ചന്ദ്രയാന്‍-3യുടെ വിജയം: ഇടത്തരക്കാർക്ക് പ്രചോദനമായി ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞർ

Last Updated:

2019-ൽ ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-2 പരാജയപ്പെട്ടപ്പോൾ അന്നത്തെ ഐഎസ്ആർഒ ചെയർമാൻ കെ. ശിവൻ പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ നാം കണ്ടതാണ്.

കംപ്യൂട്ടറിൽ മാത്രം ഉറ്റുനോക്കിയിരിക്കുന്ന കണ്ണുകൾ, ഒരു മണിക്കൂറോളം നീണ്ട വീർപ്പുമുട്ടൽ, ഉദ്വേഗം നിറഞ്ഞ ഈ നിമിഷങ്ങൾക്കുശേഷം ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒ ഹാൾ പൊടുന്നനെ സന്തോഷത്താൽ നിറഞ്ഞു. എന്നാൽ, ചന്ദ്രയാൻ-3യുടെ വിജയത്തേക്കാൾ അപ്പുറം ബെംഗളൂരുവിലെ ഐഎസ്ആർഒ കേന്ദ്രത്തിൽ നിന്ന് ലോകം മുഴുവൻ ഒപ്പിയെടുത്ത മറ്റുചില കാഴ്ചകൾ കൂടിയുണ്ടായിരുന്നു.
ഇന്ത്യയുടെ വികസനത്തിനും സമൃദ്ധിക്കും കാരണക്കാരായ വലിയ ശക്തി രാജ്യത്തെ സാധാരണക്കാർ ആണെന്ന് ഈ വർഷമാദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ ഈ വാക്കുകൾ സത്യമാണെന്ന് ഐഎസ്ആർഒ ശാസ്ത്രഞ്ജർ ബുധനാഴ്ച വൈകിട്ട് തെളിയിച്ചു.
advertisement
ഓഗസ്റ്റ് 23-ന് തങ്ങൾ ഒരു ചരിത്രം സൃഷ്ടിക്കാൻ പോകുകയാണെന്ന് അവർക്ക് അറിയാമായിരുന്നു. എന്നിട്ടും, തിളങ്ങുന്ന, ഡിസൈനർ വസ്ത്രങ്ങൾക്കു പകരം മങ്ങിയ നിറത്തോടു കൂടിയ ഷർട്ടുകളും കോട്ടൺ സാരികളും ധരിച്ചാണ് അവർ എത്തിയത്. രാജ്യത്തെ സാധാരണക്കാരന്റെ വസ്ത്രധാരണ രീതികളോട് താദാമ്യം പ്രാപിക്കുന്നതായിരുന്നു അത്. ആരെങ്കിലും സാരിയൊരു പഴഞ്ചൻ വസ്ത്രമാണെന്ന് പറഞ്ഞാൽ ഈ ചിത്രമെടുത്ത് അവരുടെ മുഖത്തേക്ക് എറിയാനാണ് ഒരു എക്‌സ് ഉപയോക്താവ് കുറിച്ചത്.
advertisement
ഇന്ത്യൻ ശാസ്ത്രഞ്ജരുടെ ലാളിത്യം ആളുകളുടെ ശ്രദ്ധ കവരുന്നത് ഇത് ആദ്യമായല്ല. 2019-ൽ ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-2 പരാജയപ്പെട്ടപ്പോൾ അന്നത്തെ ഐഎസ്ആർഒ ചെയർമാൻ കെ. ശിവൻ പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ നാം കണ്ടതാണ്.
തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിൽ ഒരു കർഷകന്റെ മകനായി ജനിച്ച്, സർക്കാർ സ്‌കൂളുകളിൽ പഠിച്ചയാളാണ് അദ്ദേഹം. തന്റെ കുടുംബത്തിൽ നിന്ന് ബിരുദം നേടുന്ന ആദ്യത്തെ വ്യക്തി കൂടിയാണ് അദ്ദേഹം.
advertisement
പഠനത്തിൽ വളരെ മിടുക്കനായിരുന്ന കെ. ശിവന്‍ സ്വന്തം കഠിനാധ്വാനത്തിലൂടെയാണ് ഈ നിലയില്‍ വിജയം നേടിയെടുത്തതെന്ന് അദ്ദേഹത്തിന്റെ അമ്മാവന്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. അദ്ദേഹം പഠനകാലത്ത് ട്യൂഷനോ മറ്റേതെങ്കിലും കോച്ചിങ് ക്ലാസുകളിലോ പോയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പിന്നീട് ഇന്‍ഡിഗോ വിമാനത്തില്‍ ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്യുന്ന കെ. ശിവന്റെ മറ്റൊരു വീഡിയോയും സാമൂഹിക മാധ്യമത്തില്‍ വൈറലായിരുന്നു. അദ്ദേഹത്തിന് വിമാനത്തിലെ ജീവനക്കാരും യാത്രക്കാരും വലിയ സ്വീകരണമാണ് നല്‍കിയത്. കാബിന്‍ ക്രൂ അംഗങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ തയ്യാറായ അദ്ദേഹം യാത്രക്കാര്‍ക്കു വളരെ സൌമ്യനായി കൈവീശുന്നതും കാണാം.
advertisement
ചന്ദ്രയാൻ-3യുടെ വിജയത്തിന് പിന്നിലെ പ്രധാന വ്യക്തികൾ
എസ്. സോമനാഥ്
ഐഎസ്ആര്‍ഒയുടെ ഇപ്പോഴത്തെ ചെയര്‍മാനാണ് എസ്. സോമനാഥ്. ഹിന്ദി അധ്യാപകനായിരുന്ന അദ്ദേഹത്തിന്റെ പിതാവ് സോമനാഥിന്റെ ശാസ്ത്രമേഖലയോടുള്ള താത്പര്യത്തിന് മുഴുവന്‍ പ്രോത്സാഹനവും നല്‍കിയിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ശാസ്ത്രവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ അദ്ദേഹം മകന് വാങ്ങി നല്‍കി. കേരളത്തിലെ ആലപ്പുഴ ജില്ലക്കാരനാണ് എസ്. സോമനാഥ്.
advertisement
ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവര്‍ത്തിച്ച പ്രധാന വ്യക്തികളില്‍ ഒരാളാണ് എസ്. സോമനാഥ്. ഗംഗയാന്‍, ആദിത്യ-എല്‍1 തുടങ്ങിയ പദ്ധതികള്‍ക്കും അദ്ദേഹം തന്നെയാണ് ചുക്കാന്‍ പിടിക്കുന്നത്. വിക്രം സാരാഭായി സ്‌പെയ്‌സ് സെന്ററിന്റെ ഡയറക്ടറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ, ഐഎസ്ആര്‍ഒയ്ക്കായി റോക്കറ്റ് ടെക്‌നോളിജി വികസിപ്പിക്കുന്ന പ്രഥമകേന്ദ്രമായ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററിന്റെ ഡയറക്ടര്‍ കൂടിയായിരുന്നു അദ്ദേഹം.
പി വീരമുത്തുവേല്‍
ചന്ദ്രയാന്‍-3 ദൗത്യത്തിന്റെ പ്രൊജക്ട് ഡയറക്ടറാണ് 46 വയസ്സുകാരനായ പി. വീരമുത്തുവേല്‍. തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലെ വളരെ സാധാരണകുടുംബത്തിലെ അംഗമാണ് അദ്ദേഹം. മദ്രാസ് ഐഐടിയിലെ മുന്‍വിദ്യാര്‍ഥിയായ അദ്ദേഹം പിഎച്ച്ഡിയും സ്വന്തമാക്കിയിട്ടുണ്ട്. ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ പ്രൊജക്ട് ഡയറക്ടറായിരുന്ന വനിതയുടെ പിന്‍ഗാമിയായാണ് അദ്ദേഹം എത്തിയത്. ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രൊജക്ട് ഡയറക്ടറായിരുന്നു വനിത.
advertisement
മോഹന കുമാർ
എൽവിഎം3-എം4/ചന്ദ്രയാൻ 3യുടെ മിഷൻ ഡയറക്ടറും വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞനുമാണ് മോഹന കുമാർ. എൽവിഎം3-എം3 ദൗത്യത്തിൽ വൺ വെബ് ഇന്ത്യ 2 ഉപഗ്രഹങ്ങളുടെ വിജയകരമായ വിക്ഷേപണത്തിന്റെ ഡയറക്ടറായി കുമാർ നേരത്തെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
എസ്. ഉണ്ണികൃഷ്ണൻ നായർ
ലോഞ്ച് വെഹിക്കിൾ മാർക്ക്-III എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ‘ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (ജിഎസ്എൽവി) മാർക്ക് -III’ എന്ന റോക്കറ്റ് വികസിപ്പിച്ച വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ (വിഎസ്എസ്സി) ഡയറക്ടറാണ് ഇദ്ദേഹം. വി.എസ്.എസ്.സി.യുടെ തലവനെന്ന നിലയിൽ എസ്. ഉണ്ണികൃഷ്ണൻ നായരും സംഘവും ചാന്ദ്രദൗത്യത്തിന്റെ വിവിധ പ്രധാന പ്രവർത്തനങ്ങളുടെ ചുമതല വഹിച്ചിരുന്നു.
എം ശങ്കരൻ
യു.ആർ റാവു സാറ്റലൈറ്റ് സെന്ററിന്റെ ഡയറക്ടറാണ് എം ശങ്കരൻ. ഐഎസ്ആർഒയുടെ എല്ലാ ഉപഗ്രഹങ്ങളുടെയും രൂപകല്പന, വികസനം, എന്നിവ നടപ്പിലാക്കുന്ന ഇന്ത്യയിലെ പ്രധാന കേന്ദ്രമാണ് URSC. യു.ആർ റാവു സാറ്റലൈറ്റ് സെന്ററിന്റെ ഡയറക്ടറായി 2021 ജൂണിലാണ് ഇദ്ദേഹം ചുമതലയേറ്റത്. ആശയവിനിമയം, നാവിഗേഷൻ, റിമോട്ട് സെൻസിംഗ്, കാലാവസ്ഥാ, ഗ്രഹാന്തര പര്യവേക്ഷണം തുടങ്ങിയ മേഖലകളിലാണ് കേന്ദ്രം ശ്രദ്ധ ചെലുത്തുന്നത്.
എ രാജരാജൻ
ലോഞ്ച് ഓതറൈസേഷൻ ബോർഡിന്റെ (LAB) മേധാവിയാണ് എ രാജരാജൻ. പ്രധാന ശാസ്ത്രജ്ഞനും നിലവിൽ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്റർ ഷാറിന്റെ (SDSC SHAR) ഡയറക്ടറുമാണ്. ISRO യുടെ ഹ്യൂമൻ സ്‌പേസ് പ്രോഗ്രാമിലാണ് (ഗഗൻയാൻ) അദ്ദേഹം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
കെ കൽപന
ചന്ദ്രയാൻ-3 മിഷന്റെ അസോസിയേറ്റ് പ്രോജക്ട് ഡയറക്ടറാണ് കെ. കൽപ്പന. മുമ്പ് ചന്ദ്രയാൻ-2, മംഗൾയാൻ ദൗത്യങ്ങളിലും കൽപ്പന പ്രവർത്തിച്ചിട്ടുണ്ട്.
കൽപനയെ കൂടാതെ, ലഖ്‌നൗവിൽ നിന്നുള്ള ഋതു കരിദാൽ ഉൾപ്പെടെ 54 വനിതാ എഞ്ചിനീയർമാരും ശാസ്ത്രജ്ഞരും ചന്ദ്രയാൻ-3 മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/India/
ചന്ദ്രയാന്‍-3യുടെ വിജയം: ഇടത്തരക്കാർക്ക് പ്രചോദനമായി ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞർ
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement