അങ്ങാണ് എന്റെ കൃഷ്ണൻ; ഉത്തരാഖണ്ഡ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട സ്ത്രീ മുഖ്യമന്ത്രിക്ക് രാഖി കെട്ടിയത് ദുപ്പട്ട കൊണ്ട്

Last Updated:

ഗംഗോത്രിയിലേക്ക് തീർത്ഥാടനം നടത്തുന്നതിനായി കുടുംബത്തോടൊപ്പം ഉത്തരാഖണ്ഡിൽ എത്തിയതായിരുന്നു ഇവർ

News18
News18
ഉത്തരാഖണ്ഡ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട രക്ഷപ്പെട്ട സ്ത്രീ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് രാഖി കെട്ടിയത് ദുപ്പട്ട കൊണ്ട്. അഹമ്മദാബാദിലെ ഇഷാൻപൂർ നിവാസിയായ ധൻഗൗരി ബറൗലിയ എന്ന സ്ത്രീയാണ് രാഖി കെട്ടിയത്. ദുരന്തത്തിൽ കൊത്താങ്ങായ സംസ്ഥാന സർക്കാറിന് നന്ദി അറിയിക്കാൻ ധാമിയിലേക്ക് പോയപ്പോഴാണ് ഹർസിൽ ഹെലിപാഡിൽ വെച്ച് സംഭവം നടന്നത്. ഇത് തനിക്ക് വളരെ "പ്രത്യേക അനുഗ്രഹം" ആണെന്നാണ് പുഷ്കർ സിംഗ് ധാമിയുടെ പ്രതികരണം.
ഗംഗോത്രിയിലേക്ക് തീർത്ഥാടനം നടത്തുന്നതിനായി കുടുംബത്തോടൊപ്പം ഉത്തരാഖണ്ഡിൽ എത്തിയതായിരുന്നു ഇവർ. ഓഗസ്റ്റ് 5 ന് ധാരാളിയിൽ ഉണ്ടായ കടുത്ത പ്രകൃതിദുരന്തം അവരെ ഒറ്റപ്പെടുത്തി. സർക്കാറിന്റെ ഭാ​ഗത്തു നിന്നുണ്ടായ അടിയന്തര ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളാണ് അവർക്ക് കൈത്താങ്ങായത്. കഴിഞ്ഞ മൂന്ന് ദിവസമായി മുഖ്യമന്ത്രി നേരിട്ട് പ്രദേശത്ത് ഉണ്ടായിരുന്നു, അടിസ്ഥാനതല പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു.
എനിക്ക് നിങ്ങൾ കൃഷ്ണ ഭ​ഗവാനെപ്പോലെയാണെന്നും എന്നെ മാത്രമല്ല, ഇവിടെയുള്ള എല്ലാ അമ്മമാരെയും സഹോദരിമാരെയും ഒരു യഥാർത്ഥ സഹോദരനെപ്പോലെ നിങ്ങൾ സംരക്ഷിക്കുന്നു. മൂന്ന് ദിവസമായി നിങ്ങൾ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു, ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്തു, എന്ന് മുഖ്യമന്ത്രിയെ ഉദ്ധരിച്ചുകൊണ്ട് രാഖി കെട്ടുമ്പോൾ അവർ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/India/
അങ്ങാണ് എന്റെ കൃഷ്ണൻ; ഉത്തരാഖണ്ഡ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട സ്ത്രീ മുഖ്യമന്ത്രിക്ക് രാഖി കെട്ടിയത് ദുപ്പട്ട കൊണ്ട്
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement