Republic Day 2024 | ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് ദിനാഘോഷത്തിൽ അതിഥി ആരായിരുന്നുവെന്ന് അറിയാമോ?
- Published by:user_57
- news18-malayalam
Last Updated:
രാജ്യം അതിന്റെ 75-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആണ് ഈ വർഷത്തെ മുഖ്യ അതിഥി
രണ്ട് നൂറ്റാണ്ടോളം നീണ്ട സ്വാതന്ത്ര്യ സമര ചരിത്രത്തിനൊടുവിൽ 1947 ആഗസ്റ്റ് 15 നാണ് ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ നിന്നും സ്വതന്ത്രമായത്. 1950 ജനുവരി 26ന് രാജ്യം ഭരണഘടന അംഗീകരിക്കുകയും അത് നിലവിൽ വരികയും ചെയ്തു. ആ ദിവസം റിപ്പബ്ലിക് ദിനമായി (Republic Day) ആചരിക്കുന്നു. രാജ്യം അതിന്റെ 75-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആണ് ഈ വർഷത്തെ മുഖ്യ അതിഥി.
1950 മുതൽ എല്ലാ റിപ്പബ്ലിക് ദിന പരേഡുകളിലും ഇന്ത്യ മറ്റ് രാജ്യങ്ങളിലെ തലവന്മാരെ മുഖ്യാതിഥിയായി ക്ഷണിക്കാറുണ്ട്. 1950 ജനുവരി 26 ലെ ആദ്യ റിപ്പബ്ലിക് ദിനത്തിൽ ഇൻഡോനേഷ്യൻ പ്രസിഡന്റ് സുകാർണോ ആയിരുന്നു മുഖ്യാതിഥി.
രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികപരവുമായ താൽപ്പര്യങ്ങളെ മുൻ നിർത്തിയാണ് ഓരോ വർഷവും അതിഥിയെ തിരഞ്ഞെടുക്കുന്നത്. 1950 മുതൽ 1970 വരെയുള്ള കാലഘട്ടത്തിൽ ചേരി ചേരാ പ്രസ്ഥാനവുമായും ഈസ്റ്റേൺ ബ്ലോക്കുമായും ബന്ധപ്പെട്ട രാജ്യങ്ങളിൽ നിന്നുമായിരുന്നു ഇന്ത്യ അതിഥികളെ ക്ഷണിച്ചത്. 1968 ലും 1974 ലും രണ്ട് രാജ്യങ്ങളിലെ പ്രതിനിധികളെ ഒരുമിച്ച് ക്ഷണിച്ചിരുന്നു. 2021 ലും 2022 ലും കോവിഡ് വ്യാപനത്തെത്തുടർന്ന് ആരെയും ക്ഷണിച്ചിരുന്നില്ല.
advertisement
ഇന്ത്യയുമായുള്ള സഹകരണവും ബന്ധവും അടിസ്ഥാനമാക്കി ഏകദേശം 6 മാസം മുൻപ് തന്നെ അതിഥിയെ തിരഞ്ഞെടുക്കാനുള്ള നടപടികൾ രാജ്യം ആരംഭിക്കാറുണ്ട്. രാഷ്ട്രീയ, വാണിജ്യ, സൈനിക, സാമ്പത്തിക താല്പര്യങ്ങൾ ഇതിൽ പ്രധാന പങ്ക് വഹിക്കുന്നു.
1929 ജനുവരി 26ന് ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനം പൂർണ സ്വരാജ് പ്രഖ്യാപിച്ചതിന്റെ ഓർമ്മക്കായാണ് ജനുവരി 26 റിപ്പബ്ലിക് ദിനമായി ആചരിക്കുന്നത്. 1947 ആഗസ്റ്റ് 15 ന് ഇന്ത്യ സ്വതന്ത്രമായതിന് ശേഷമാണ് രാജ്യം ഭരണഘടന അംഗീകരിക്കാനുള്ള നടപടികൾ പൂർത്തീകരിക്കുന്നത്. ഡോ. ബി.ആർ അംബേദ്‌കറിന്റെ നേതൃത്വത്തിൽ 1947 ആഗസ്റ്റ് 9 ന് ഭരണഘടനയുടെ കരട് നിർമ്മാണ സഭ രൂപീകരിക്കുകയും, 1947 നവംബർ 4 ന് ഭരണഘടനാ നിർമ്മാണ സഭയ്ക്ക് മുൻപാകെ ഭരണഘടനയുടെ കരട് രൂപം സമർപ്പിക്കുകയും ചെയ്തു. നിലവിൽ വരുമ്പോൾ 145,000 വാക്കുകളാണ് ഭരണ ഘടനയിൽ ഉണ്ടായിരുന്നത്. ഇതുവരെ 100 ലധികം തവണ ഭരണഘടന ഭേദഗതി ചെയ്തു. 1935 ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ടിന് പകരമായാണ് ഇന്ത്യ ഭരണ ഘടന നിർമ്മിച്ചത്. 1950 ജനുവരി 26 ന് ഭരണഘടനയുടെ ആമുഖം നിലവിൽ വന്നതോടെ ഇന്ത്യ ഒരു പരമാധികാര റിപ്പബ്ലിക് ആയി മാറി. ജാതി, മത, ലിംഗ, ദേശ വ്യത്യാസങ്ങളില്ലാതെ രാജ്യത്തെ എല്ലാ പൗരന്മാർക്കും ഭരണഘടന മൗലികാവകാശങ്ങൾ നൽകുന്നു, ഒപ്പം മൗലിക കർത്തവ്യങ്ങളും പ്രസ്താവിക്കുന്നു.
advertisement
Summary: Who was chief guest to the first Republic Day celebrations in India
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 26, 2024 11:43 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Republic Day 2024 | ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് ദിനാഘോഷത്തിൽ അതിഥി ആരായിരുന്നുവെന്ന് അറിയാമോ?







