ചെളിക്കുണ്ടിൽ ചവിട്ടാതിരിക്കാൻ വൈദ്യുതി പോസ്റ്റിൽ പിടിച്ചു;ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ഷോക്കേറ്റ് യുവതി മരിച്ചു

Last Updated:

രാവിലെ അഞ്ച് മണിക്ക് ട്രെയിൻ കയറാനായി എത്തിയതായിരുന്നു യുവതി

 (Photo: News18)
(Photo: News18)
ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ വൈദ്യുതാഘാതമേറ്റ് യുവതി മരിച്ചു. ഞായറാഴ്ച്ച രാവിലെയായിരുന്നു സംഭവം. സാക്ഷി അഹൂജ എന്ന യുവതിയാണ് മരിച്ചത്. സ്റ്റേഷനിലെ വൈദ്യുതി പോസ്റ്റിൽ പിടിച്ചപ്പോഴായിരുന്നു അപകടം.
സ്റ്റേഷനിലെ പഹാർഗഞ്ജ് ഭാഗത്തുള്ള എൻട്രൻസിലായിരുന്നു സംഭവം. സ്ഥലത്ത് കനത്ത മഴയായതിനാൽ വെള്ളക്കെട്ട് ഉണ്ടായിരുന്നു. പുലർച്ചെ അഞ്ച് മണിക്കാണ് ഭോപ്പാൽ ശതാബ്ദി ട്രെയിനിൽ കയറാൻ യുവതി എത്തിയത്. രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളും ഒപ്പമുണ്ടായിരുന്നു.
ചെളിക്കുണ്ടിൽ കാല് കുത്താതിരിക്കാൻ അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ പിടിച്ചതായിരുന്നു. വൈദ്യുതാഘാതമേറ്റ ഉടനെ അടുത്തുള്ള ആശുപത്രിയിലേക്ക് സാക്ഷിയെ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
ചെളിക്കുണ്ടിൽ ചവിട്ടാതിരിക്കാൻ വൈദ്യുതി പോസ്റ്റിൽ പിടിച്ചു;ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ഷോക്കേറ്റ് യുവതി മരിച്ചു
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement