ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ആഡംബര ക്രൂസായ എംവി ഗംഗാ വിലാസ് ഗുവാഹത്തി പാണ്ഡു തുറമുഖത്തെത്തി. ആസം അഡീഷണല്‍ ചീഫ് സെക്രട്ടറി മനീന്ദര്‍ സിംഗ്, ഡിസി (കാംരൂപ് മെട്രോ) പല്ലവ് ഗോപാല്‍ ഝാ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഗംഗാ വിലാസിനെ സ്വീകരിച്ചത്. ആസാമിലെ പരമ്പരാഗത സ്കാര്‍ഫായ ‘അര്‍നൈ’ അണിയിച്ചാണ് ഇവര്‍ സഞ്ചാരികളെ സ്വീകരിച്ചത്.
ഇതിന് പുറമെ, സഞ്ചാരികള്‍ക്കായി ആസാമിന്റെ സമ്പന്നമായ സംസ്കാരം പ്രദര്‍ശിപ്പിക്കുന്ന നാടോടി നൃത്തങ്ങളായ കര്‍ബിയും തിവയും അവതരിപ്പിച്ചിരുന്നു. ഫെബ്രുവരി 20 തിങ്കളാഴ്ചയാണ് കപ്പല്‍ അസം തീരത്തെത്തിയത്. യാത്രക്കാര്‍ക്ക് യാത്ര ക്ഷീണം കുറക്കുന്നതിനായി ചായയും പാനീയങ്ങളും ഒരുക്കിയിരുന്നു. ഗുജറാത്തിലെത്തിയ വിനോദസഞ്ചാരികള്‍ സതി ദേവിയുടെ ശക്തിപീഠങ്ങളിലൊന്നായ കാമാഖ്യ ക്ഷേത്രം സന്ദര്‍ശിച്ചു.
Also read- ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദീജല ആഡംബര ക്രൂസ്; ഗംഗാ വിലാസിനെക്കുറിച്ചറിയാം
ഇവിടം വളരെ മനോഹരമായ ഒരു വിനോദ സഞ്ചാര കേന്ദ്രമാണെന്നും യാത്ര ആസ്വദിക്കുകയാണെന്നും സഞ്ചാരികള്‍ മാധ്യമങ്ങളോട് പറഞ്ഞു. സഞ്ചാരികൾ പിന്നീട് അസം സ്റ്റേറ്റ് മ്യൂസിയവും പാണ്ഡു തുറമുഖവും സന്ദര്‍ശിച്ചു. അതിനുശേഷം അവര്‍ നാഗോണിലെ മായങ്ങ് ഗ്രാമത്തിലേയ്ക്കാണ് പോയത്. മയോങ്ങില്‍ തങ്ങിയ യാത്രക്കാർ പിന്നീട് തേസ്പൂരും
ഷില്‍ഘട്ടും പിന്നീട് കാസിരംഗയും സന്ദര്‍ശിക്കും. 2023 മാര്‍ച്ച് 1-ന് അവര്‍ ലക്ഷ്യസ്ഥാനത്ത്, അതായത് ദിബ്രുഗഢില്‍ എത്തുമെന്നാണ് വിവരം.
ജനുവരി 13ന് വാരാണസിയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യാത്ര ഉദ്ഘാടനം ചെയ്തത്. പ്രധാനമന്ത്രി മോദിയുടെ മാര്‍ഗനിര്‍ദേശം അനുസരിച്ച് നടപ്പിലാക്കുന്ന ഈ സംരംഭം ഒരു പുതിയ യുഗത്തിന്റെ തുടക്കമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ത്യയിലെ ക്രൂയിസ് ടൂറിസം കൂടുതല്‍ വളരുമെന്നും ഞാന്‍ കരുതുന്നു”, കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത, ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു.
ഇന്ത്യയിലെയും ബംഗ്ലാദേശിലെയും വിവിധ സംസ്ഥാനങ്ങളിലെ 27 നദീതടങ്ങളിലൂടെ 3,200 കിലോമീറ്ററിലധികം ദൂരം ഈ ആഡംബര കപ്പല്‍ സഞ്ചരിക്കും. ഗംഗാവിലാസിന്റെ കന്നി യാത്രയില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നുള്ള 32 വിനോദസഞ്ചാരികളാണ് എത്തിയത്. ലോക പൈതൃക കേന്ദ്രങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍, നദികള്‍, ബീഹാറിലെ പാട്ന, ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ച്, പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത, ബംഗ്ലാദേശിലെ ധാക്ക, അസമിലെ ഗുവാഹത്തി തുടങ്ങിയ പ്രധാന നഗരങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ അന്‍പത് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് 51 ദിവസത്തെ കപ്പല്‍ യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്.
എംവി ഗംഗാ വിലാസ് കപ്പലിന് 62 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയും ഉണ്ട്. വിനോദസഞ്ചാരികള്‍ക്ക് ഒരിക്കലും മറക്കാന്‍ ആകാത്തതും ആഡംബരപൂര്‍ണവുമായ യാത്രാ അനുഭവം പ്രദാനം ചെയ്യുന്നതിനായി എല്ലാ സൗകര്യങ്ങളോടും കൂടിയ മൂന്ന് ഡെക്കുകളും 36 വിനോദസഞ്ചാരികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന 18 സ്യൂട്ടുകളും ഈ ആഡംബര കപ്പലില്‍ ഉണ്ട്. ചരിത്രപരവും സാംസ്കാരികപരവും മതപരവുമായി പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ യാത്രക്ക് സ്റ്റോപ്പുകള്‍ ഉണ്ടാകും. ഇന്ത്യയുടെ സമ്പന്നമായ പൈതൃകം മനസിലാക്കുന്ന തരത്തില്‍ യാത്രാവിവരണങ്ങളും കപ്പലില്‍ ക്യൂറേറ്റ് ചെയ്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.