Republic Day 2024 | റിപ്പബ്ലിക് ദിന മുഖ്യാതിഥി ഇമ്മാനുവൽ മാക്രോണിന് രാജസ്ഥാനിൽ ഗംഭീര സ്വീകരണം; പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോ നടത്തും
- Published by:Arun krishna
- news18-malayalam
Last Updated:
ഇന്ത്യയുടെ റിപ്പബ്ലിക് ദിന ചടങ്ങിൽ പങ്കെടുക്കുന്ന ആറാമത്തെ ഫ്രഞ്ച് നേതാവാണ് ഇമ്മാനുവൽ മക്രോൺ
ന്യൂഡല്‍ഹി: രാജ്യം 75-ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഒരുങ്ങുമ്പോൾ മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ജയ്പൂരിൽ എത്തി. രാജസ്ഥാനിലെ പിങ്ക് സിറ്റി സന്ദർശിക്കാനെത്തിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ മോദിയ്ക്കൊപ്പം ചില പൈതൃക സ്ഥലങ്ങൾ സന്ദർശിക്കുകയും ഒപ്പം റോഡ് ഷോ നടത്തുകയും ചെയ്യും. ജനുവരി 26 ന് ഡൽഹിയിലെ കർത്തവ്യ പഥിൽ വച്ചു നടക്കുന്ന റിപ്പബ്ലിക് ദിന ചടങ്ങിൽ പങ്കെടുക്കുന്ന മാക്രോൺ ഇന്ത്യയുടെ റിപ്പബ്ലിക് ദിന ചടങ്ങിൽ പങ്കെടുക്കുന്ന ആറാമത്തെ ഫ്രഞ്ച് നേതാവാണ്. റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഒരുക്കങ്ങൾക്കുള്ള അവസാന നിമിഷമാണ് മാക്രോൺ ക്ഷണം സ്വീകരിച്ചതെന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ സൂചനയാണ്.
വ്യാഴാഴ്ച ഉച്ചക്ക് 2.30 ന് ജയ്പൂരിൽ വിമാനമിറങ്ങിയ ഇമ്മാനുവൽ മാക്രോൺ രാത്രി 8.50ന് ഡൽഹിയിലേക്ക് തിരിക്കും. രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്രയും മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മയും മാക്രോണിനെ സ്വീകരിച്ചു.
ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനൊപ്പം മാക്രോൺ അമർ കോട്ട, ജന്തർ മന്ദർ, ഹവാ മഹൽ എന്നിവ സന്ദർശിക്കും. അമർ കോട്ടയിൽ സംഘടിപ്പിക്കുന്ന ഒരു സാംസ്കാരിക പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.
advertisement
വർണ്ണാഭമായ നാടോടി നൃത്ത - സംഗീത അവതരണത്തോടെയാണ് രാജസ്ഥാൻ മാക്രോണിനെ സ്വീകരിച്ചത്. രാജസ്ഥാന്റെ സാംസ്‌കാരിക പാരമ്പര്യത്തെ വിളിച്ചോതുന്ന തരത്തിൽ ആനകളെയും ഒട്ടകങ്ങളെയും ചടങ്ങിൽ അണിനിരത്തി.
താജ് രമ്പഗ് പാലസിൽ വച്ചു നടത്താൻ നിശ്ചയിച്ചിട്ടുള്ള ചർച്ചകൾക്ക് മുന്നോടിയായി മാക്രോണും നരേന്ദ്ര മോദിയും ചേർന്ന് ഒരു കിലോമീറ്റർ നീണ്ട റോഡ് ഷോ നടത്തും. “ശോഭാ യാത്ര” എന്നാണ് റോഡ് ഷോക്ക് നൽകിയിരിക്കുന്ന പേര്. ഇന്ത്യ ആവശ്യപ്പെട്ട 26 റാഫേൽ - എം (Marine Version) ഫൈറ്റർ ജെറ്റുകളും മൂന്ന് സ്‌കോർപീൻ (Scorpene) സബ് മറൈനുകളും ചർച്ചയിൽ ഇടം പിടിക്കുമെന്നാണ് കരുതുന്നത്.
advertisement
ജന്തർ മന്ദർ പ്രദേശത്ത് വൈകിട്ട് 6 മണിക്കാണ് റോഡ് ഷോ നടക്കുക. 7.15 നാണ് ചർച്ച ആരംഭിക്കുക. മോദിയും മാക്രോണും ജന്തർ മന്ദറിൽ വച്ചാണ് ആദ്യ കൂടിക്കാഴ്ച നടത്തുക. അവിടെ നിന്നും ഇരുവരും ഹവാ മഹലിൽ എത്തും തുടർന്ന് രാജസ്ഥാനിലെ പ്രശസ്തമായ മസാല ചായയും ഇരുവരും കഴിക്കും.
വെള്ളിയാഴ്ച രാവിലെ 10.30 മുതൽ ഡൽഹിയിലെ കർത്തവ്യ പഥിൽ വച്ചു നടക്കുന്ന റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ മാക്രോൺ പങ്കെടുക്കും. രാഷ്‌ട്രപതി ഭവനിൽ വച്ചു നടക്കുന്ന രാഷ്‌ട്രപതി ദ്രൗപതി മുർമുവുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം രാത്രി 10.05ന് അദ്ദേഹം ഡൽഹിയിൽ നിന്ന് മടങ്ങും.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Jaipur,Jaipur,Rajasthan
First Published :
Jan 25, 2024 7:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Republic Day 2024 | റിപ്പബ്ലിക് ദിന മുഖ്യാതിഥി ഇമ്മാനുവൽ മാക്രോണിന് രാജസ്ഥാനിൽ ഗംഭീര സ്വീകരണം; പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോ നടത്തും






