഷ്ടിച്ച ഐഎഎസ് ഓഫീസർ
Next Article
advertisement
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement