Rain Updates: ഡൽഹിയിലും മുംബൈയിലും കനത്ത മഴ; ഹരിയാനയിൽ സ്ത്രീ ഓടിച്ചിരുന്ന കാർ ഒഴുകിപ്പോയി
- Published by:Anuraj GR
- news18-malayalam
Last Updated:
ഹരിയാനയിലെ പഞ്ച്കുലയിൽ കനത്ത മഴയിൽ ഇന്ന് ഒരു കാർ ഒലിച്ചുപോയി. ഒരു സ്ത്രീ ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അവരെ പിന്നീട് രക്ഷപെടുത്തി
മുംബൈയിലും ഡൽഹിയിലും ഉൾപ്പടെ ഉത്തരേന്ത്യയിൽ കനത്ത മഴ. കഴിഞ്ഞ ദിവസം രാത്രി മുതലാണ് ശക്തമായ മഴ ലഭിക്കുന്നത്. കാലവർഷമാണ് കനത്ത മഴയ്ക്ക് കാരണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റരാത്രികൊണ്ട് ശക്തമായ മഴ പെയ്തതോടെ മുംബൈയിലും ഡൽഹിയിലുമൊക്കെ വെള്ളക്കെട്ടും ഗതാഗതക്കുരുക്കുകളും രൂപപ്പെട്ടു. കൂടാതെ മഴക്കെടുതികളും രൂക്ഷമാണ്. ഹരിയാനയിൽ ഒരു സ്ത്രീ ഓടിച്ചിരുന്ന കാർ ഒഴുകിപോയി.
ഡൽഹിയിൽ റെയിൽവേ സ്റ്റേഷന് പുറത്ത് വൈദ്യുത കമ്പിയിൽനിന്ന് ഷോക്കേറ്റ് ഒരു യുവതി മരിക്കുകയും ചെയ്തു. സാക്ഷി അഹൂജ എന്ന യുവതിയാണ് മരിച്ചത്. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ ടാക്സി സ്റ്റാൻഡിന് സമീപമുള്ള പഹർഗഞ്ച് സൈഡ് എൻട്രിയിലാണ് സംഭവം. വെള്ളക്കെട്ടുള്ള ഭാഗത്ത് പൊട്ടിവീണ കമ്പിയാണ് അപകടത്തിന് ഇടയാക്കിയത്.
മഹാരാഷ്ട്ര, കർണാടക, കേരളം, തമിഴ്‌നാട്, ഛത്തീസ്ഗഡ്, ഒഡീഷ, വടക്കുകിഴക്കൻ ഇന്ത്യ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ബീഹാർ, കിഴക്കൻ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽ എന്നിവിടങ്ങളിൽ നേരത്തെ തന്നെ മഴ ലഭിച്ചുതുടങ്ങിയിരുന്നു. ഡൽഹിയിലും പ്രാന്തപ്രദേശങ്ങളിലും മഴ ശക്തമാണ്.
advertisement
ഹരിയാനയിലെ പഞ്ച്കുലയിൽ കനത്ത മഴയിൽ ഇന്ന് ഒരു കാർ ഒലിച്ചുപോയി. ഒരു സ്ത്രീ ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അവരെ പിന്നീട് രക്ഷപെടുത്തി പഞ്ചകുലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നദിയിൽ പെട്ടെന്നുണ്ടായ കുത്തൊഴുക്കാണ് കാർ ഒഴുകിപ്പോകാൻ ഇടയാക്കിയതെന്ന് ന്യൂസ്18 റിപ്പോർട്ട് ചെയ്യുന്നു.
തെക്കുപടിഞ്ഞാറൻ മൺസൂൺ ഇപ്പോൾ സജീവമാണെന്നും മുംബൈ ഉൾപ്പെടെയുള്ള മഹാരാഷ്ട്ര മുഴുവൻ വ്യാപിച്ചിട്ടുണ്ടെന്നും ഐഎംഡി ഡിജി മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു. മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഡൽഹി, ഹരിയാന, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു എന്നിവയുടെ ചില ഭാഗങ്ങളിലും മൺസൂൺ എത്തിയിട്ടുണ്ട്, അടുത്ത രണ്ട് ദിവസത്തിനുള്ളിൽ മഴ കൂടുതൽ വ്യാപകമാകുമെന്നും മൊഹപത്ര പറഞ്ഞു.
advertisement
അടുത്ത രണ്ട് ദിവസം ഡൽഹിയിൽ മഴ തുടരുമെന്നും മൊഹാപത്ര കൂട്ടിച്ചേർത്തു. മുംബൈ മേഖലയിൽ പരമാവധി 18 സെന്റീമീറ്റർ മഴ രേഖപ്പെടുത്തി, ഇന്നും ശക്തമായതോ അതിശക്തമായതോ ആയ മഴ ലഭിച്ചേക്കാം. മൺസൂൺ മധ്യ ഇന്ത്യയിൽ സജീവമാണ്, ”ഡോ മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു.
മുംബൈയിലെ ഘട്‌കോപ്പർ ഈസ്റ്റിലെ രാജവാഡി കോളനിയിൽ മൂന്ന് നിലകളുള്ള വീടിന്റെ ഒരു ഭാഗം ഇന്ന് രാവിലെ തകർന്നുവീണു. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് രാവിലെ 9.30ഓടെയാണ് കെട്ടിടം തകർന്നത്. കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു. ചില താമസക്കാർ കെട്ടിടത്തിൽ കുടുങ്ങിയിട്ടുണ്ടെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 25, 2023 3:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Rain Updates: ഡൽഹിയിലും മുംബൈയിലും കനത്ത മഴ; ഹരിയാനയിൽ സ്ത്രീ ഓടിച്ചിരുന്ന കാർ ഒഴുകിപ്പോയി