വിമാനത്തിനുള്ളിൽ അഭിനന്ദന്റെ മാതാപിതാക്കൾക്ക് സഹയാത്രികരുടെ കരഘോഷം
Last Updated:
വാഗാ അതിർത്തിയിൽ രാജ്യം വരവേൽക്കാൻ ഒരുങ്ങുന്ന പ്രിയ നായകൻറെ അച്ഛനമ്മമാർക്ക് ഹൃദയം കൊണ്ടൊരു സല്യൂട്ട്
ആദ്യം ആര് പുറത്തിറങ്ങും എന്ന സ്ഥിരം വിമാന യാത്രക്കാഴ്ചക്ക് മാറ്റം വന്ന അവസരമായിരുന്നു അഭിനന്ദൻ വർധമാന്റെ മാതാപിതാക്കൾ കയറിയ ഫ്ളൈറ്റിനുള്ളിൽ. ചെന്നൈയിൽ നിന്നും ന്യൂ ഡൽഹിയിലേക്ക് തിരിച്ച വിമാനം ഇറങ്ങുന്നതിനിടെ യാത്രക്കാർ ക്ഷമയോടെ കാത്തു. കാരണമിതാണ്, രാജ്യത്തെ ഹീറോയുടെ അച്ഛനമ്മമാർ വിമാനത്തിനുള്ളിലാണ്.
അമൃത്സറിലേക്കു പോകും വഴി വിങ് കമാൻഡർ അഭിനന്ദൻ വർധമാന്റെ മാതാപിതാക്കൾ ന്യൂ ഡൽഹിയിൽ ഇറങ്ങുകയുണ്ടായി. വാഗാ അതിർത്തിയിൽ രാജ്യം വരവേൽക്കാൻ ഒരുങ്ങുന്ന പ്രിയ നായകൻറെ അച്ഛനമ്മമാർക്ക് ഹൃദയം കൊണ്ടൊരു സല്യൂട്ട് നൽകുകയായിരുന്നു സഹയാത്രികർ. അഭിനന്ദന്റെ പ്രിയപ്പെട്ടവരെ കരഘോഷം നൽകി സഹർഷം ആദരിക്കുകയായിരുന്നു അവർ.
Wing Commander #AbhinandanVartaman 's parents reached Delhi last night from Chennai. This was the scene inside the flight when the passengers realized his parents were onboard. They clapped for them, thanked them & made way for them to disembark first. #Respect #AbhinandanMyHero pic.twitter.com/P8USGzbgcp
— Paul Oommen (@Paul_Oommen) March 1, 2019
advertisement
വ്യോമാക്രമണം ചെറുക്കുന്നതിനിടെ പാകിസ്താൻ പിടിയിലായ വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ ഇന്ന് ഉച്ചയ്ക്ക് 12ന് ഇന്ത്യക്ക് കൈമാറും എന്നാണ് ഏറ്റവും ഒടുവിൽ ലഭിച്ച വിവരം. വ്യോമസേനാ വിഭാഗം അഭിനന്ദനെ സ്വീകരിക്കും. 30 മണിക്കൂർ നീണ്ട പിരിമുറക്കത്തിനും സംഘർഷാവസ്ഥയ്ക്കും ശേഷമാണ് വിംഗ് അഭിനന്ദനെ വിട്ടയ്ക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ പ്രഖ്യാപിച്ചത്. ജനീവ കരാർപ്രകാരമാണ് കൈമാറ്റം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 01, 2019 10:35 AM IST